പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും ഞായറാഴ്ച ചൈനയിലെ ടിയാൻജിനിൽ ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ട്രംപിന്‍റെ അധിക തീരുവയെച്ചൊല്ലി അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം ഇടിഞ്ഞുകൊണ്ടിരുന്ന സമയത്താണ് മോദി-ഷി ജിൻപിങ്ങ് കൂടിക്കാഴ്ച. അതുകൊണ്ടുതന്നെ വളരെ പ്രാധാന്യത്തോടെയാണ് ലോകം ഈ കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) രണ്ട് ദിവസത്തെ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് മോദി ചൈനയിലെത്തിയത്.ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിച്ച് രണ്ടാഴ്ച തികയുന്നതിന് മുമ്പാണ് മോദിയുടെ ചൈനാ സന്ദർശനം.
അതിർത്തി തർക്കങ്ങളിൽ ചർച്ച
അതിർത്തി നിയന്ത്രണം സംബന്ധിച്ച് ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധികൾക്കിടയിൽ ഒരു ധാരണയിലെത്തിയെത്തി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചു. ഇരുരാജ്യങ്ങളിലേക്കുമുള്ള നേരിട്ടുള്ള വിമാന സർവീസുകളും പുനരാരംഭിക്കുകയാണ്. ഇന്ത്യ-ചൈന സഹകരണം ഇരു രാജ്യങ്ങളിലെ 280 കോടി ജനങ്ങളുടെ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനും വഴിയൊരുക്കും. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
എസ്‌സിഒ ഉച്ചകോടിക്കിടെ ടിയാൻജിനിൽ വെച്ച് ഷി ജിൻപിങ്ങിന്‍റെ അടുത്ത സഹായി കായ് ക്വിയെ പ്രധാനമന്ത്രി മോദി കാണുകയും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് പങ്കുവെക്കുകയും ചെയ്തു. ഇന്ത്യയുമായുള്ള വിനിമയം കൂടുതൽ ശക്തമാക്കാനുള്ള ചൈനയുടെ ഉദ്ദേശ്യം യോഗത്തിൽ കായ് ആവർത്തിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പുടിനും ചൈനയിൽ
സുരക്ഷാ ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും ചൈനയിലെത്തിയിട്ടുണ്ട്. റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും അടുത്ത തന്ത്രപരമായ സഖ്യകക്ഷിയുമായ ചൈനയിലേക്കുള്ള പുടിന്‍റെ വരവ് കൂടുതൽ സഹകരണത്തിന് വഴി തുറക്കുമെന്നാണ് വിലയിരുത്തൽ. പുടിനുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ ഇന്ത്യൻ സമയം 9.30-നാണ് കൂടിക്കാഴ്ച. ട്രംപിന്‍റെ താരിഫ് സമ്മർദ്ദം ചൈന, ഇന്ത്യ, റഷ്യ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. അമേരിക്കൻ സമ്മർദ്ദത്തെ നേരിടാൻ മൂന്ന് രാജ്യങ്ങളും ഒരുമിച്ച് നിൽക്കാനുള്ള സാധ്യത സംബന്ധിച്ച റിപ്പോർട്ടുകൾക്കിടയിലാണ് ഈ നിർണ്ണായക കൂടിക്കാഴ്ച.
എസ്‌സിഒ ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ കണ്ടു. "ടിയാൻജിനിൽ നടന്ന എസ്‌സിഒ ഉച്ചകോടിക്കിടെ മാലിദ്വീപ് പ്രസിഡന്‍റ് മുയിസുവുമായി സംവദിച്ചു. മാലിദ്വീപുമായുള്ള ഇന്ത്യയുടെ വികസന സഹകരണം നമ്മുടെ ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും" പ്രധാനമന്ത്രി മോദി എക്‌സിൽ പോസ്റ്റ് ചെയ്തു.
വിമർശനവുമായി കോൺഗ്രസ്
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ ചൈനയ്ക്ക് പ്രധാനമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് ജയറാം രമേശ് ആരോപിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താനെ സഹായിച്ച ചൈനയോട് പ്രതികരിക്കുന്നതിന് പകരം മോദി സര്‍ക്കാര്‍ നിശബ്ദമായി. സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയാണോ ന്യൂ നോര്‍മല്‍ എന്ന് ജയറാം രമേശ് ചോദിച്ചു.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
