ദില്ലി: ഓൺലൈൻ പേയ്മെന്റ് ആപ്പ് ഫോൺ പേയിൽ റെക്കോർഡ് സാമ്പത്തിക ഇടപാട്. മാർച്ചിൽ യുപിഐയിലെ ഇടപാടുകളുടെ എണ്ണം ഒരു ബില്യൺ മറികടന്നതായി ഫോൺപേ വ്യാഴാഴ്ചയാണ് അറിയിച്ചിട്ടുള്ളത്. ഇന്ത്യയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ പേയ്മെന്റ് ആപ്പാണ് ഫോൺ പേ. കഴിഞ്ഞ മാസം വാലറ്റ്, എടിഎം കാർഡുകൾ, യുപിഐ എന്നിവയുടെ പേയ്‌മെന്റ് ഓഫറുകളിലൂടെ ഫോൺപെയിൽ മൊത്തത്തിൽ 1.3 ബില്യൺ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഫോൺ പേ വ്യക്തമാക്കിയിട്ടുള്ളത്. മാർച്ചിൽ വാർഷിക പേയ്‌മെന്റിന്റെ മൂല്യം 388 ബില്യൺ ഡോളറിലെത്തിയെന്നും ഫോൺപേ അവകാശപ്പെടുന്നു.
കഴിഞ്ഞ ഡിസംബറിലാണ് വിപണിയിൽ ഫോൺപേ മേൽക്കൈ നേടുന്നത്. ഇതോടെ വ്യാപാരികൾക്കിടയിലും ആപ്പിന് പ്രചാരം ലഭിച്ചതോടെ ആപ്പിന്റെ വളർച്ച ആരംഭിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ ഡിസംബറിൽ 902.03 ആയിരുന്ന യുപിഐ ഇടപാട് 2021 ഫെബ്രുവരിയിൽ 975.53 മില്യണിലെത്തുകയും ചെയ്തിരുന്നു. ഡിജിറ്റൽ ഇടപാടുകൾ വർധിച്ചതോടെ ഇന്ത്യയിൽ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഫോൺ പേ.

യുപിഐ വഴിയുള്ള വ്യാപാര ഇടപാടുകൾ 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിനുള്ളിൽ 20 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പിയർ-ടു-പിയർ (പി 2 പി) ഇടപാടുകൾ ഈ കാലയളവിൽ 4.5% വളർച്ചയും കൈവരിച്ചിട്ടുണ്ട്. അതേ സമയം യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ കഴിഞ്ഞ ഒരു വർഷത്തിൽ ഇരട്ടിയിലധികമായിട്ടുണ്ട്. 2021 മാർച്ചിൽ യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ 20 ശതമാനം വർധനയുണ്ടായി. 2021 ഫെബ്രുവരിയിൽ മൊത്തം ഇടപാടുകൾ 2.29 ബില്ല്യൺ ആയിരുന്നു. മാർച്ചിൽ ഇത് 5 ലക്ഷം കോടിയിലധികം വർധിച്ചു. മാസം തോറും 18% വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
