കഴിഞ്ഞ ദിവസങ്ങളിൽ പോസ്റ്റ് ഓഫീസിൽ അക്കൗണ്ടുകൾ ഉള്ള പലർക്കും പാൻ കാർഡ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ടുകൾ നഷ്ടപ്പെടുമെന്ന സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇത് കണ്ട് പരിഭ്രാന്തരായ പലരും സമൂഹ മാധ്യമങ്ങളിൽ ഈ സന്ദേശം പങ്കുവെക്കുകയും, ഇതിന്റെ ആധികാരികതയിൽ സംശയം ഉയർത്തുകയും ചെയ്തിരുന്നു. സന്ദേശത്തിനൊപ്പം, പാൻ ഉൾപ്പെടുത്താൻ ഒരു ലിങ്ക് നൽകിയതാണ് സംശയം ഉയരാൻ കാരണം.
ഇപ്പോഴിതാ ഈ സംഭവത്തിലെ യഥാർത്ഥ വസ്തുത പുറത്തുവിട്ടിരിക്കുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) ഫാക്ട് ചെക്ക് ടീം. ഈ സന്ദേശങ്ങൾ വ്യാജമാണെന്നാണ് കണ്ടെത്തലിൽ അവർക്ക് വ്യക്തമായത്. ഇന്ത്യ പോസ്റ്റ് ഇത്തരത്തിലുള്ള അറിയിപ്പുകൾ അയക്കാറില്ലെന്നും വിശദീകരണത്തിൽ പിഐബി ടീം കൂട്ടിച്ചേർത്തു.
ഉപഭോക്താക്കൾക്ക് വന്ന സന്ദേശം
24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ പാൻ കാർഡ് അപ്ഡേറ്റ് ചെയ്യില്ലെങ്കിൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്‌സ്'സ്വപ്നങ്ങൾ പൂട്ടിവെക്കേണ്ട', സ്ത്രീകൾക്ക് മാത്രം ലഭിക്കുന്ന വായ്പ, കുറഞ്ഞ പലിശയിൽ സ്വന്തമാക്കാം ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യും.
പിഐബി നടത്തിയ ഫാക്ട് ചെക്കിങ്ങിൽ തെളിഞ്ഞത്
'ഈ അവകാശവാദം വ്യാജമാണ്. IndiaPostOffice ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഒരിക്കലും അയക്കുന്നില്ല. നിങ്ങളുടെ വ്യക്തിഗതവും ബാങ്ക് വിശദാംശങ്ങളും ആരുമായും പങ്കുവയ്ക്കരുത്'

തട്ടിപ്പുകാരുടെ രീതി പരിചയപ്പെടാം
സാധാരണയായി ഇത്തരം തട്ടിപ്പുകാർ ബാങ്ക് പ്രതിനിധികൾ അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർ ആയി അഭിനയിച്ച്, വ്യക്തികളെ ബന്ധപ്പെടുകയും അവരുടെ പാൻ കാർഡ് നിബന്ധനകൾ പാലിക്കുന്നില്ലെന്നോ അല്ലെങ്കിൽ അത് അനധികൃത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നോ അവകാശപ്പെടുകയും ചെയ്യുന്നു. ഇതോടെ സാധാരണക്കാരായ ആളുകൾ വല്ലാതെ പേടിക്കുകയും പാനിക്ക് ആയി തട്ടിപ്പുകാർ പറയുന്നത് എന്തും ചെയ്യാൻ തയ്യാറാവുകയും ചെയ്യുന്നു.
ഉടൻ തന്നെ ഉപഭോക്താക്കളിൽ നിന്ന് ഇവർ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും തിരിച്ചറിയൽ രേഖകളും ശേഖരിക്കുന്നു. ഈ വിവരങ്ങൾ കൈവശമാക്കിയശേഷം തട്ടിപ്പുകാർ ഈ രേഖകൾ ഉപയോഗിച്ച് അനധികൃത ഇടപാടുകൾ നടത്തുന്നു. അല്ലെങ്കിൽ ഇരയുടെ അക്കൗണ്ടിൽ ഉള്ള പണം തട്ടിയെടുക്കുന്നു.
