പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മവിശ്വാസം ഇന്ത്യയ്ക്ക് പ്രചോദനം നല്‍കിയെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി. പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാല സംഘടിപ്പിച്ച എട്ടാമത് ബിരുദദാനച്ചടങ്ങിലാണ് മുകേഷ് അംബാനി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട പുതിയ സാമ്പത്തിക നടപടികള്‍ രാജ്യത്തിന് ഗുണം ചെയ്തതായി റിലയന്‍സ് മേധാവി അഭിപ്രായപ്പെട്ടു.

പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശായുടെ പ്രസിഡന്റ് പദവിയും മുകേഷ് അംബാനി വഹിക്കുന്നുണ്ട്. ഇന്ത്യയുടെ സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ എടുത്ത സാമ്പത്തിക നടപടികള്‍ സ്തുത്യര്‍ഹമാണ്. വരുംവര്‍ഷങ്ങളില്‍ ഇന്ത്യ സാമ്പത്തികമായി അതിവേഗം വളരുമെന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങില്‍ മുകേഷ് അംബാനി പറഞ്ഞു.
അഭൂതപൂര്‍വമായ മാറ്റങ്ങളാണ് രാജ്യത്തെ ഊര്‍ജ്ജ മേഖലയില്‍ കണ്ടുവരുന്നത്. ഈ അവസരത്തില്‍ രണ്ടു കാര്യങ്ങളില്‍ ഇന്ത്യ ശ്രദ്ധിക്കണം. ഒന്ന് സാമ്പത്തിക ശക്തിയാകണം. രണ്ട് ഹരിതവും ശുദ്ധവുമായ ഊര്‍ജ്ജ ഉത്പാദനത്തില്‍ അപ്രമാദിത്വം നേടണം, അംബാനി വ്യക്തമാക്കി. 21 ആം നൂറ്റാണ്ടിന്റെ പകുതിയോടെ ഇന്നുപയോഗിക്കുന്നതിന്റെ രണ്ടിരട്ടി ഊര്‍ജ്ജം ലോകം ഉപഭോഗിക്കും. ഈ സാധ്യത മുന്നില്‍നിര്‍ത്തി ഊര്‍ജ്ജം പുനരുപയോഗിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാനാകണം ഇന്ത്യ ശ്രദ്ധിക്കേണ്ടത്. കുറഞ്ഞ കാര്‍ബണ്‍ ഉപയോഗവും കാര്‍ബണ്‍ റീസൈക്കിള്‍ ടെക്നോളജിയും മുന്നോട്ടുള്ള മാര്‍ഗ്ഗങ്ങളാണെന്ന് റിലയന്‍സ് മേധാവി സൂചിപ്പിച്ചു.
പച്ച, നീല ഹൈഡ്രജന്‍ പോലുള്ള പുതിയ ഊര്‍ജ്ജ സ്രോതസ്സുകളില്‍ ക്രിയാത്മകമായ കണ്ടെത്തലുകള്‍ വേണം. ഒപ്പം ഊര്‍ജ്ജം സംഭരണം, ഊര്‍ജ്ജം സംരക്ഷണം, ഊര്‍ജ്ജ ഉപഭോഗം എന്നീ മേഖലകളില്‍ പുതിയ ആശയങ്ങള്‍ ഉരുത്തിരിയണമെന്നും അംബാനി ആവശ്യപ്പെട്ടു. കൊവിഡിനെതിരെ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തെയും മുകേഷ് അംബാനി പ്രശംസിക്കുന്നുണ്ട്. പകര്‍ച്ചവ്യാധിക്ക് എതിരെ മികച്ച മുന്‍കരുതലും സുരക്ഷയുമാണ് ഇന്ത്യ കൈക്കൊണ്ടത്. ഇവ ഇനിയും തുടരണമെന്ന് മുകേഷ് അംബാനി അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
