പ്രധാൻ മന്ത്രി കിസാൻ സമൻ നിധി (പിഎം-കിസാൻ) പദ്ധതി ആറാം ഗഡുവായി 17,100 കോടി രൂപ പ്രധാനമന്ത്രി ഇന്നലെ 8.55 കോടിയിലധികം കർഷകരുടെ അക്കൌണ്ടുകളിലേയ്ക്ക് അയച്ചു. പിഎം കിസാൻ പദ്ധതി പ്രകാരം 14 കോടി കർഷകർക്ക് പ്രതിവർഷം 6,000 രൂപ വീചം മൂന്ന് തുല്യ ഗഡുക്കളായാണ് സർക്കാർ നൽകുന്നത്.
ഈ വർഷം
ഈ വർഷം 14 കോടി കർഷകരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. അതിനാൽ, പ്രധാനമന്ത്രി-കിസാൻ യോജനയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ കാലതാമസമില്ലാതെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനായി നിങ്ങൾക്ക് പ്രധാനമന്ത്രി സമ്മാൻ നിധി യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് ( https://pmkisan.gov.in/) സന്ദർശിക്കാം.
പരാതി നൽകാം
പിഎം-കിസാൻ പദ്ധതിക്കായി അപേക്ഷിച്ച കർഷകർക്ക് ആറാം ഗഡു ലഭിച്ചില്ലെങ്കിൽ, പരാതി നൽകാൻ സർക്കാ ഹെൽപ്ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്. പിഎം-കിസാൻ ഹെൽപ്പ്ലൈൻ - 155261 അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ 1800115526 ലേയ്ക്ക് വിളിക്കാം. ഇതിനുപുറമെ, നിങ്ങൾക്ക് കാർഷിക മന്ത്രാലയത്തിന്റെ ഈ നമ്പറുമായി (011-23381092) ബന്ധപ്പെടാം. ജില്ലാ അഗ്രികൾച്ചർ ഓഫീസറുമായോ അക്കൗണ്ടന്റുമായോ ബന്ധപ്പെടാം. അല്ലെങ്കിൽ - pmkisan-ict [at] gov [dot] in എന്നതിലേക്ക് ഇമെയിൽ ചെയ്യാം.
പിഎം കിസാൻ ലിസ്റ്റിൽ നിങ്ങളുടെ പേര് എങ്ങനെ പരിശോധിക്കാം?
- പുതിയ ലിസ്റ്റിൽ നിങ്ങളുടെ പേര് പരിശോധിക്കണമെങ്കിൽ, നിങ്ങൾ ആദ്യം ഔദ്യോഗിക വെബ്‌സൈറ്റായ https://pmkisan.gov.in/ എന്നതിലേക്ക് പോകുക.
- ഹോം പേജിലെ മെനു ബാർ നോക്കി ഫാർമേഴ്സ് കോർണർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ഇതിനുശേഷം, ഗുണഭോക്തൃ പട്ടികയുടെ ലിങ്കിൽ ക്ലിക്കുചെയ്യുക.
- ഇപ്പോൾ നിങ്ങളുടെ സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, ഗ്രാമ വിശദാംശങ്ങൾ നൽകുക. ഇത് പൂരിപ്പിച്ച ശേഷം, Get Report ക്ലിക്കുചെയ്‌ത് പൂർണ്ണമായ ലിസ്റ്റ് നേടുക.
കർഷകർക്ക് നേട്ടം
9.9 കോടിയിലധികം കർഷകർക്ക് ഇതുവരെ 75,000 കോടി രൂപ ലഭിച്ചു കഴിഞ്ഞു. ഇത് അവരുടെ കാർഷിക ആവശ്യങ്ങൾ നിറവേറ്റാനും അവരുടെ കുടുംബത്തെ സഹായിക്കാനും പ്രാപ്തമാക്കി. കൃഷിക്കാർക്ക് ഫണ്ടുകൾ ആധാർ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതിലൂടെ സമാനതകളില്ലാത്ത വേഗതയിലാണ് പിഎം-കിസാൻ പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് -19 മഹാമാരി സമയത്ത് കർഷകരെ സഹായിക്കുന്നതിനും ഈ പദ്ധതി നിർണായകമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
