മുംബൈ: രാജ്യത്ത് ഒരു എല്‍എന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് പെട്രോനെറ്റ് എല്‍എന്‍ജി. അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്ത് ആയിരം എല്‍എന്‍ജി സ്റ്റേഷനുകള്‍ ഒരുക്കുക എന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്.
187 ബില്യണ്‍ രൂപയുടെ പദ്ധതികളാണ് പെട്രോനെറ്റിന് മുന്നിലുള്ളത്. അടിസ്ഥാന സൗകര്യ വികസനവും ബിസിനസ് വികാസവും ആണ് ഇതുകൊണ്ട് ലക്ഷ്യം വക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ എല്‍എന്‍ജി ഇറക്കുമതി കമ്പനിയാണ് പെട്രോനെറ്റ്. വിശദാംശങ്ങള്‍ നോക്കാം...
ദഹേജ് ടെര്‍മിനലില്‍
പെട്രോനെറ്റിന്റെ ദഹേജ് ടെര്‍മിനല്‍ വികസിപ്പിക്കുന്നതിന് പദ്ധതിയുണ്ട്. ഇതിനായി 4,450 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 17.5 ദശലക്ഷം ടണ്‍ വാര്‍ഷിക ശേഷിയില്‍ നിന്ന് 22.5 ദശലക്ഷം ടണ്‍ വാര്‍ഷിക ശേഷിയിലേക്കാണ് ഉയര്‍ത്തുന്നത്.
കൊച്ചിയിലും ഈ സ്റ്റ് കോസ്റ്റിലും
കൊച്ചി ടെര്‍മിനലില്‍ പുതിയ ജെട്ടി നിര്‍മിക്കാനും എല്‍എന്‍ജി ടാങ്കുകള്‍ നിര്‍മിക്കാനും 700 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റില്‍ പുതിയ ടെര്‍മിനല്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. അതിന് വേണ്ടി 1,540 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
1000 സ്റ്റേഷനുകള്‍
അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്ത് ആയിരം എല്‍എന്‍ജി സ്റ്റേഷനുകള്‍ ഒരുക്കാനും പദ്ധതിയുണ്ട്. ഇതിന് മാത്രമായി 8,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 100 കംപ്രെസ്സ്ഡ് ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിക്കാന്‍ 4,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
വിദേശ നിക്ഷേപത്തിനില്ല
ആദ്യ ഒന്നുമുതല്‍ രണ്ട് വരെയുള്ള വര്‍ഷങ്ങളില്‍ 20 മുതല്‍ 25 വരെ എല്‍എന്‍ജി സ്റ്റേഷനുകളാണ് സ്ഥാപിക്കുക. തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് ബാക്കിയുള്ളവ സ്ഥാപിക്കുക. എന്തായാലും വിദേശ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ തത്കാലം പെട്രോനെറ്റ് ലക്ഷ്യമിടുന്നില്ല. ശ്രീലങ്ക, ബംഗ്ലാദേശ്, ഖത്തര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിക്ഷേപം നടത്താന്‍ നേരത്തേ പദ്ധതിയുണ്ടായിരുന്നു.
ഇന്ധന ഉപഭോഗം
രാജ്യത്ത് ഇന്ധന ഉപഭോഗത്തില്‍ വലിയ മാറ്റങ്ങള്‍ അടുത്ത ഒരു ദശാബ്ദത്തിനുള്ള ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ഇന്ധന ഉപഭോഗത്തിന്റെ വെറും 6.2 ശതമാനം മാത്രമാണ് എല്‍എന്‍ജി ഉള്‍പ്പെടെയുള്ള വാതകങ്ങള്‍. ഇത് 15 ശതമാനമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.
പെട്രോനെറ്റ് എല്‍എന്‍ജി
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എണ്ണ, പ്രകൃതിനവാതക കമ്പനിയാണ് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ്. രാജ്യത്തേക്ക് എല്‍എന്‍ജി ഇറക്കുമതി ചെയ്യുകയും എല്‍എന്‍ജി ടെര്‍മിനലുകള്‍ സ്ഥാപിക്കുകയും ആണ് കമ്പനിയില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തം. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ, ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്പ്പറേഷന് ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം കോര്പ്പറേഷന് എന്നിവയുടെ സംയുക്ത സംരംഭമാണ് പെട്രോനെറ്റ് എല്‍എന്‍ജി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
