ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും. എന്തുകാര്യം പറയാനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പുതുക്കിയ ചരക്ക് സേവന നികുതി നിരക്കുകള്‍ നാളെ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.
ഈ വർഷം മെയ് മാസത്തിൽ ഉണ്ടായ സംഘർഷത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ധാരണയിലെത്തിയതിനു ശേഷമാണ് പ്രധാനമന്ത്രി മോദി അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തത്. പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ തിരിച്ചടിക്കുകയും ചെയ്തതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായിരുന്നു.
പ്രഖ്യാപനം എന്ത്..?
പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം പ്രധാന നയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാനാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ ഇന്ന് എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകുമോ എന്ന ആകാംഷയിലാണ് രാജ്യം. നിരവധി ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുന്നതിന് കാരണമാകുന്ന പുതിയ ജിഎസ്ടി നിരക്കുകള്‍ സെപ്റ്റംബര്‍ 22 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. അതോടൊപ്പം ട്രംപിന്റെ നയങ്ങളും രാജ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ കാര്യങ്ങളിൽ പ്രധാനമന്ത്രി എന്ത് പറയും എന്നതും ചോദ്യമാണ്.
ഇതിന് മുൻപ് 2016 നവംബര്‍ 8 ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് 500, 1,000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. പുല്‍വാമ ആക്രമണത്തിന് ശേഷം ബാലകോട്ട് വ്യോമാക്രമണത്തെത്തുടര്‍ന്ന് 2019 മാര്‍ച്ച് 12 ന് അദ്ദേഹം വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്തു. കോവിഡ് -19 നിയന്ത്രിക്കുന്നതിനായി 2020 മാര്‍ച്ച് 24 ന് അദ്ദേഹം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അതിന് ശേഷം മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതും ഇതുപോലെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു.

എച്ച് വണ്‍ ബി വിസ
എച്ച് വണ്‍ ബി വിസയ്ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളര്‍ ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തിൽ. എച്ച്-1 ബി വിസ പദ്ധതിയുടെ ദുരുപയോഗം ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നീക്കം. വീസ ദുരുപയോഗം വഴി അമേരിക്കന്‍ തൊഴിലാളികളെ സ്ഥാനഭ്രഷ്ടരാക്കുന്നത് തടയാനും ഏറ്റവും മികച്ച വിദേശ തൊഴിലാളികളെ നിയമിക്കാൻ കമ്പനികളെ അനുവദിക്കുന്നതിനും വേണ്ടിയാണ് ഉയർന്ന ഫീസ് ഏർപ്പെടുത്തിയതെന്നാണ് ട്രംപിന്റെ വാദം.
അതേസമയം എച്ച് വണ്‍ ബി വിസ അപേക്ഷയ്ക്കുള്ള ഫീസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അമേരിക്കൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി. ഇത് വാർഷിക ഫീസല്ല. ഇത് ഒറ്റത്തവണ ഫീസാണ്. പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂ. നിലവിലുള്ള വിസ ഉടമകൾക്ക് അല്ല. നിലവിലെ എച്ച് വണ്‍ ബി വിസ പുതുക്കുമ്പോൾ ഈ ഫീസ് നൽകേണ്ടതില്ലെന്ന് കരോലിൻ ലെവിറ്റ് കൂട്ടിച്ചേർത്തു.
അതേസമയം, വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കായി വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ നാളെ യു.എസില്‍ എത്തും. കഴിഞ്ഞ ചൊവ്വാഴ്ച യു.എസ്. വ്യാപാര പ്രതിനിധി ബ്രന്‍ഡന്‍ ലിഞ്ച് ഡല്‍ഹിയില്‍ എത്തി ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് വാണിജ്യ മന്ത്രിയുടെ യു.എസ്. സന്ദര്‍ശനം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