സൈബർ തട്ടിപ്പുകൾക്കെതിരെ IPPB മുന്നോട്ട് വെക്കുന്ന സുരക്ഷാ നിർദേശങ്ങൾ
*നിങ്ങളുടെ പാസ്‌വേഡ് നിയന്ത്രിത ഇടവേളകളിൽ അപ്ഡേറ്റ് ചെയ്യുക.
*അനാവശ്യമായ കസ്റ്റമർ കെയർ നമ്പറുകളിൽ വഞ്ചിതരാവാതിരിക്കുക
*അക്കൗണ്ടുകൾ നിരന്തരം നിരീക്ഷിക്കുക
*സംശയാസ്പദമായ ലിങ്കുകൾ ക്ലിക്ക് ചെയ്യാതിരിക്കുക
*പബ്ലിക് വൈ-ഫൈ ഉപയോഗിക്കുന്നതിനിടെ ജാഗ്രത പാലിക്കുക.
*ബാങ്കിംഗ് അറിയിപ്പുകളുടെ ആധികാരികത സ്ഥിരീകരിക്കുക.
എങ്ങനെ സൈബർ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കാം
1. സംശയാസ്പദമായ ഇമെയിലുകളിൽ നിന്ന് ജാഗ്രത പാലിക്കുക:
അന്യമായ ലിങ്കുകൾ ക്ലിക്കുചെയ്യുന്നതും അറ്റാച്ച്മെന്റുകൾ തുറക്കുന്നതും ഒഴിവാക്കുക.
2. വിവരങ്ങൾ വിശദമായി പരിശോധിക്കുക
നിങ്ങൾക്ക് ലഭിക്കുന്ന സന്ദേശങ്ങളിലെ ഫയൽ എക്സ്റ്റൻഷനുകൾ പരിശോധിക്കുക, അതിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയിലെ പ്രശ്നങ്ങൾ, വ്യാകരണ പിശകുകൾ, 'അതീവ ആകർഷകമായ' ഓഫറുകൾ എന്നിവ ശ്രദ്ധിക്കുക.
3. പാസ്‌വേഡ് കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക
ഈ ഫയലുകളിൽ വൈറസുകൾ അല്ലെങ്കിൽ നിങ്ങളുടെ പാസ്‌വേഡുകൾ മോഷ്ടിക്കാൻ ലക്ഷ്യമിട്ട ഉപകരണങ്ങൾ ഉണ്ടാകാം.
4. സൈബർ സുരക്ഷ ശക്തിപ്പെടുത്തുക
പാസ്‌വേഡുകൾ നിരന്തരം മാറ്റുക.
വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ബാങ്കിംഗ് അറിയിപ്പുകളുടെ ആധികാരികത ഉറപ്പാക്കുക.
5. ഓൺലൈൻ ജാഗ്രത പാലിക്കുക
അക്കൗണ്ടുകളിൽ അസാധാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക.
സംശയാസ്പദമായ ലിങ്കുകൾ ഒഴിവാക്കുക.
പൊതുവായ വൈ-ഫൈ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക.
നിരവധി തട്ടിപ്പുകൾ നടക്കുന്നത് കൊണ്ട് തന്നെ സുരക്ഷിതമായിത്തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകളും പാസ്സ്‌വേർഡ് ഉം സൂക്ഷിക്കുക. എങ്ങനെ വീടുകൾ അടച്ചു പൂട്ടി സുരക്ഷിതമാക്കുന്നുവോ അങ്ങനെ സൈബർ ഇടങ്ങളിലും സൂക്ഷ്മത ഉറപ്പ് വരുത്തുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications