ശമ്പളമുള്ള എല്ലാ ജീവനക്കാർക്കും കിട്ടുന്ന ഒരു റിട്ടയർമെന്റ് ആനുകൂല്യ പദ്ധതിയാണ് പ്രൊവിഡന്റ് ഫണ്ട് അഥവാ പിഎഫ്. ഭാവിയിലേക്കുള്ള ചെറിയൊരു കരുതൽ തുക പോലെയാണ് പ്രൊവിഡന്റ് ഫണ്ടിനെ കണക്കാക്കുന്നത്. ജോലി ചെയ്യുന്നവരുടെ പേ സ്ലിപ്പിൽ കാണുന്ന വാക്കാണ് ഇ.പി.എഫ്. എന്നത്. എന്നാൽ അത് എന്താണെന്ന് അറിയാത്ത പലരും ഇന്നും ഉണ്ടാവും.
എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് അഥവാ ഇ.പി.എഫ്. ശമ്പളമുള്ള ജീവനക്കാർക്ക് വേണ്ടി കേന്ദ്ര സർക്കാരിനു കീഴിലുള്ള പദ്ധതിയാണിത്. ഇതു വഴി ആദായ നികുതിയിളവുകൾ ലഭിക്കും. നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം ആണ് പി എഫിലേക്കുള്ള സംഭാവനയായി എടുക്കുക. എന്നാൽ ഇ.പി.എഫ് ഒരു നിർബന്ധിതമായ സർവ്വീസ് അല്ല. നിങ്ങളുടെ താത്പര്യ പ്രകാരം ഇത് തിരഞ്ഞെടുക്കാൻ സാധിക്കും.
പി.എഫ് അക്കൗണ്ടുകളെ കുറിച്ച് കുടുതൽ വിവരങ്ങൾ ഇത് ഉപയോഗിക്കുന്നവർക്കു പോലും അറിയില്ല എന്നതാണ് സത്യം. മാത്രമല്ല ഇപിഎഫിനൊപ്പം ഒരു പ്രത്യേക എംപ്ലോയി പെൻഷൻ സ്കീം (ഇപിഎസ്) അക്കൗണ്ടും ട്രാൻസ്ഫർ ചെയ്യേണ്ടത് ആവശ്യമാണെന്നും എല്ലാവർക്കും അറിയില്ല. ജോലി മാറിയതിന് ശേഷം ഇപിഎഫ് അക്കൗണ്ട് പുതിയ തൊഴിലുടമയിലേക്ക് മാറ്റണം. ഇതോടൊപ്പം, ഇപിഎസ് അക്കൗണ്ടും ട്രാൻസ്ഫർ ചെയ്യണം, ഇതിന് പെൻഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

ഇപിഎസ് കൈമാറ്റം ചെയ്തില്ലെങ്കിൽ, ഇപിഎഫിൽ നിന്ന് പിൻവലിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാം. അംഗം ഇപിഎഫ് തുക പിൻവലിച്ചാലും പെൻഷൻ സർട്ടിഫിക്കറ്റ് വേണ്ടി വരും. നേരത്തേ തൊഴില്‍ ദാതാവിന് മാത്രമാണ് വിവരങ്ങള്‍ ഇ.പി.എഫ്.ഒ സിസ്റ്റത്തില്‍ പുതുക്കാന്‍ സാധിച്ചിരുന്നത്. ഇപ്പോൾ ഇ.പി.എഫ്.ഒ അംഗങ്ങൾക്കും ഓൺലൈനായി വിവരങ്ങൾ ശേഖരിക്കാം.
ഇപിഎഫ് അക്കൗണ്ട് എങ്ങനെ ട്രാൻസ്ഫർ ചെയ്യാമെന്നും 5 സ്റ്റെപ്പുകളിലൂടെ ഈ ടാസ്ക് എങ്ങനെ പൂർത്തിയാക്കാമെന്നും പരിശോധിക്കാം..
- ആദ്യം യുഎഎൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ഇസേവ പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.
- ലോഗിൻ ചെയ്ത ശേഷം, ഓൺലൈൻ സേവനത്തിന് താഴെയുള്ള 'വൺ മെമ്പർ- വൺ ഇപിഎഫ് അക്കൗണ്ട്' എന്നതിൽ ക്ലിക്ക് ചെയ്യുക.
- ഇനി നിങ്ങളുടെ പിഎഫ് അക്കൗണ്ടും വ്യക്തിഗത വിവരങ്ങളും പരിശോധിക്കുക. പിന്നീട് ഗെറ്റ് ഡീറ്റേയിൽസ് എന്നതിൽ പരിശോധിക്കുക. അതിന് കീഴിൽ പഴയ അക്കൗണ്ടിൻ്റെ വിശദാംശങ്ങൾ ദൃശ്യമാകും.
- ഒരു തൊഴിലുടമയെ തിരഞ്ഞെടുത്ത് മെമ്പർ ഐഡി / യു.എ.എൻ നൽകുക. ഇപ്പോൾ OTP വരും, അത് പൂരിപ്പിച്ച് സമർപ്പിക്കണം.
- അവസാന ഘട്ടത്തിൽ, 'ഫോം 13' ൻ്റെ പ്രിൻ്റൗട്ട് എടുത്ത് അതിൽ ഒപ്പിടുക. ഈ ഫോം 10 ദിവസത്തിനകം തൊഴിലുടമയ്ക്ക് സമർപ്പിക്കണം.
- ഇതിന് ശേഷം നിങ്ങളുടെ പിഎഫ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യും. കൂടാതെ പെൻഷൻ അക്കൗണ്ടും ട്രാൻസ്ഫർ ചെയ്യാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
