കേരളീയ ഹൈന്ദവ ഭക്തിയുടെ പാരമ്യം വിളിച്ചോതുന്ന മണ്ഡലമാസം ആരംഭിച്ചതോടെ കേരളം ഭക്തിസാന്ദ്രമായി. കറുത്ത വസ്ത്രമണിഞ്ഞ്, മാലയിട്ട്, വ്രതാനുഷ്ഠാനങ്ങളോടെ ശബരിമല ധർമ്മശാസ്താ ദർശനത്തിനായി ഒരുങ്ങുന്ന അയ്യപ്പഭക്തരെ കേരളത്തിലുടനീളം കാണാം. കേരളത്തിന് പുറത്തുനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഭക്തജനങ്ങളുടെ ഒരു വലിയ പ്രവാഹമാണ് ഓരോ മണ്ഡലകാലത്തും ശബരിമലയിലേക്ക് ഒഴുകിയെത്തുന്നത്. ഓരോ വർഷം കഴിയുന്തോറും ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തുന്നത്. ഈ വർഷവും അഭൂതപൂർവമായ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലയിൽ പോകുന്നതിന് മറ്റ് ക്ഷേത്ര ദർശനങ്ങളേപ്പോലെ നിസ്സാരമായ ഒരു യാത്രയായി കാണാൻ കഴിയില്ല. ശബരിമല യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം 41 ദിവസത്തെ കഠിനമായ വ്രതാനുഷ്ഠാനമാണ്. മനസ്സും ശരീരവും അയ്യനിൽ സമർപ്പിച്ചുകൊണ്ട് വേണം ഓരോ ഭക്തനും യാത്രയ്ക്ക് തയ്യാറെടുക്കാൻ. വ്രതത്തിലൂടെയുള്ള ആത്മീയ വിശുദ്ധി, ലളിത ജീവിതം, ബ്രഹ്മചര്യം എന്നിവയാണ് ശബരിമല തീർത്ഥാടനത്തിന്റെ മുഖമുദ്ര.
ഈ വർഷത്തെ മണ്ഡലകാലം നവംബർ 17-നാണ് ആരംഭിച്ചതെങ്കിലും, ആചാരപരമായ ചടങ്ങുകൾക്കായി ശബരിമല ക്ഷേത്രനട അതിന് തലേദിവസം, അതായത് നവംബർ 16-ന് ഞായറാഴ്ച തന്നെ തുറന്നു. ഇത്തവണ നിങ്ങളും ശബരിമല സന്നിധിയിലേക്ക് പോകുന്നുണ്ടോ? നിങ്ങൾ കേരളത്തിൻ്റെ പുറത്ത് നിന്നാണോ വരുന്നത്? പേടിക്കേണ്ട, ശബരിമലക്ക് പോകുന്നതിനു മുന്നേ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം;

1. പ്രായ നിയന്ത്രണങ്ങൾ
സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ സാധിക്കില്ല. അതായത് 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ഈ വിലക്കുള്ളത്. യാത്ര മധ്യേ തിരിച്ചറിയൽ രേഖ പരിശോധിക്കുന്നതിനാൽ പ്രായം ശ്രദ്ധിക്കുന്നത് നല്ലതാണ്.
2. വ്രതം
ശബരിമല സന്ദർശിക്കുന്നതിന് മുമ്പ് ഭക്തർ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കേണ്ടതുണ്ട്. ഈ സമയത്ത് ബ്രഹ്മചര്യം അനുഷ്ഠിക്കുകയും മത്സ്യ-മാംസം ഉപേക്ഷിക്കുകയും വേണം.
3. വസ്ത്രധാരണ രീതി
മാലയിട്ടാൽ കറുപ്പ് അല്ലെങ്കിൽ നീല മുണ്ടുകൾ വസ്ത്രങ്ങൾ മാത്രം ധരിക്കുക. ശബരിമല യാത്രയ്ക്ക് അത്യാവശ്യ സാധനങ്ങൾ മാത്രം പാക്ക് ചെയ്യുക.
4. മൊബൈൽ ഫോണുകളുടെ നിയന്ത്രണം
മൊബൈൽ ഫോണുകൾ, ക്യാമറകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ സാധാരണയായി ക്ഷേത്ര സമുച്ചയത്തിനുള്ളിൽ അനുവദനീയമല്ല. തീർത്ഥാടകർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ ഇവ ഉപയോഗിക്കരുത്.
5. വഴിപാടുകളും ആചാരങ്ങളും
വ്രതമെടുത്ത് ശബരിമലക്ക് പോകുമ്പോൾ ഇരുമുടിക്കെട്ട് നിർബന്ധമാണ്. അതിൽ തേങ്ങ , നെയ്യ് , അരി എന്നിവ ഉണ്ടായിരിക്കണം. ഇരുമുടിക്കെട്ടില്ലാത്ത ഭക്തർക്ക് 18ാം പടി ചവിട്ടാൻ സാധിക്കില്ല.
രജിസ്ട്രേഷൻ നിർബന്ധം
ഓരോ വർഷവും ഭക്തരുടെ തിരക്ക് വർദ്ധിക്കുന്നു. അതിനാൽ തിരക്ക് നിയന്ത്രിക്കുന്നതിന് എല്ലാ തീർത്ഥാടകരും ഔദ്യോഗിക ശബരിമല ഓൺലൈൻ പോർട്ടൽ വഴി വെർച്വൽ ക്യൂ ബുക്ക് ചെയ്യണം. വെർച്വൽ ക്യൂ ലഭിക്കാത്തവർക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതും നിയന്ത്രിത എണ്ണത്തിലാണ് ബുക്കിംഗ് നടത്തുന്നത്. അതിനാൽ സ്പോട്ട് ബുക്ക് ചെയ്യാനുള്ളവർ നേരത്തെ തന്നെ എത്തിച്ചേരുക.
സ്പോട്ട് ബുക്കിംഗ് സമയത്ത് കൈവശം നിങ്ങളുടെ തിരിച്ചറിയൽ രേഖ ഉണ്ടായിരിക്കണം. നിലയ്ക്കലും വണ്ടിപ്പെരിയാറിലുമാണ് നിലവിൽ സ്പോട്ട് ബുക്കിംഗ് സംവിധാനമുള്ളത്.
ഈ വർഷം അയ്യനെ കാണാനെത്തുന്ന ഭക്തർ ഈ നിയമങ്ങളെല്ലാം പരമാവധി പാലിക്കാൻ ശ്രദ്ധിക്കുക. തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം എല്ലാ ഭക്തർക്കും സുഖകരമായ തീർത്ഥാടന കാലവും ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications