രാജ്യത്തെ കർഷകരുടെ നേട്ടത്തിനായി നിരവധി പദ്ധതികൾ കേന്ദ്രസർക്കാറിന് കീഴിലുണ്ട്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ, കിസാൻ ക്രെഡിറ്റ് കാർഡ് പ്രോഗ്രാം, പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇതിൽ തന്നെ 2019 സെപ്റ്റംബർ 12 ന് കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാൻമന്ത്രി കിസാൻ മാൻ ധൻ യോജന ചെറുകിട, ഇടത്തരം കർഷകർക്ക് (SMF) വാർദ്ധക്യ സംരക്ഷണവും സാമൂഹിക സുരക്ഷയും നൽകുന്ന പദ്ധതിയാണ്. ഈ പദ്ധതി പ്രകാരം 60 വയസ്സും അതിൽ കൂടുതലുമുള്ള കർഷകർക്ക് പ്രതിമാസം 3000 രൂപ പെൻഷൻ ഉറപ്പുനൽകുന്നു. അതായത് ഒരുവർഷം 36,000 രൂപ.
യോഗ്യത മാനദണ്ഡങ്ങൾ
ചെറുകിട കർഷകർക്കാണ് പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുക. 18 നും 40 നും ഇടയിൽ പ്രായമുള്ള കർഷകർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 2 ഹെക്‌ടർ വരെ കൃഷിക്ക് അനുയോജ്യമായ ഭൂമി ഉള്ള കർഷകനായിരിക്കണം എന്ന് നിർബന്ധമാണ്. അതോടൊപ്പം അപേക്ഷകൻ മറ്റേതെങ്കിലും സർക്കാർ പെൻഷൻ പദ്ധതിയുടെ ഗുണഭോക്താവാകരുത്.
പ്രതിമാസം നൽകേണ്ട തുക
അംഗമാകുന്നതിന് യോഗ്യരായ കർഷകർ ഒരു പെൻഷൻ ഫണ്ടിൽ അംഗമാകണം. നിങ്ങളുടെ പ്രായത്തിനനുസരിച്ചാകും എത്ര തുകയാണ് നൽകേണ്ടതെന്ന് തീരുമാനിക്കുന്നത്. 18 വയസ്സിൽ ചേരുന്ന കർഷകർ പ്രതിമാസം 55 രൂപയും 40 വയസ്സിൽ ചേരുന്ന കർഷകർ 200 രൂപയും പ്രതിമാസം അടയ്‌ക്കേണ്ടി വരും. പ്രായം 25 വയസാണെങ്കിൽ പ്രതിമാസം നൽകേണ്ട തുക 80 രൂപയാണ്. 26 വയസാണെങ്കിൽ തുക 85 രൂപയായിരിക്കും. അതായത് ഒരോ വയസ് കൂടുന്നതിന് അനുസരിച്ച് 5 രൂപ മുതൽ 10 രൂപ വരെ അധികം നൽകണം.
കേന്ദ്ര സർക്കാരും കർഷകൻ നൽകുന്ന അതേതുക പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കും. രണ്ട് തുകയും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ കൈകാര്യം ചെയ്യുന്ന ഒരു പെൻഷൻ ഫണ്ടിലേക്ക് മാറ്റും.

അപേക്ഷിക്കേണ്ട രീതി
പ്രധാനമന്ത്രി കിസാൻ മാൻ ധൻ യോജനയ്ക്ക് അപേക്ഷിക്കുന്നത് വളരെ എളുപ്പമാണ്. ഓൺലൈനായി അപേക്ഷിക്കാൻ കോമൺ സർവീസ് സെൻ്റർ (സിഎസ്‌സി) സന്ദർശിക്കുക. ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയാണ് പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ. അപേക്ഷ ഫോം സിഎസ്‌സി സെൻ്ററിൽ ലഭ്യമാകും. നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിച്ച ശേഷം പണമടക്കുക. ഇതോടെ പദ്ധതിയിൽ ചേരുന്ന പ്രക്രിയ പൂർത്തിയാവും. അപേക്ഷിച്ച് കഴിഞ്ഞാൽ കോമൺ സർവീസ് സെൻ്ററിൽ നിന്നും നിങ്ങളുടെ തുകയും പെൻഷനും സംബന്ധിച്ച വിവരങ്ങൾ അടങ്ങുന്ന പെൻഷൻ കാർഡ് ലഭിക്കും.
കാർഷിക മേഖലയിലെ സാമൂഹിക ക്ഷേമത്തിനായുള്ള സർക്കാരിന്റെ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട്, ചെറുകിട, നാമമാത്ര കർഷകർക്ക് അവരുടെ വാർദ്ധക്യകാലത്ത് സാമ്പത്തിക സുരക്ഷ നൽകുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications