2019-20 സാമ്പത്തിക വർഷത്തിൽ ഇപിഎഫ് വരിക്കാർക്ക് 8.5 ശതമാനം പലിശ രണ്ട് തവണകളായി നൽകുമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ സെൻട്രൽ ബോർഡായ ഇ.പി.എഫ്.ഒ അറിയിച്ചു. റിട്ടയർമെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ ആദ്യം 8.15% പലിശ വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്ന് തീരുമാനിച്ചു. ബാക്കി 0.35% തുക ഈ വർഷം ഡിസംബറിൽ ക്രെഡിറ്റ് ചെയ്യുമെന്നും വ്യക്തമാക്കി.
പലിശ നിരക്ക് കുറച്ചില്ല
2020ലെ പലിശ നിരക്ക് 8.5%ൽ നിന്ന് കുറയ്ക്കില്ലെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ പലിശ നിരക്ക് രണ്ട് തവണകളായി നൽകാനാണ് തീരുമാനമെന്ന് ഇപിഎഫ്‌ഒയുടെ സെൻട്രൽ ബോർഡ് ട്രസ്റ്റി വിർജേഷ് ഉപാധ്യായ പറഞ്ഞു. ഓഹരിയിലെ നിക്ഷേപം നഷ്ടത്തിലായതും മറ്റു നിക്ഷേ പദ്ധതികളില്‍നിന്നുള്ള ആദായത്തില്‍ കാര്യമായി ഇടിവുവന്നതുംമൂലം പലിശകുറയ്ക്കുന്നതിന് ഇപിഎഫ്ഒയുടെമേല്‍ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ 8.5ല്‍നിന്ന് പിന്നോട്ടുപോകേണ്ടെന്നാണ് ബോര്‍ഡ് യോഗം തീരുമാനിച്ചത്.
വരുമാനം കുറഞ്ഞു
പകർച്ചവ്യാധി കാരണം മാർച്ചിലെ റിട്ടയർമെന്റ് ഫണ്ട് ബോഡിയുടെ വരുമാനം പ്രതീക്ഷിച്ചതിലും കുറവായിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ മാർച്ചിൽ വരുമാന പ്രൊജക്ഷൻ തയ്യാറാക്കുമ്പോൾ, ഡിവിഡന്റുകളിൽ നിന്നും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ വിൽപ്പനയിൽ നിന്നും 3500 കോടി മുതൽ 4000 കോടി ഡോളർ വരെയാണ് ഇപിഎഫ്ഒ വരുമാനം നേടിയത്. വിപണിയുടെ മോശം അവസ്ഥയാണ് ഇപിഎഫ്ഒയുടെ വരുമാനം കുറയാൻ കാരണം.
ഏഴ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക്
മാർച്ചിലാണ് ഇപിഎഫ് നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 8.5% ആയി പ്രഖ്യാപിച്ചത്. ഇത് ഏഴ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. 2018-19 സാമ്പത്തിക വർഷത്തെ പലിശ നിരക്കിനേക്കാളും 15 ബേസിസ് പോയിന്റ് കുറവാണ് പുതിയ പലിശ നിരക്ക്. ഇത് 50 ദശലക്ഷത്തിലധികം സജീവ വരിക്കാരുടെ വരുമാനത്തെ ബാധിക്കും. 2012-13 ലാണ് ഇപിഎഫ്ഒ അവസാനമായി 8.5 ശതമാനം നിരക്ക് നൽകിയത്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
