കൊറോണ വൈറസ് അണുബാധയുടെ രണ്ടാം തരംഗത്തെക്കുറിച്ച് നിക്ഷേപകർ ആശങ്കാകുലരായതിനാൽ തിങ്കളാഴ്ച എണ്ണ വില വീണ്ടും ഇടിഞ്ഞു, എന്നാൽ സൗദി അറേബ്യയിൽ നിന്നുള്ള പുതിയ ഔട്ട്പുട്ട് വെട്ടിക്കുറയ്ക്കൽ അമിത വിതരണത്തെക്കുറിച്ചും പരിമിതമായ വില ഇടിവിനെക്കുറിച്ചും ആശങ്കയുണ്ടാക്കി. ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സിന് 96 സെൻറ് അഥവാ 3.1 ശതമാനം ഇടിഞ്ഞ് ബാരലിന് 30.01 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചർ വില 21 സെൻറ് അഥവാ 0.9 ശതമാനം ഇടിഞ്ഞ് ബാരലിന് 24.53 ഡോളറിലെത്തി.
ആവശ്യം കുറഞ്ഞു
കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടുമുള്ള ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ആഗോള എണ്ണയുടെ ആവശ്യം 30 ശതമാനം ഇടിഞ്ഞു. വൈറസ് കാരണം ക്രൂഡ് ഫ്യൂച്ചറുകൾ ഈ വർഷം 55 ശതമാനത്തിലധികം ഇടിഞ്ഞെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി വില ഉയർന്നിരുന്നു. ചിലയിടങ്ങളിലെങ്കിലും യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാലാണ് ആവശ്യകതയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയത്. വൈറസിന്റെ രണ്ടാം തരംഗത്തെക്കുറിച്ചുള്ള ഭീതിയാണ് തിങ്കളാഴ്ച ഫ്യൂച്ചറുകളിലെ ഇടിവിന് കാരണം.
രണ്ടാം തരംഗം
ലോക്ക്ഡൌൺ ലഘൂകരിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ നടപടികൾക്ക് ശേഷം കൊറോണ വൈറസ് അണുബാധ അതിവേഗം വർദ്ധിക്കുന്നതായി ജർമ്മനി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ ചൈനയിലെ കൊറോണ വൈറസ് പ്രഭവകേന്ദ്രമായ വുഹാനിൽ ഒരു മാസം ലോക്ക്ഡൌൺ നീക്കിയിരുന്നെങ്കിലും രാജ്യത്ത് കൂട്ടമായുള്ള അണുബാധ കഴിഞ്ഞ ദിവസം വീണ്ടും റിപ്പോർട്ട് ചെയ്തു. വൈറസിന്റെ രണ്ടാം തരംഗത്തെക്കുറിച്ച് ഞായറാഴ്ച ദക്ഷിണ കൊറിയയും മുന്നറിയിപ്പ് നൽകി.
സൗദി അരാംകോ
പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിന്റെ സാധ്യതയെക്കുറിച്ച് ആലോചിച്ച് വ്യാപാരികൾ കഴിഞ്ഞയാഴ്ചത്തെ ആവേശത്തിൽ നിന്ന് പിന്മാറി. ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയ്ക്ക് ജൂൺ മാസത്തെ അസംസ്കൃത എണ്ണ ഉൽപാദനം ഒരു മില്യൺ ബിപിഡി കുറയ്ക്കണമെന്ന് മന്ത്രാലയം നിർദേശം നൽകിയതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു.
ഉത്പാദനത്തിൽ നിയന്ത്രണം
അമേരിക്കൻ ഐക്യനാടുകളിൽ, എണ്ണ സംഭരണ ശേഷി കവിയുമോ എന്ന ആശങ്കയിൽ കഴിഞ്ഞ മാസം ഡബ്ല്യുടിഐ വിലകൾ കുറഞ്ഞിരുന്നു. ഇത് ചില യുഎസ് നിർമ്മാതാക്കളെ ഉൽപാദനത്തിൽ നിയന്ത്രണം ഏർപ്പെടുത്താനും പ്രേരിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദകരിൽ ഓപ്പറേറ്റിങ് ഓയിൽ, ഗ്യാസ് റിഗുകളുടെ എണ്ണം മെയ് 8 വരെയുള്ള ആഴ്ചയിൽ 374 ആയി കുറഞ്ഞു. ഊർജ്ജ സേവന കമ്പനിയായ ബേക്കർ ഹ്യൂസ് കമ്പനിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഇത് റെക്കോഡ് കുറവാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications