ദില്ലി: ഐടി-ഹാർഡ്വെയർ മേഖലയ്ക്കായി വിജ്ഞാപനം ചെയ്ത ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (Production Linked Incentive Scheme -PLI ) പ്രകാരം 19 കമ്പനികൾ അപേക്ഷ സമർപ്പിച്ചു.30.04.2021 വരെ അപേക്ഷ സമർപ്പിക്കുന്നതിന് അനുമതി ഉണ്ടായിരുന്നു .പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ 01.04.2021 മുതൽ ബാധകമായിരിക്കും.
ആഭ്യന്തര കമ്പനികളുടെ വിഭാഗത്തിൽ 14 കമ്പനികൾ അപേക്ഷ സമർപ്പിച്ചു. ഈ കമ്പനികൾ തങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഗണ്യമായി വികസിപ്പിച്ച് ഐടി ഹാർഡ്വെയർ ഉത്പാദനത്തിൽ ദേശീയ തലത്തിൽ തന്നെ മുൻനിര കമ്പനികളായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഐടി-ഹാർഡ്വെയർ മേഖലയിലെ ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയുടെ ഭാഗമായ കമ്പനികൾക്ക് ഇന്ത്യയിൽ നിർമ്മിക്കുന്ന നിർദ്ദിഷ്ട വിഭാഗത്തിലെ ഉത്പന്നങ്ങളുടെ വില്പന വർധനയുടെ അടിസ്ഥാനത്തിൽ (2019-20 സാമ്പത്തിക വർഷം അടിസ്ഥാന വർഷമായി കണക്കാക്കി) നാല് വർഷത്തേക്ക് ( 2021-22 സാമ്പത്തിക വർഷം മുതൽ 2024-25 സാമ്പത്തിക വർഷം വരെ),4% മുതൽ 2% / 1% വരെ പ്രോത്സാഹനം നൽകും.

ഈ പദ്ധതി നടപ്പാക്കുന്നതോടെ അടുത്ത 4 വർഷത്തിനുള്ളിൽ ഐടി-ഹാർഡ്വെയർ കമ്പനികൾ 1,35,000 കോടി രൂപയുടെ ഉത്പാദന ലക്ഷ്യം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ആഭ്യന്തര കമ്പനികൾ 25,000 കോടി രൂപയുടെ ഉത്പാദനം പ്രതീക്ഷിക്കുന്നു.ഇലക്ട്രോണിക്സ് ഉത്പന്ന നിർമ്മാണത്തിൽ 2,350 കോടി രൂപ അധിക നിക്ഷേപം ഈ പദ്ധതിയിലൂടെ ലഭിക്കും.
അടുത്ത 4 വർഷത്തിനുള്ളിൽ ഏകദേശം 37,500 നേരിട്ടുള്ള തൊഴിലവസരങ്ങൾ പദ്ധതി സൃഷ്ടിക്കും. കൂടാതെ നേരിട്ടുള്ള തൊഴിലിന്റെ മൂന്നിരട്ടി പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കും. ആഭ്യന്തര മൂല്യവർദ്ധനവ് നിലവിലെ 5-12 ശതമാനത്തിൽ നിന്ന് 16-35 ശതമാനമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications