എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) കീഴിൽ നിങ്ങളുടെ പെൻഷൻ തുടർന്നും ലഭിക്കാൻ, ഈ മാസം അവസാനത്തോടെ ലൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജീവൻ പ്രമാൺ പത്ര സമർപ്പിക്കണമെന്ന് ഇപിഎഫ്ഒ. പെൻഷൻ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് ബാങ്കിൽ സമർപ്പിക്കണം. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാതിരുന്നാൽ നിങ്ങൾക്ക് അടുത്ത വർഷം ജനുവരി മുതൽ പെൻഷൻ ലഭിക്കില്ല. എന്നിരുന്നാലും, ലൈഫ് സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാൽ പെൻഷൻ വിതരണം പുനരാരംഭിക്കും.
ബാധകമാകുന്നത് ആർക്ക്?
പെൻഷൻ നിയമപ്രകാരം, എംപ്ലോയീസ് പെൻഷൻ സ്കീം, 1995 പ്രകാരം പെൻഷൻ ലഭിക്കുന്ന എല്ലാവരും ഓരോ വർഷവും നവംബറിൽ ഒരു ബാങ്ക് മാനേജർ അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് അല്ലെങ്കിൽ നോൺ റീ മാരേജ് സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. സർക്കാർ പെൻഷൻകാരെപ്പോലെ തന്നെ ഇപിഎഫ്ഒ പെൻഷൻകാരും ലൈഫ് സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി സൃഷ്ടിക്കാൻ കഴിയും.
അവസാന തീയതി
ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിനുമുള്ള പ്രക്രിയ നവംബർ 1 മുതൽ ആരംഭിച്ചു. സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 30 ആണ്.
ആവശ്യമായ വിവരങ്ങൾ
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിനായി ആവശ്യമായ വിവരങ്ങൾ താഴെ പറയുന്നവയാണ്.
- നിങ്ങളുടെ ആധാർ കാർഡ് നമ്പർ
- പെൻഷൻ പേയ്‌മെന്റ് ഓർഡർ (പിപിഒ) നമ്പർ
- ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
- മൊബൈൽ നമ്പർ
ഓൺലൈൻ
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ഏതെങ്കിലും ഇപിഎഫ്ഒ ഓഫീസ് അല്ലെങ്കിൽ പെൻഷൻ വിതരണം ചെയ്യുന്ന ബാങ്ക്, പൊതു സേവന കേന്ദ്രം അല്ലെങ്കിൽ ഉമാംഗ് ആപ്പ് എന്നിവ വഴി സമർപ്പിക്കാം. ജീവൻ പ്രമാൺ പത്ര സമർപ്പിച്ച ശേഷം ഇപിഎഫ്ഒ ഓഫീസിലേക്ക് ഒരു രേഖയും അയയ്‌ക്കേണ്ട ആവശ്യമില്ല. ഇന്ത്യയിലുടനീളമുള്ള വിവിധ പൗര സേവന കേന്ദ്രങ്ങളിൽ നിന്നും, പോസ്റ്റ് ഓഫീസ്, ബാങ്കുകൾ പോലുള്ള പെൻഷൻ വിതരണ ഏജൻസികളുടെ (പിഡിഎ) ഓഫീസുകളിൽ നിന്നും പെൻഷൻകാർക്കായി നിങ്ങൾക്ക് ഒരു ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കും. ലാപ്‌ടോപ്പ് അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ജീവൻ പ്രമാൺ പോർട്ടൽ വഴി സർട്ടിഫിക്കറ്റ് വീട്ടിൽ നിന്നും ജനറേറ്റ് ചെയ്യാം. എന്നാൽ ഐറിസ് അല്ലെങ്കിൽ ഫിംഗർപ്രിന്റ് ഡാറ്റ പിടിച്ചെടുക്കുന്നതിനുള്ള ബയോമെട്രിക് ഉപകരണം ആവശ്യമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications