സ്വർണം വെറുമൊരു ആഭരണം മാത്രമല്ല, ഇന്ത്യയുടെ സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റേയും പ്രതീകമാണ്. വർഷങ്ങളായി ഇന്ത്യയിലെ ജനങ്ങൾ തങ്ങളുടെ എല്ലാ ആഘോഷങ്ങളിലും സ്വർണത്തിന് പ്രാധാന്യം നൽകുന്നു. ഒരു കുഞ്ഞ് ജനിച്ച് വീഴുന്നതു മുതൽ സ്വർണത്തിൻ്റെ ഉപയോഗം തുടങ്ങുന്നു. ആഭരണമായി അണിഞ്ഞെരുങ്ങുന്നതു പോലെ ഒരു മികച്ച നിക്ഷേപമെന്ന നിലയിലും സ്വർണം പ്രാധാന്യം അർഹിക്കുന്നു.
സ്വർണ വില ക്രമാതീതമായി ഉയരുന്നു. എന്നാൽ ഈ അവസരത്തിൽ സ്വർണാഭരണം വാങ്ങുന്നതാണോ അതോ നിക്ഷേപിക്കുന്നതാണോ ഉചിതം? വിപണിയിലെ ചാഞ്ചാട്ടത്തിന് അനുസരിച്ച് തീരുമാനം എടുക്കാം. 2025 ന്റെ ആദ്യ പകുതിയിൽ സ്വർണ വില 10 ഗ്രാമിന് 87,000 മുതൽ 90,000 രൂപ വരെ എത്തിയേക്കാമെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് ഗ്ലോബൽ മാർക്കറ്റ്‌സിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ 90,000 കടന്നു എന്നതാണ് സത്യം.
സ്വർണ വില ഉയരുന്നത് സാധാരണക്കാരിൽ ആശങ്ക ഉണർത്തുന്നുവെങ്കിലും നിക്ഷേപകരിൽ ആവേശം ഉണ്ടാക്കുന്നു. വർഷങ്ങൾക്കു മുന്നേ ആഭരണങ്ങൾ, നാണയങ്ങൾ തുടങ്ങിയ ഭൗതിക രൂപങ്ങളിലായിരുന്നു സ്വർണ നിക്ഷപങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അതിൽ നിന്നും വ്യത്യസ്തമായി സ്വർണ ഇ.ടി.എഫ് പോലുള്ള ആധുനിക നിക്ഷേപ ഓപ്ഷനുകളിലാണ് നിക്ഷേപകരുടെ ശ്രദ്ധ.
ഈ രണ്ട് രൂപങ്ങളും വ്യത്യസ്തമായ നേട്ടങ്ങളാണ് നൽകുന്നത്. എന്നാൽ ലളിതമായി ഉപയോഗിക്കാൻ സാധിക്കുന്നത് ഏതാണ്? ഭൗതിക സ്വർണത്തിൽ നിക്ഷേപിക്കുന്നതാണോ സ്വർണ ഇ.ടി.എഫുകളിൽ നിക്ഷേപിക്കുന്നതാണോ നല്ലത്? പാരമ്പര്യം, സൗകര്യം അല്ലെങ്കിൽ നിക്ഷേപ വരുമാനം എന്നീ ഘടകങ്ങളാണ് പ്രധാനമായും സ്വർണ നിക്ഷേപ മാർഗങ്ങളെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. ഈ രണ്ട് മാർഗങ്ങളും വിശദമായി പരിശോധിക്കാം.
ഭൗതിക സ്വർണം
രാജ്യത്തെ ജനങ്ങൾക്ക് സ്വർണാഭരണവുമായി ഒരു വൈകാരിക ബന്ധമുണ്ട്. ആഭരണം മാത്രമല്ല നാണയങ്ങളും ഇത്തരത്തിൽ സൂക്ഷിക്കാൻ ഇന്ത്യക്കാർ ശ്രദ്ധിക്കുന്നു. വിവാഹം പോലുള്ള ഇന്ത്യൻ സംസ്കാരവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങൾക്കും സ്വർണാഭരണം അണിയാൻ ആരും മറക്കില്ല. അതിനാൽ ഭൗതിക സ്വർണത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. പാരമ്പര്യം നിറഞ്ഞ തലമുറകൾ കൈമാറി വന്ന ആഭരണങ്ങളും ഇത്തരത്തിൽ ഒരു മികച്ച ആസ്തിയാണ്.

പക്ഷേ ഭൗതിക സ്വർണം സുരക്ഷിതമായി സൂക്ഷിക്കുന്നത് ഒരു വെല്ലുവിളിയായി തുടരുന്നു. സാമ്പത്തിക ആവശ്യങ്ങൾക്കായി ഭൗതിക സ്വർണം പണയം വെക്കേണ്ടി വന്നാൽ പലപ്പോഴും തിരിച്ചെടുക്കാൻ സാധിക്കാതെ അവ നഷ്ടപ്പെടാറുമുണ്ട്. ഒരുപക്ഷേ ഒരു ബാങ്ക് ലോക്കറിൽ ഈ സ്വർണാഭരണങ്ങൾ സൂക്ഷിക്കാൻ നിങ്ങൾ തയ്യാറായാലും അതിന് നിശ്ചിത തുക ബാങ്കിൽ നൽകണം. എങ്കിൽ പോലും 100 ശതമാനം സുരക്ഷിതമാണെന്ന് ഉറപ്പിക്കാൻ സാധിക്കില്ല.
സ്വർണ ഇടിഎഫുകൾ
സ്വർണ നിക്ഷേപങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ഇന്ന് തിരയുന്നത് സ്വർണ ഇടിഎഫുകളാണ്. മഞ്ഞ ലോഹത്തിൽ തടസ്സരഹിതമായ നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. ഭൗതിക സ്വർണം സൂക്ഷിക്കുന്നതിനെ കുറിച്ച് ആശങ്കപ്പെടുന്നുവെങ്കിൽ സ്വർണ ഇടിഎഫുകൾ സൂക്ഷിക്കാൻ ആശങ്ക വേണ്ട. കാരണം ഇത് ഡിജിറ്റൽ നിക്ഷേപ മാർഗമാണ്.
2024-25 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയിലെ സ്വർണ ഇടിഎഫുകളിൽ 14,948 കോടിയുടെ ഗണ്യമായ നിക്ഷേപം ഉണ്ടായി. ഇത് മുൻ വർഷത്തേക്കാൾ ഏകദേശം മൂന്നിരട്ടിയായി ഉയർന്നിട്ടുണ്ട്. സ്വർണ ഇടിഎഫുകൾ കൈകാര്യം ചെയ്യുന്ന ആസ്തികൾ (AUM) ഫെബ്രുവരി 2025 ആയപ്പോഴേക്കും 95.2% വർദ്ധിച്ച് 55,677 കോടിയായി ഉയർന്നു.
ദീർഘകാലാടിസ്ഥാനത്തിൽ ഭൗതിക സ്വർണം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 2010 മുതൽ 2025 വരെ സ്വർണത്തിന്റെ വില 10 ഗ്രാമിന് 18,500 രൂപയിൽ നിന്ന് 88,996 രൂപയായി ഉയർന്നു, ഇത് 17.01% സംയുക്ത വാർഷിക വളർച്ചാ നിരക്ക് (സി.എ.ജി.ആർ) അടയാളപ്പെടുത്തുന്നു. മുത്തൂറ്റ് എക്‌സിം സിഇഒ കെയുർ ഷാ വിശദീകരിച്ചു.
കഴിഞ്ഞ ദശകത്തിൽ, സ്വർണ വില പ്രതിവർഷം 12% വർദ്ധിച്ചു. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്വർണ ഇടിഎഫുകൾ ശരാശരി 11.44% ഉം കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ 10.80% ഉം വരുമാനവുമാണ് നൽകിയത്. ഭൗതിക സ്വർണം ഇടിഎഫുകളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, സ്വർണത്തിന്റെ സൗകര്യവും ഇടപാടുകളുടെ എളുപ്പവും പല നിക്ഷേപകർക്കും ഇതൊരു മികച്ച ഓപ്ഷനാക്കി മാറ്റുന്നു.
എന്നിരുന്നാലും ഭൗതിക സ്വർണവും സ്വർണ ഇടിഎഫുകളും തിരഞ്ഞെടുക്കുന്നത് ഓരോ നിക്ഷേപകന്റെയും താത്പര്യമാണ്. നിലവിലെ സാഹചര്യത്തിൽ സ്വർണാഭരണം വാങ്ങാൻ സാധിക്കുന്നില്ലെങ്കിൽ ഇടിഎഫ് മികച്ച ഓപ്ഷനാണ്. എന്നാൽ ഈ ഓരോ ഓപ്ഷനും അതിന്റേതായ നേട്ടങ്ങളും അപകടസാധ്യതകളും ഉണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ



Click it and Unblock the Notifications