റിട്ടയർമെന്റ് പ്ലാനിംഗ് വളരെ പ്രധാനപ്പെട്ടതാണ്. കാരണം 60 വയസ്സു വരെ ജോലി ചെയ്ത ശേഷം പിന്നീട് വിശ്രമ ജീവിത്തിലേക്ക് നയിക്കുമ്പോൾ ഒരു നിക്ഷേപ തുക ഇല്ലെങ്കിൽ ജീവിതം ദുരിതമാവും. ജോലി ചെയ്യുന്ന സമയത്ത് പ്രതിമാസം വരുമാനം നേടിയിരുന്ന പോലെ റിട്ടയർമെന്റിനു ശേഷവും വരുമാനം വാങ്ങാൻ സാധിക്കും. ഏത് പ്രായത്തിലാണ് നിങ്ങൾ വിരമിക്കാൻ ആഗ്രഹിക്കുന്നത്. അതിനനുസരിച്ച് നിക്ഷേപങ്ങളെ കുറിച്ചും പ്ലാൻ ചെയ്യാം.
റിട്ടയർമെന്റ് കാലത്തെ നിങ്ങളുടെ ചിലവുകളെ കുറിച്ച് അതിനു മുന്നേ നിങ്ങൾക്ക് ചിന്തിക്കാനാവില്ല. മാത്രമല്ല ഇപ്പോഴത്തെ നിക്ഷേപങ്ങൾക്ക് എത്ര രൂപ റിട്ടേൺ ലഭിക്കുമെന്നു പോലും നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുന്നതല്ല. ഇതിൽ ചെയ്യാൻ സാധിക്കുന്ന ഒരേ ഒരു കാര്യം ഇപ്പോഴുള്ള വരുമാനം വർദ്ധിപ്പിക്കുകയും ഒപ്പം നിക്ഷേപത്തിന്റെ തുകയും വർദ്ധിപ്പിക്കുക. നിലവിലെ നിങ്ങളുടെ ജീവിത ശൈലി എങ്ങനെയാണോ അതുപോലെയാണ് റിട്ടയർമെന്റ് കാലത്ത് നിങ്ങളുടെ ചിലവുകളായി വരുന്നത്. അതിനാൽ ജീവിത രീതിയെ കുറിച്ച് മനസിലാക്കുക.
ഇത്രയും ചെയ്താൽ വിരമിച്ച ശേഷം നിക്ഷേപത്തിന്റെ മൊത്തം തുകയായി എത്ര ലഭിക്കുമെന്ന് നിങ്ങൾക്ക് വ്യക്തമാവും. റിട്ടയർമെന്റ് സമയത്ത് കൃത്യമായ വരുമാനം ആവശ്യമാണ്. അതിനു വേണ്ടി 30 വയസ്സിനുള്ളിൽ തന്നെ ഒരു നിക്ഷേപ പദ്ധതിയുടെ ഭാഗമാവണം. ഇന്ത്യയിലെ വിവിധ ബാങ്കുകളും പോസ്റ്റ് ഓഫീസും അങ്ങനെ നിക്ഷേപങ്ങൾക്ക് നിരവധി ഓപ്ഷനുകളുണ്ട്.
30,000 രൂപ പ്രതിമാസ ചെലവുകളുള്ള 30 വയസ്സുള്ള ഒരു വ്യക്തി അദ്ദേഹത്തിന്റെ 60 വയസ്സിൽ വിരമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ റിട്ടയർമെൻ്റ് കോർപ്പസും റിട്ടയർമെന്റിനു ശേഷമുള്ള പ്രതിമാസ വരുമാനവും എങ്ങനെ ലഭിക്കുമെന്ന് പരിശോധിക്കാം.

വിരമിക്കുവാനുള്ള പ്രായം
വിരമിക്കാൻ നിശ്ചിത പ്രായമില്ല. നിങ്ങളുടെ താത്പര്യമനുസരിച്ച് പ്രായം തീരുമാനിക്കാം. ചിലർ 40 വയസ്സിൽ വിരമിക്കും. എന്നാൽ ബാക്കി എല്ലാവരും 60 വയസ്സിലാവും. വിരമിച്ചു കഴിഞ്ഞാൽ സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടയിരിക്കണം. അതിനാൽ റിട്ടയർമെന്റ് കാലത്ത് പ്രതിമാസം എത്ര രൂപ വരെ നിങ്ങൾക്ക് ലഭിക്കണമെന്ന പ്ലാനിംഗ് നേരത്തെ ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ പിന്നീട് മറ്റൊരാളെ ആശ്രയിക്കേണ്ടി വരും.
റിട്ടയർമെന്റ് കോർപ്പസ്
നിങ്ങൾ റിട്ടയർ ചെയ്യുന്ന പ്രായം എത്രയെന്ന് നേരത്തേ പ്രവചിക്കാൻ സാധിക്കാത്തതിനാൽ കോർപ്പസ് എത്ര ലഭിക്കുമെന്ന് ഉറപ്പിച്ച് പറയാനാവില്ല. 5 ശതമാനം റിട്ടേൺ വരുമാനമായി നിങ്ങൾക്ക് ലഭിച്ചാലും, ബാക്കിയുള്ള ജീവിതം മുഴുവൻ നിലനിൽക്കാൻ ഈ കോർപ്പസ് മതിയാവും. അതായത്, കോർപ്പസിൻ്റെ വളർച്ചാ നിരക്ക് പണപ്പെരുപ്പം ക്രമീകരിച്ച പിൻവലിക്കലുകളുടെ നിരക്കിനേക്കാൾ കൂടുതലായിരിക്കണം.
റിട്ടയർമെന്റ് കോർപ്പസ് ഇങ്ങനെ കണക്ക് കൂട്ടാം
മുകളിൽ പറഞ്ഞ പ്രകാരം 30 വയസുള്ള വ്യക്തി 60 വയസ്സിൽ (30 വർഷത്തിന് ശേഷം) വിരമിക്കുമ്പോൾ പ്രതിമാസം 30,000 രൂപയുടെ ചിലവ് കണക്കാക്കണം. അതിനായി എന്തു ചെയ്യാം?..
പണപ്പെരുപ്പ നിരക്ക്: പണപ്പെരുപ്പ നിരക്ക് പ്രതിവർഷം 6 ശതമാനമായിരിക്കും. പണപ്പെരുപ്പം ഉണ്ടാവുമ്പോൾ സാധാരണയായി പണത്തിന്റെ മൂല്യത്തിൽ വ്യതിയാനം സംഭവിക്കും. ഇന്നത്തെ 30,000 രൂപയുടെ മൂല്യം അതേ ജീവിതശൈലി നിലനിർത്തുന്നതിന് 60 വയസ്സിൽ പ്രതിമാസം 1.72 ലക്ഷം രൂപയ്ക്ക് തുല്യമായിരിക്കും.
എത്ര കോർപ്പസ് വേണം: 60 വയസ്സിൽ പ്രതിമാസം 1.72 ലക്ഷം രൂപ ലഭിക്കണമെങ്കിൽ മൊത്തം റിട്ടയർമെൻ്റ് കോർപ്പസ് 4.12 കോടി രൂപ നിങ്ങൾക്ക് ആവശ്യമാണ്. 60 വയസ്സിൽ 5 ശതമാനം വാർഷിക നിരക്ക് കണക്കാക്കിയാൽ, പ്രതിമാസ വരുമാനം 1.72 ലക്ഷം രൂപ ലഭിക്കും.
ഈ കണക്കുകകൾ മനസിലാക്കിയാൽ എത്ര വയസ്സു മുതൽ നിക്ഷേപം തുടങ്ങാമെന്ന് നിങ്ങൾക്ക് പ്ലാൻ ചെയ്യാം. മാത്രമല്ല ഈ രീതിയിൽ നോക്കിയാൽ റിട്ടയർമെന്റിനു ശേഷവും പ്രതിമാസം ലക്ഷങ്ങൾ വരുമാനം ഉറപ്പാക്കാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications