പെട്രോളിന് 'തീപ്പിടിച്ച' വില, ഇന്ധനവില ഇന്നും കൂട്ടി — അറിയാം നിരക്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസല്‍ ലീറ്ററിന് 29 പൈസയും വീതമാണ് ചൊവാഴ്ച്ച വില വര്‍ധിച്ചത്. ഇതോടെ തലസ്ഥാന നഗരിയില്‍ പെട്രോള്‍ വില 100.80 രൂപയായി. ഡീസലിന് വില 95.75 രൂപയും. കൊച്ചിയിലും പെട്രോള്‍ വില 'സെഞ്ച്വറി' തികയ്ക്കാന്‍ കാത്തുനില്‍ക്കുകയാണ്. പെട്രോളിന് 99.03 രൂപയും ഡീസലിന് 94.08 രൂപയുമാണ് കൊച്ചിയില്‍ വില രേഖപ്പെടുത്തുന്നത്.

പെട്രോളിന് 'തീപ്പിടിച്ച' വില, ഇന്ധനവില ഇന്നും കൂട്ടി — അറിയാം നിരക്കുകള്‍

ഈ വര്‍ഷം 58 തവണ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചിട്ടുണ്ട്. ജൂണില്‍ മാത്രം 17 തവണ എണ്ണക്കമ്പനികള്‍ വില കൂട്ടി. നിലവില്‍ കേരളമടക്കം ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പെട്രോള്‍ വില 100 രൂപ പിന്നിട്ട സാഹചര്യമാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ജമ്മു കശ്മീര്‍, ഒഡീഷ, ലഡാക്ക്, ബിഹാര്‍ എന്നിവടങ്ങളിലും പെട്രോള്‍ സെഞ്ച്വറിയടിച്ചുകഴിഞ്ഞു. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില ചുവടെ കാണാം.

  • ദില്ലി – പെട്രോള്‍: 98.81 രൂപ, ഡീസല്‍: 89.18 രൂപ
  • മുംബൈ – പെട്രോള്‍: 104.90 രൂപ, ഡീസല്‍: 96.72 രൂപ
  • ചെന്നൈ – പെട്രോള്‍: 99.80 രൂപ, ഡീസല്‍: 93.72 രൂപ
  • കൊല്‍ക്കത്ത – പെട്രോള്‍: 98.64 രൂപ, ഡീസല്‍: 92.03 രൂപ

രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവില, രൂപയുടെ വിദേശ വിനിമയ നിരക്ക് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് എണ്ണക്കമ്പനികള്‍ പ്രതിദിനം ഇന്ധനവില പുതുക്കുന്നത്.

ഇതേസമയം, രാജ്യാന്തര വിപണിയില്‍ എണ്ണ ഡിമാന്‍ഡ് ഒരിക്കല്‍ക്കൂടി അപ്രതീക്ഷിത ഇടിവ് നേരിടുന്നുണ്ട്. തീവ്ര അപകടകാരിയായ കോവിഡ്-19 ഡെല്‍റ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ വീണ്ടും കര്‍ശന നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കുകയാണ്. ഈ സാഹചര്യം എണ്ണയുടെ ഡിമാന്‍ഡ് കുത്തനെ കുറയ്ക്കുന്നു.

ചൊവാഴ്ച്ച ആഗോള കമ്പോളത്തില്‍ യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 14 സെന്റ് ഇടിഞ്ഞ് ബാരലിന് 72.77 ഡോളറിലെത്തി. 0.2 ശതമാനം ഇടിവ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 10 സെന്റ് കുറഞ്ഞ് 74.58 ഡോളറിലും വ്യാപാരം നടത്തുകയാണ്. 0.1 ശതമാനം ഇടിവ്.

Read more about: fuel prices
English summary

Petrol Price In Kerala: Petrol And Diesel See Price Hike On Tuesday, Kochi Petrol Price Nears Rs 100

Petrol Price In Kerala: Petrol And Diesel See Price Hike On Tuesday, Kochi Petrol Price Nears Rs 100. Read in Malayalam.
Story first published: Tuesday, June 29, 2021, 8:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X