സാമ്പത്തിക രംഗം വളർന്നു കൊണ്ടിരിക്കുന്നു. ഇടപാടുകളെല്ലാം ഓൺലൈനായി. ഓൺലൈൻ ആപ്പുകളാണ് ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങി നിരവധി ഫിൻടെക് ആപ്പുകളാണ് നമ്മുടെ നിത്യ ജീവിതത്തിൽ ഇടം പിടിച്ചിരിക്കുന്നത്. ഇടപാടുകൾ നടത്താൻ വെറും സെക്കന്റുകൾ മാത്രമായി മാറി. മാറ്റങ്ങൾക്കൊപ്പം വളർന്നപ്പോൾ ഫോൺ പേ ചില പുതിയ തീരുമാനങ്ങൾ എടുത്തു. അതിന്റെ ഭാഗമായിട്ട് തൊഴിലാളികളെ വലിയ തോതിൽ ഫോൺ പേ വെട്ടിക്കുറച്ചു.
ഓൺലൈൻ ഇടപാടുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ആപ്പ് ആണിത്. ഒക്ടോബർ 21 ന് സമർപ്പിച്ച കമ്പനിയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് പ്രകാരം അതിൽ പറയുന്നത്, ഫോൺ പേ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കസ്റ്റമർ സപ്പോർട്ട് സ്റ്റാഫിന്റെ 60 ശതമാനത്തോളം വെട്ടിക്കുറച്ചു. കണക്ക് പരിശോധിച്ചാൽ അത് ഏകദേശം 1,100 ഏജൻ്റുമാരിൽ നിന്ന് 400-ലധികം പേരായി ചുരുക്കി. ഇതിനു പിന്നിലെ രഹസ്യം മറ്റൊന്നുമല്ല, AI പവർ സൊല്യൂഷനുകളിലേക്കുള്ള കമ്പനിയുടെ തന്ത്രപരമായ മാറ്റമാണിത്.
2019 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ 40 മടങ്ങ് വളർച്ചയാണ് ഫോൺ പേ നേടിയത്. ഇതൊരു ചെറിയ വളർച്ചയല്ല. ഒരേ മേഖലയിൽ ഒന്നിലധികം കമ്പനികൾ മത്സരിക്കുമ്പോൾ 4 വർഷം കൊണ്ട് 40 മടങ്ങ് വളർച്ചയാണ് ഫോൺ പേ കൈവരിച്ചത്.

ഫോൺ പേ- മാറ്റങ്ങൾ
പല കാര്യങ്ങളിലും ചെലവ് കുറച്ചു, അതിനാൽ ഫോൺ പേ ഉപയോഗിക്കുന്നവർ സംതൃപ്തരാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി അതിൻ്റെ നെറ്റ് പ്രൊമോട്ടർ സ്‌കോറിലെ (NPS) സ്ഥിരതയുള്ള വർദ്ധനവ് ഇതിന് തെളിവാണ്. പ്രോസസ് ഓട്ടോമേഷൻ, യൂണിറ്റ് ഇക്കണോമിക്സ് എന്നീ കാര്യങ്ങളിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് ഫോൺ പേയ്ക്ക് വലിയ തോതിൽ ലാഭം കൈവരിക്കാനായത്.
ഫോൺ പേയുടെ സാങ്കേതിക മുന്നേറ്റം കാരണം ഇന്ത്യയിലുടനീളം 22,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ഫോൺ പേ തന്നെ വ്യക്തമാക്കി. ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സിസ്റ്റത്തെ വളർച്ചയിലേക്ക് നയിക്കുന്നതിനും അതിനു വേണ്ടി സാങ്കേതിക സഹായങ്ങൾ കൊണ്ടു വരുന്നതിനും വേണ്ടി രാജ്യത്തെ ബെസ്റ്റ് എഞ്ചിനിീയർമാരാണ് ഫോൺ പേയിൽ പ്രവർത്തിക്കുന്നത്. ഏകദേശം 1,500-ലധികം എഞ്ചിനീയർമാരാണ് ഈ കമ്പനിയിലുള്ളത്.
എ.ഐ വളർച്ച
ഫോൺ പേയുടെ വളർച്ചക്കൊപ്പം എ.ഐ സാങ്കേതിക വിദ്യയുടെ വളർച്ചയും പ്രധാന പങ്കു വഹിക്കുന്നുണ്ട്. കസ്റ്റമർ സർവീസിൽ എ.ഐ ഇടം പിടിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇത് ഫോൺ പേ ഉൾപ്പെടെ വിവിധ ആപ്പുകളിൽ ഈ സംവിധാനമുണ്ട്. എ.ഐ എല്ലാ മേഖലയിലും എത്തിയിരിക്കുന്നു. സ്വാഭാവികമായും ബാക്കിയുള്ള മേഖലകളേയും എ.ഐ സ്വാധീനിക്കും. പക്ഷേ എ.ഐ വളരുന്നതനുസരിച്ച് രാജ്യത്ത് വൻ തോതിൽ തൊഴിലില്ലായ്മ ഉണ്ടാവും.
ഫോൺ പേ- തുടക്കവും വളർച്ചയും
ഡിജിറ്റൽ പേയ്മെന്റുകൾക്കായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻടെക് കമ്പനിയാണ് ഫോൺ പേ. ഇത് 2015ൽ സ്ഥാപിച്ചെങ്കിലും 2016ലാണ് ജനങ്ങൾക്കിടയിലേക്ക് എത്തിയത്. ചെറിയ തോതിലായിരുന്നു ഇതിന്റെ വളർച്ച. നിലവിൽ 11 ഇന്ത്യൻ ഭാഷകളിൽ ഫോൺ പേ ആക്സസ് ഉണ്ട്. ഈ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 5,064 കോടി രൂപയായിരുന്നു. ഇത് മുൻ വർഷത്തെ 2,914 കോടി രൂപയിൽ നിന്ന് 74 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഫോൺ പേ സാമ്പത്തികമായി വളരെ വളർന്നു.
സാങ്കേതിക വളർച്ചക്കൊപ്പം മാൻ പവറിന് മൂല്യം നഷ്ടപ്പെടുന്നു. അതിനാലാണ് ഫോൺ പേയിൽ നിന്ന് ഇത്രയും ആളുകളെ പിരിച്ചു വിട്ടത്. കുറച്ച് വർഷങ്ങൾ കൊണ്ട് ബാക്കിയുള്ള മേഖലകളിലും ഇത് പ്രതിസന്ധികൾ നേരിടും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications