2027 സാമ്പത്തിക വര്‍ഷത്തേക്കുള്ള എച്ച്-വണ്‍ബി വിസാ രജിസ്ട്രേഷനും ഫീസ് വിശദാംശങ്ങളും യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ പുറത്തുവിട്ടു. മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 19 വരെയാണ് രജിസ്ട്രേഷന്. യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) പോര്‍ട്ടല്‍ വഴിയാണ് കമ്പനികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ജോലി ചെയ്യാന്‍ പദ്ധതിയിടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും നേരത്തെ തയ്യാറെടുപ്പ് ആരംഭിക്കണം.

ആര്‍ക്കെല്ലാം അപേക്ഷിക്കാം
യുഎസ് കമ്പനികളാണ് ഉദ്യോഗാര്‍ത്ഥികളുടെ രജിസ്ട്രേഷന് നടത്തുക. ഇതിനായി യുഎസ്സിഐഎസ് പോര്‍ട്ടലില്‍ അവര്‍ വിശദാംശങ്ങള്‍ നല്‍കണം. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ യുഎസ്സിഐഎസ്സ് ലോട്ടറി വഴി തിരഞ്ഞെടുക്കും. അതിനുശേഷം തെരഞ്ഞെടുക്കപ്പെട്ടവരുടെ എച്ച്-വണ്‍ബി വിസാ അപേക്ഷകള്‍ കമ്പനികള്‍ പൂര്‍ത്തിയാക്കും.
രജിസ്ട്രഷന് ഫീസ്
കമ്പനികള്‍ ഓരോ ഉദ്യോഗാര്‍ത്ഥിയ്ക്കും 215 ഡോളര്‍ രജിസ്ട്രേഷന് ഫീസ് നല്‍കേണ്ടതുണ്ട്. ഇത് തിരികെ ലഭിക്കില്ല. യുഎസ്സിഐഎസ് ഓണ്‍ലൈന്‍ അക്കൗണ്ടില്ലാത്ത കമ്പനികള്‍ അത് സൃഷ്ടിക്കണം. ഇമിഗ്രേഷന്‍ അഭിഭാഷകര്‍ക്കും പ്രതിനിധികള്‍ക്കും കമ്പനികളെ ചേര്‍ക്കാം.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍
രജിസ്ട്രേഷന് അവസാനിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുമെന്ന് യുഎസ്സിഐഎസ് വ്യക്തമാക്കി. മാര്‍ച്ച് 31 നകം തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ യുഎസ്സിഐഎസ് കമ്പനികളെ അറിയിക്കും.
നിയമത്തിലെ മാറ്റങ്ങള്‍
തിരഞ്ഞെടുപ്പ് നിയമങ്ങള്‍ പരിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. പുതിയ സംവിധാനത്തില്‍ ഒരു ഉദ്യോഗാര്‍ത്ഥിയ്ക്ക് വേണ്ടി ഒന്നിലധികം കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചെങ്കില്‍ യുഎസ്സിഐഎസ് ഉദ്യോഗാര്‍ത്ഥിയെ ഒറ്റ ഗുണഭോക്താവായി പരിഗണിച്ച്, അവര്‍ക്ക് ഒറ്റ അവസരം മാത്രം നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം, ഉദ്യോഗാര്‍ത്ഥിയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്പനിയാകും.
പരിധിയില്‍ കൂടുതല്‍ രജിസ്ട്രേഷനുകള്‍
എത്ര എച്ച്-വണ്‍ വിസകള്‍ നല്കണമെന്നതിന് പരിധിയുണ്ട്. രജിസ്ട്രേഷനുകളുടെ എണ്ണം ഈ പരിധിയേക്കാള്‍ കൂടുതലാകുമ്പോള്‍, യുഎസ്സിഐഎസ് ലോട്ടറിക്ക് സമാനമായ മറ്റൊരു സെലക്ഷന് പ്രക്രിയ നടത്തുന്നു. പുതിയ നിയമങ്ങള്‍ പ്രകാരം , ഓരോ വ്യക്തിക്കും ഒരു അവസരം മാത്രമേ ലഭിക്കൂ. ഡിമാന്‍ഡ് വളരെ ഉയര്‍ന്നതാണെങ്കില്‍, പ്രത്യേക സ്ക്കില്‍ ആവശ്യമുള്ള ജോലികള്‍ക്ക് മുന്‍ഗണന ലഭിക്കും.
.
യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം
എഫ് വണ്‍ വിസയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലുടമകളുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കാവുന്നതാണ്. യുണൈറ്റഡ് സ്റ്റേറ്റ്സില്‍ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന വിദ്യാര്‍ത്ഥി വിസയാണ് എഫ്1 വിസ. ഇതില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദങ്ങള്‍ നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നു. പഠനം പൂര്‍ത്തിയാക്കിയ എഫ്1 വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (OPT) പ്രകാരം പരിമിതമായ കാലയളവില്‍ ജോലി ചെയ്യാം.ഇതിന് ശേഷവും ജോലി തുടരാന്‍, അവര്‍ക്ക് സാധാരണയായി ഒരു എച്ച്-വണ്‍ബി വിസ ആവശ്യമാണ്. അതുകൊണ്ടാണ് എഫ് വണ്‍
വിസയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തൊഴിലുടമകളുമായി സംസാരിക്കണമെന്ന് പറയുന്നത്. തൊഴിലുടമ തയ്യാറായില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുകയും ഇന്ത്യയിലേയ്ക്ക് തിരിച്ചുവരാന്‍ അവര്‍ നിര്‍ബന്ധിതരാകുകയും ചെയ്യും.
എച്ച്-വണ്‍ബി വിസ
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എഞ്ചിനീയറിംഗ്, ആരോഗ്യ സംരക്ഷണം, ധനകാര്യം, ഗവേഷണം തുടങ്ങിയ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ ജീവനക്കാരെ നിയമിക്കാന്‍ എച്ച്-വണ്‍ബി വിസ കമ്പനികളെ അനുവദിക്കുന്നു. എഫ് വണ്‍ വിസയിലുള്ള വിദ്യാര്‍ത്ഥികളും യുഎസിലുള്ള മറ്റ് പ്രൊഫഷലുകളും എച്ച് -വണ്‍ബി വിസയിലേയ്ക്ക് മാറാന്‍ ആഗ്രഹിക്കുന്നു.എച്ച്-വണ്‍ബി വിസ നേടുന്നവരില്‍ എല്ലാവര്‍ഷവും മുന്നിലെത്തുന്നത് ഇന്ത്യക്കാരാണ്.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications