ബഹുരാഷ്ട്ര കമ്പനിയായ വാള്‍മാര്‍ട്ടിന്റെ പിന്തുണയുള്ള ഫോണ്‍പേ ഒരിക്കല്‍ക്കൂടി ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള യുപിഐ ആപ്പായി മാറി. ജനുവരിയില്‍ 968.72 ദശലക്ഷം ഇടപാടുകള്‍ക്കാണ് ഫോണ്‍പേ സാക്ഷ്യം വഹിച്ചത്. 1.91 ലക്ഷം കോടി രൂപ ഫോണ്‍പേ വഴി കൈമാറ്റം ചെയ്യപ്പെട്ടു.
യുപിഐ വിപണിയിലെ മൊത്തം ഇടപാടുകളില്‍ 42 ശതമാനവും ഫോണ്‍പേയിലാണ് നടക്കുന്നതെന്ന് നാഷണല്‍ പെയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) കണക്കുകള്‍ പറയുന്നു. ഓരോ മാസവുമുള്ള വളര്‍ച്ച അടിസ്ഥാനപ്പെടുത്തിയാല്‍ ജനുവരിയില്‍ 7 ശതമാനം ഇടപാട് വര്‍ധനവാണ് ഫോണ്‍പേ കയ്യടക്കിയത്. മൊത്തം ഇടപാടുകളുടെ മൂല്യം 5 ശതമാനത്തോളവും കൂടി.

തുടര്‍ച്ചയായി രണ്ടാം തവണയാണ് ഫോണ്‍പേ രാജ്യത്തെ ഏറ്റവും പ്രചാരമുള്ള യുപിഐ ആപ്പായി മാറുന്നത്. കഴിഞ്ഞ ഡിസംബറില്‍ 1.82 ലക്ഷം കോടി രൂപയുടെ 902.03 ദശലക്ഷം ഇടപാടുകളായിരുന്നു ഫോണ്‍പേയില്‍ നടന്നത്. ഇന്ത്യയില്‍ ഫോണ്‍പേ കഴിഞ്ഞാല്‍ ഗൂഗിള്‍ പേയ്ക്കാണ് പ്രചാരം കൂടുതല്‍. ജനുവരിയില്‍ 853.53 ദശലക്ഷം ഇടപാടുകള്‍ക്ക് ഗൂഗിള്‍ പേ നേതൃത്വം നല്കി. 1.77 ലക്ഷം കോടി രൂപയാണ് ഗൂഗിള്‍ പേ വഴി കൈമാറ്റം ചെയ്യപ്പെട്ടതും.
ഇടപാടുകളുടെ എണ്ണമെടുത്താല്‍ യുപിഐ വിപണിയില്‍ ഗൂഗിള്‍ പേയ്ക്ക് 37 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട്. അതായത് ഇന്ത്യയില്‍ നടക്കുന്ന ഡിജിറ്റല്‍ പണമിടപാടുകളില്‍ 79.13 ശതമാനവും ഫോണ്‍പേ, ഗൂഗിള്‍ പേ ആപ്പുകളാണ് നിയന്ത്രിക്കുന്നത്. ഇടപാടുകളുടെ മൊത്തം മൂല്യം അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഇരുവരും ചേര്‍ന്ന് 85 ശതമാനത്തിന് മുകളില്‍ വിഹിതം അവകാശപ്പെടുന്നു.

ഡിസംബറില്‍ രാജ്യത്തെ 78 ശതമാനം ഡിജിറ്റല്‍ പണമിടപാടുകളും ഫോണ്‍പേ, ഗൂഗിള്‍ പേ ആപ്പുകള്‍ വഴി നടന്നിരുന്നു. ഫോണ്‍പേയ്ക്കും ഗൂഗിള്‍ പേയ്ക്കും വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ വാട്സ്ആപ്പ് കാര്യമായ ഭീഷണി ഇതുവരെ കാഴ്ച്ചവെച്ചിട്ടില്ല. ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയില്‍ 30 ശതമാനത്തോളം തകര്‍ച്ച വാട്സ്ആപ്പ് നേരിട്ടു. 5.60 ലക്ഷം ഇടപാടുകളാണ് കഴിഞ്ഞമാസം വാട്സ്ആപ്പില്‍ നടന്നത്; 36.44 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടു. ഡിസംബറില്‍ 29.72 കോടി രൂപയുടെ 8.10 ലക്ഷം ഇടപാടുകള്‍ക്ക് വാട്സ്ആപ്പ് സാക്ഷ്യം വഹിച്ചിരുന്നു.
ഫോണ്‍പേ, ഗൂഗിള്‍ പേ ആപ്പുകള്‍ക്ക് ശേഷം പേടിഎമ്മാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി ഉപയോഗിക്കുന്നത്. ജനുവരിയില്‍ 33,909.50 കോടി രൂപയുടെ 281.18 ദശലക്ഷം ഇടപാടുകള്‍ പേടിഎം വഴി നടന്നു. ആമസോണ്‍ പേയാണ് പട്ടികയില്‍ നാലാമത്. 4,044.38 കോടി രൂപയുടെ 46.30 ദശലക്ഷം ഇടപാടുകള്‍ക്ക് ആമസോണ്‍ പേ വേദിയായി. നാഷണല്‍ പെയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഭീം ആപ്പാണ് അഞ്ചാം സ്ഥാനത്ത്. കഴിഞ്ഞമാസം 7,462.94 കോടി രൂപയുടെ 23.38 ദശലക്ഷം ഇടപാടുകള്‍ ഭീമില്‍ നടന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications