പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ. രാവിലെ 11.30 ന് നെടുമ്പാശ്ശേരിയിൽ എത്തുന്ന പ്രധാനമന്ത്രി നേവൽ ബേസിൽ എത്തും. അതിന് ശേഷം റോഡ് മാർഗം മറൈൻഡ്രൈവിൽ ധീവനസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കും. 12 മണിക്ക് കലൂർ സ്റ്റേഡിയത്തിൽ റോഡ് ഷോ നടക്കും. 12.30 ന് കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഒരു മണിയോടുകൂടി കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎ കേരളം തിരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് മോദി കേരളത്തിലേക്കെത്തുന്നത്.
10000 കോടിയുടെ പദ്ധതികൾ
എറണാകുളത്ത് ഏകദേശം 10,800 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. തുടര്‍ന്ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) കൊച്ചി റിഫൈനറിയിൽ പോളിപ്രൊഫൈലിൻ യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിടും. 2,650 കോടിയിലേറെ രൂപ ചെലവില്‍ നിര്‍മ്മിച്ച എന്‍എച്ച് 66ലെ തലപ്പാടി-ചെങ്കള സെഷന്‍ ആറു വരിപാത, 2,140 കോടിയിലേറെ രൂപ ചെലവില്‍ നിര്‍മിച്ച വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള കോഴിക്കോട് ബൈപാസിന്റെ ആറ് വരിപാത എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രി ഗ്രാംസഡക് യോജന (പിഎംജിഎസ്‌വൈ) പ്രകാരം കേരളത്തിൽ നിർമ്മിച്ച 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം പുനർവികസിപ്പിച്ച ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഷൊർണൂർ-നിലമ്പൂർ റോഡ് റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. പാലക്കാടിനും പൊള്ളാച്ചിക്കും ഇടയിൽ ഒരു പുതിയ ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

ഗതാഗത നിയന്ത്രണം
നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ബുധന്‍ പകല്‍ 11 മുതല്‍ വൈകിട്ട് നാല് മണിവരെയാണ് കൊച്ചി സിറ്റി പൊലീസ് കമീഷണറേറ്റ് പരിധിയിൽ ഗതാഗത, ഡ്രോൺ നിയന്ത്രണം ഏർപ്പെടുത്തിയത്. നെടുമ്പാശേരി മുതൽ മുട്ടം വരെ റൂറൽ പൊലീസും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അങ്കമാലി ഭാഗത്ത് നിന്ന് ആലുവയിലേക്ക് വരുന്ന വലിയ വാഹനങ്ങളും ചരക്ക് വാഹനങ്ങളും അങ്കമാലി - കാലടി എംസി റോഡ് വഴി പോകേണ്ടതാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ആലുവ മുതൽ മുട്ടം വരെ യാത്രകൾക്ക് രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടക്കുള്ള സമയം നിയന്ത്രണം ഉണ്ടാകും. മുട്ടം മുതൽ നെടുമ്പാശ്ശേരി വരെയുള്ള റോഡിലും വശങ്ങളിലും യാതൊരു വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തു നിന്നും എറണാകുളം , ആലുവ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി BOT പാലം, അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ ജംഗ്ഷൻ വൈറ്റില, പാലാരിവട്ടം NH 66 വഴി ആലുവയ്ക്ക് പോകേണ്ടതാണ്.
ആലുവ ഭാഗത്തു നിന്നും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ NH 544 നിന്നും ഇടപ്പള്ളി ഫ്ലൈ ഓവേറിന് മുന്നേ ഇടത്തോട്ട് തിരിഞ്ഞു ഗ്രാൻഡ് മാളിന് മുന്നിലൂടെ NH 66 വഴി പാലാരിവട്ടം , വൈറ്റില കുണ്ടന്നൂർ ജംഗ്ഷൻ, കുണ്ടന്നൂർ പാലം അലക്സാണ്ടർ പറമ്പിത്തറ പാലം BOT East Junction, തോപ്പുംപടി വഴി ഫോർട്ട് കൊച്ചി / മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ടതാണ്.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications