പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY) അക്കൗണ്ട് ഉടമകൾ ഈ കാര്യം അറിഞ്ഞിരിക്കണം. പുതിയ കെ.വൈ.സി വിവരങ്ങളെ കുറിച്ചുള്ള അപ്ഡേറ്റാണ് വന്നിരിക്കുന്നത്. 2024 നവംബർ 11-ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) ഒരു പ്രസ്താവന പുറപ്പെടുവിച്ചു. അതായത് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് (DFS) സെക്രട്ടറി എം. നാഗരാജുവിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ട് ഉടമകൾക്കുള്ള പുതിയ കെ.വൈ.സിയെ കുറിച്ച് വിശദമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്രസ്താവന.
ഫിങ്കർപ്രിന്റസ്, ഫേഷ്യൽ റെക്കഗനിഷൻ, കെവൈസി രേഖകളിൽ മാറ്റമൊന്നുമില്ലെങ്കിൽ ഡിക്ലറേഷൻ എടുക്കൽ തുടങ്ങിയ എല്ലാ രീതികളും റീ കെ.വൈ.സിക്കായി ഉപയോഗിക്കണമെന്നാണ് മീറ്റിംഗിൽ നാഗരാജു പറഞ്ഞത്. ഇത് എ.ടി.എം, മൊബൈൽ ബാങ്കിംഗ്, ഇൻ്റർനെറ്റ് ബാങ്കിംഗ്, വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ തുടങ്ങി എല്ലാ ചാനലുകളിലൂടെയും ഉപയോഗിക്കാം. മാത്രമല്ല ബാങ്കുകൾ മികച്ച രീതിയിൽ പ്രവർത്തിക്കണമെന്നും നാഗരാജു കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ജൻ-ധൻ യോജന (PMJDY)
ഒരു കുടുംബത്തിൽ ചുരുങ്ങിയത് ഒരു ബാങ്ക് അക്കൗണ്ടെങ്കിലും ഉണ്ടായിരിക്കണമെന്ന ലക്ഷ്യത്തോടെ 2014 ൽ രാജ്യത്ത് ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ധൻ യോജന. ഇത് രാജ്യവ്യാപകമായി പ്രവർത്തിക്കുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ എല്ലാവരിലേക്കും നേരിട്ട് എത്തുവാനാണ് ജന്‍ ധന്‍ യോജന അക്കൗണ്ടുകള്‍ രൂപീകരിച്ചത്. സീറോ ബാലന്‍സിലാണ് പ്രധാനമന്ത്രി ജൻ-ധൻ അക്കൗണ്ടുകള്‍ തുറക്കുന്നത്. അതിനാൽ ഇതൊരു സാധാരണ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടായിരിക്കും.

റീ- കെ.വൈ.സി....
ഈ സ്കീം പ്രകാരം 2014 ഓഗസ്റ്റ് മുതൽ 2014 ഡിസംബർ വരെ തുറന്ന അക്കൗണ്ടുകൾക്ക് റീ- കെവൈസി ചെയ്യാം. ഈ സംരംഭത്തിലൂടെ ഏകദേശം 10.5 കോടി PMJDY അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. ഈ അക്കൗണ്ടുകളെല്ലാം 10 വർഷം പിന്നിട്ടതിനാലാണ് റീ-കെവൈസി ചെയ്യേണ്ടി വരുന്നത്. ഉപഭോക്താക്കൾ വിവിധ ബാങ്കുകൾക്ക് നൽകിയ വിവരങ്ങൾ ഇപ്പോഴും പ്രസക്തമാണെന്നും, അവയിൽ മാറ്റമില്ലെന്നും ഉറപ്പ് വരുത്തുവാനുമാണ് ഇത്തരം റീ-കെ.വൈ.സികൾ ചെയ്യുന്നത്. അതിനാൽ ബാങ്കുകളിൽ ഉപഭോക്താവിന്റെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെടുന്നു. ഇനി എങ്ങനെയാണ് ഓരോ ബാങ്കുകളും റീ- കെ.വൈസി ചെയ്യുന്നതെന്ന് പരിശോധിക്കാം;
പഞ്ചാബ് നാഷണൽ ബാങ്ക്
PNB-യിൽ ഒരു പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY) അക്കൗണ്ടിനായി റീ-കെ.വൈ.സി ചെയ്യുന്നത് ഇങ്ങനെ....
1. ധനകാര്യ സ്ഥാപനങ്ങൾക്ക് റീ-കെ.വൈ.സി ചെയ്യാൻ എ.ടി.എം, മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ ബാങ്കിംഗ്, മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവ ഉപയോഗിക്കാം
2. ഒരു ഒ.ടി.പിയിലൂടെ PNB eKYC സേവനം നൽകുന്നു.
3. ശേഷം ഒരു വീഡിയോ KYC ഫീച്ചർ ഈ ബാങ്ക് നൽകുന്നു.
യെസ് ബാങ്ക്
1. ആദ്യം ഈ ബാങ്കിന്റെ സർവ്വീസ് പോർട്ടൽ ആക്‌സസ് ചെയ്യുക
2. ഇനി റീ- കെ.വൈ.സി സേവനത്തിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
3. ശേഷം മികച്ച ഓപ്ഷൻ തിരഞ്ഞെടുക്കുക.
4. അവസാനം ആധാർ ഇ-കെവൈസി വെരിഫിക്കേഷൻ വഴി പൂർത്തിയാക്കുക.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
1. ആദ്യം നിങ്ങളുടെ എസ്.ബി.ഐ നെറ്റ് ബാങ്കിംഗ് അക്കൗണ്ട് ആക്സസ് ചെയ്യുക.
2. ശേഷം പ്രൊഫൈലിൽ നിന്ന് അപ്ഡേറ്റ് കെ.വൈ.സി ഓപ്ഷൻ തിരഞ്ഞെടുക്കൂ
3. നിങ്ങളുടെ പ്രൊഫൈൽ പാസ്‌വേഡ് നൽകി സബ്മിറ്റ് നൽകുക.
4. ലിസ്റ്റിൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് തിരഞ്ഞെടുത്ത് സബ്മിറ്റ് നൽകുക.
5. ഇനി ഓരോ വിവരങ്ങളും നൽകുക. ഏതെങ്കിലും രേഖയിൽ മാറ്റമുണ്ടെങ്കിൽ അവ അപ്ഡേറ്റ് ചെയ്യുക. ശേഷം സബ്മിറ്റ് ചെയ്യുക.
കെ.വൈ.സി അപ്ഡേറ്റ് ചെയ്യുന്നതിനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിച്ച ഒ.ടി.പിയും നൽകുക.
കാനറ ബാങ്ക്
1. നെറ്റ് ബാങ്കിംഗ് അക്കൗണ്ട് തുറക്കുക.
2. ആദ്യം അഡാഷണൽ സേവനങ്ങൾ തിരഞ്ഞെടുത്ത ശേഷം റീ- KYC ഓപ്ഷൻ തിരഞ്ഞെടുക്കുക.
3. ആവശ്യമായ രേഖകൾ സമർപ്പിക്കുക.


Click it and Unblock the Notifications