പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയ്ക്ക് കീഴില്‍, സാംസങ്, പെഗട്രോണ്‍, വിസ്ട്രോണ്‍, ഫോക്സ്കോണ്‍, റൈസിംഗ് സ്റ്റാര്‍, ലാവ, മൈക്രോമാക്സ് എന്നിവയുള്‍പ്പടെയുള്ള ആഗോള, ആഭ്യന്തര മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളില്‍ നിന്ന് 22 അപേക്ഷകള്‍ ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പ്രാദേശിക ഉല്പാദനം വര്‍ധിപ്പിക്കാനും ഇന്ത്യയെ ഇലക്ട്രോണിക് മാനുഫാക്ചറിംഗിലെ ഹബ്ബായി മാറ്റാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
ഈ 22 കമ്പനികളില്‍ ഫോക്സ്കോണ്‍, വിസ്ട്രോണ്‍, പെഗട്രോണ്‍ എന്നിവ ആപ്പിള്‍ ഐഫോണുകളുടെ കരാര്‍ നിര്‍മ്മാതാക്കളാണ്. ആഗോളതലത്തില്‍ മൊബൈല്‍ ഫോണുകളുടെ വില്‍പ്പന വരുമാനത്തിന്റെ 60 ശതമാനവും പങ്കുവെക്കുന്നത് അമേരിക്കന്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളും ദക്ഷിണ കൊറിയന്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങും ചേര്‍ന്നാണ്. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി, രാജ്യത്ത് ഇവരുടെ ഉല്പാദന അടിത്തറ പലമടങ്ങ് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആപ്പിള്‍, സാസംങ് എന്നിവരെ ഞങ്ങള്‍ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ലാവ, ഡിക്സണ്‍ ടെക്നോളജീസ്, ഭഗവതി (മൈക്രോമാക്സ്), പാഡ്ജെറ്റ് ഇലക്ട്രോണിക്സ്, സോജോ മാനുഫാക്ചറിംഗ് സര്‍വീസസ്, ഒപ്റ്റിമസ് എന്നിവരും പിഎല്‍ഐ പദ്ധതി പ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. എടി&എസ്, അസെന്റ് സര്‍ക്യൂട്ട്സ്, വാല്‍സിന്, സഹസ്ര, നിയോലിങ്ക് എന്നിവ ഉള്‍പ്പെടുന്ന മൊബൈല്‍ ഘടക വിഭാഗത്തിലെ 40 -ഓളം കമ്പനികളും അപേക്ഷ സമര്‍പ്പിച്ചതായി ഒരു ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നു.
ടാര്‍ഗറ്റ് സെഗ്മെന്റുകള്‍ക്ക് കീഴിലുള്ള ചരക്കുകളുടെ വര്‍ധനവിന് (അടിസ്ഥാന വര്‍ഷത്തില്‍ കൂടുതല്‍) 4 ശതമാനം മുതല്‍ 6 ശതമാനം വരെയുള്ള ആനുകൂല്യങ്ങള്‍ പിഎല്‍ഐ പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഇവിടെ അടിസ്ഥാന വര്‍ഷമെന്നത് 2019-20 ആണ്, പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളാവട്ടെ ഓഗസ്റ്റ് 1 മുതല്‍ ബാധകവും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, ഈ പദ്ധതി മൊത്തം 11.5 ട്രില്യണ്‍ രൂപയുടെ ഉല്പാദനത്തിലേക്ക് നയിക്കുമെന്നും മൂന്ന് ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
'ഞങ്ങള്‍ ശുഭാപ്തി വിശ്വാസത്തിലാണ്. മൂല്യശൃംഖലയിലുടനീളം ശക്തമായൊരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും, ആഗോള മൂല്യശൃംഖലകളുമായി സമന്വയിപ്പിക്കുന്നതുവഴി രാജ്യത്തെ ഇലക്ട്രോണിക്സ് നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഞങ്ങള്‍ ആഗ്രഹിക്കുന്നു,' കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
