ദില്ലി: യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) ആപ്പുകളില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഗൂഗിളിന്റെ യുപിഐ ആപ്പ് ആയ ഗൂഗിള്‍ പേ. എന്നാല്‍ ഡിസംബറിലെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ ഗൂഗിള്‍ പേയെ ഞെട്ടിച്ചിരിക്കുകയാണ് ഫോണ്‍പെ.
നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) പുറത്ത് വിട്ട ഡിസംബറിലെ കണക്കില്‍ ഫോണ്‍പെ ആണ് ഒന്നാം സ്ഥാനത്ത്. യുപിഐ ഇടപാടുകളില്‍ ഫോണ്‍പെ വളര്‍ച്ച നേടിയപ്പോള്‍, ഗൂഗിള്‍ പേ കുത്തനെ താഴെ പോവുകയായിരുന്നു. വിശദാംശങ്ങള്‍...
നവംബറില്‍
നവംബര്‍ മാസത്തില്‍ ഫോണ്‍പെയിലൂടെ നടന്നത് മൊത്തം 868. ദശലക്ഷം ഇടപാടുകളാണ്. ഇതുവഴി കൈമാറ്റ് ചെയ്യപ്പെട്ടത് 1.75 ട്രില്യണ്‍ രൂപയും. ഇതൊരു ചെറിയ കണക്കല്ല. എന്നാല്‍ നംവബറില്‍, ഗൂഗിള്‍ പേ ആയിരുന്നു ഇക്കാര്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്.
വന്‍ കുതിപ്പ്
ഡിസംബറില്‍ ഇടപാടുകളില്‍ 3.87 ശതമാനം വളര്‍ച്ചയും ഇടപാട് മൂല്യത്തില്‍ 3.8 ശതമാനം വളര്‍ച്ചയും ആണ് ഫോണ്‍പെ നേടിയത്. മൊത്തം ഇടപാടുകള്‍ 902.03 ദശലക്ഷം ആയി ഉയര്‍ന്നു. ഇടപാട് നടന്ന തുക 1.82 ട്രില്യണും ആയി!
നവംബറില്‍ ഗൂഗിള്‍ പേ
നവംബറില്‍ ഗൂഗിള്‍ പേയിലൂടെ നടന്നത് 960.02 ദശലക്ഷം ഇടപാടുകള്‍ ആയിരുന്നു. ഇതുവഴി 1.61 ട്രില്യണ്‍ രൂപയും കൈമാറ്റ് ചെയ്യപ്പെട്ടിരുന്നു. ഇടപാടുകളുടെ കാര്യത്തില്‍ ഫോണ്‍പെയേക്കാള്‍ ഏറെ മുന്നിലായിരുന്നു അന്ന് ഗൂഗിള്‍ പേ. എന്നാല്‍ ഇടപാട് മൂല്യത്തിന്റെ കാര്യത്തില്‍ ഫോണ്‍പെ തന്നെ ആയിരുന്നു മുന്നില്‍.
തകര്‍ന്നടിഞ്ഞു
ഡിസംബറിലെ കണക്ക് പുറത്ത് വന്നപ്പോള്‍ വന്‍ ഇടിവാണ് ഗൂഗിള്‍ പേയുടെ കാര്യത്തില്‍ സംഭവിച്ചത്. ഇടപാടുകളുടെ എണ്ണത്തില്‍ 11 ശതമാനം തകര്‍ച്ചയാണ് ഡിസംബറില്‍ നേരിട്ടത്. 854.49 ദശലക്ഷം ഇടപാടുകളാണ് ഗൂഗിള്‍ പേയിലൂടെ ഡിസംബറില്‍ നടന്നത്. മൊത്തം 1.76 ട്രില്യണ്‍ രൂപയുടെ കൈമാറ്റവും.
പ്രധാനികള്‍ ഇവര്‍ തന്നെ
ഇന്ത്യയില്‍ യുപിഐ ഇടപാടുകള്‍ക്കായി ഒരുപാട് ആപ്പുകള്‍ നിലവില്‍ ലഭ്യമാണ്. എന്നാല്‍ ഗൂഗിള്‍ പേയും ഫോണ്‍പെയും ആണ് ഇതിലെ പ്രധാനികള്‍. ഡിസംബറില്‍ മൊത്തം നടന്നത് 2,234.16 ദശലക്ഷം യുപിഐ ഇടപാടുകളാണ്. ഇതില്‍ 76 ശതമാനവും ഫോണ്‍പെ, ഗൂഗിള്‍ പേ എന്നിവ വഴി ആയിരുന്നു.
മൊത്തം എത്ര കോടി
ഡിസംബറില്‍ യുപിഐ ഇടപാടുകളിലൂടെ എത്ര കോടി രൂപ കൈമാറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് അറിയാമോ? മൊത്തം 4,16,176.21 കോടി രൂപ! ഇതിന്റെ 86 ശതമാനം കൈമാറ്റവും നടന്നിരിക്കുന്നത് ഗൂഗിള്‍പേ വഴിയും ഫോണ്‍പെ വഴിയും ആണ്.
മൂന്നാം സ്ഥാനത്ത് പേടിഎം
ആദ്യ രണ്ട് സ്ഥാനക്കാരേക്കാള്‍ ഏറെ പിറകിലാണ് മൂന്നാം സ്ഥാനക്കാരന്. പേടിഎം ബാങ്ക് ആണ് ഇത്തവണ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുള്ളത്. മൊത്തം 256.36 ദശലക്ഷം ഇടപാടുകളിലൂടെ 312.91 ബില്യണ്‍ രൂപയാണ് പേടിഎം ബാങ്ക് വഴി കൈമാറ്റ് ചെയ്യപ്പെടിട്ടുള്ളത്.
ആമസോണും ഭീമും
ആമസോണിന്റെ കീഴിലുള്ള ആമസോണ്‍ പേ ആണ് ഇത്തവണ നാലാം സ്ഥാനത്ത് എത്തിയത്. 40.53 ദശലക്ഷം ഇടപാടുകളിലൂടെ 35.08 ബില്യണ്‍ രൂപയാണ് ആമസോണ്‍ പേയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത്.
നാഷണല്‍ പെയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഭീം ആപ്പ് ആണ് അഞ്ചാമത്. 24.80 ദശലക്ഷം ഇടപാടുകളിലൂടെ 77.48 ബില്യണ്‍ രൂപ ഭീം ആപ്പ് വഴിയും കൈമാറ്റം ചെയ്യപ്പെട്ടു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
