പ്രധാനമന്ത്രി മോദിക്ക് നാളെ 75 വയസ്സ് തികയുകയാണ്. 1950 സെപ്റ്റംബർ 17 ന് ഗുജറാത്തിലെ മെഹ്‌സാന പട്ടണത്തിൽ നരേന്ദ്ര ദാമോദർദാസ് മോദി എന്ന പേരിൽ ജനിച്ച അദ്ദേഹം തുടർച്ചയായി മൂന്ന് തവണ (2001-14) ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എല്ലാ വർഷത്തെയും പോലെ, ഭാരതീയ ജനതാ പാർട്ടി (ബിജെപി) രാജ്യത്തുടനീളം രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സേവന പ്രവർത്തനങ്ങളോടെയാണ് ആഘോഷിക്കുന്നത്.
ഈ വർഷം പിറന്നാൾ ദിനത്തിൽ മോദി ബീഹാറിലായിരിക്കും. അവിടെ ഗയാജിയിൽ നടക്കുന്ന പിതൃപക്ഷമേളയിൽ പങ്കെടുക്കും. ഇന്ത്യയിലുടനീളവും വിദേശത്തുനിന്നുമുള്ള ലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുന്ന ഒരു ആത്മീയ സമ്മേളനമാണിത്. 75-ആം വയസിലേക്ക് കടക്കുന്ന നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ചില രസകരമായ കാര്യങ്ങൾ പരിശോധിക്കാം.
പ്രതിമാസ ശമ്പളം
പ്രധാനമന്ത്രി മോദിയുടെ പ്രതിമാസ ശമ്പളം ഏകദേശം 2.8 ലക്ഷം രൂപയാണ്. ശമ്പളത്തിന് പുറമെ, ഭവന അലവൻസ്, യാത്രാ അലവൻസ്, ദൈനംദിന ചെലവുകൾ തുടങ്ങിയ സർക്കാർ അലവൻസുകളും ഇതിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ ആകെ വാർഷിക വരുമാനം ഏകദേശം 33.6 ലക്ഷം രൂപയാണ്. പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് ലഭിക്കുന്ന സർക്കാർ ശമ്പളവും അലവൻസുകളും ഉൾപ്പെടെയാണിത്.
ആകെ ആസ്തി
പ്രധാനമന്ത്രി മോദിയുടെ ആകെ ആസ്തി ഏകദേശം 3 കോടി രൂപയാണെന്ന് പറയപ്പെടുന്നു. ഇതിൽ അദ്ദേഹത്തിന്റെ സ്ഥിര നിക്ഷേപങ്ങൾ, സ്വർണ്ണാഭരണങ്ങൾ, കുറച്ച് പണം എന്നിവ ഉൾപ്പെടുന്നു. രസകരമെന്നു പറയട്ടെ 2022 മുതൽ പ്രധാനമന്ത്രി മോദിക്ക് സ്വന്തമായി ഭൂമിയോ കെട്ടിടങ്ങളോ ഇല്ല. തന്‍റെ കൈവശമുണ്ടായിരുന്ന ഗുജറാത്തിലെ ഒരു റെസിഡൻഷ്യൽ പ്ലോട്ട് അദ്ദേഹം ദാനം ചെയ്തിരുന്നു. അതോടൊപ്പം പ്രധാനമന്ത്രിക്ക് കടമില്ല. വായ്പകളില്ല, കുടിശ്ശികയില്ല. വ്യക്തിപരമായ ജീവിതത്തിലും മോദി ലാളിത്യം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണിത്.

ഏകദേശം 2.67 ലക്ഷം രൂപ വിലവരുന്ന നാല് സ്വർണ്ണ മോതിരങ്ങൾ പ്രധാനമന്ത്രിയുടെ കയ്യിലുണ്ട്. സമ്പത്തിന്‍റെ ഏറ്റവും കൂടിയ പങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സ്ഥിര നിക്ഷേപങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്. 2025 ജൂലൈയിലെ ഒരു റിപ്പോർട്ടിൽ മോദിയുടെ സ്ഥിര നിക്ഷേപത്തിന്‍റെ ആകെ മൂല്യം 2.85 കോടി രൂപയാണെന്ന് വ്യക്തമാക്കിയിരുന്നു. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ, ലൈഫ് ഇൻഷുറൻസ് പോളിസികൾ തുടങ്ങിയവും മോദിയുടെ സമ്പാദ്യങ്ങളിലുണ്ട്. മോദിയുടെ എല്ലാ സാമ്പത്തിക വിവരങ്ങളും പരസ്യമാണ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിലും പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.
പിറന്നാൾ സമ്മാനവുമായി മെസി
മോദിക്ക് പിറന്നാൾ സമ്മാനം നൽകി ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസി. 2022 ഖത്തർ ലോകകപ്പിൽ ധരിച്ചിരുന്ന അർജന്റീന ജേഴ്സിയാണ് മെസി ഒപ്പിട്ട് പ്രധാനമന്ത്രിക്ക് അയച്ചത്. ഇന്ത്യയിൽ വരുമ്പോൾ, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ക്രമീകരിക്കാൻ ഞങ്ങൾ ശ്രമിക്കുമെന്ന് മെസ്സിയുടെ ഇന്ത്യാ ടൂർ പ്രൊമോട്ടറും കായിക സംരംഭകനുമായ സതാദ്രു ദത്ത പറഞ്ഞു.
ഡ്രോളുകളുമായി ഡൽഹി സർക്കാർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച 75 ഡ്രോണുകൾ വിന്യസിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ. മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് ഡൽഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തിലാണ് ഡ്രോണുകൾ വിന്യസിക്കുന്നതെന്ന് സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് 'സേവ പഖ്‌വാഡ' എന്ന കാമ്പെയ്‌നിന്റെ കീഴിൽ നിരവധി സംരംഭങ്ങൾ ആരംഭിക്കുമെന്ന് ഡൽഹി സർക്കാർ പറഞ്ഞു.
അവയവം മാറ്റിവയ്ക്കൽ, ബോധവൽക്കരണ പോർട്ടൽ എന്നിവയുടെ ഉദ്ഘാടനം, അന്തർ സംസ്ഥാന ബസ് സർവീസ്, 100 പുതിയ ബസുകൾ തുടങ്ങി പൊതുജനങ്ങൾക്കായി നിരവധി മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications