ഇന്ത്യക്കുമേൽ വീണ്ടും തീരുവ ഉയർത്തി ഡൊണാൾഡ് ട്രംപ്. നേരത്തെ 25% താരിഫ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വീണ്ടും 25% ഉയർത്തി അത് 50 ശതമാനമായി വർദ്ധിപ്പിച്ചത്. ട്രംപിൻ്റെ ഈ നീക്കത്തെ ഇന്ത്യയും ശക്തമായി നേരിടും. അതിനു വേണ്ടിയാണ് ഇന്ന് നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗം. അതെ, ഇന്ത്യൻ കയറ്റുമതിയിൽ അമേരിക്കയുടെ താരിഫ് വർദ്ധനവിന്റെ പ്രത്യാഘാതങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് യോഗം വിളിക്കും.
എന്നാൽ അജണ്ടയിൽ ഔദ്യോഗിക പ്രസ്താവനയൊന്നും വന്നിട്ടില്ല. നിലവിൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം താരിഫ് വിഷയമായതിനാൽ അതുമായി ബന്ധപ്പെട്ട ചർച്ചയായിരിക്കും നടക്കാനിരിക്കുന്നതെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ഇറക്കുമതിക്കെതിരെ 50 ശതമാനം തീരുവ വലിയ വ്യാപാര യുദ്ധങ്ങൾക്ക് കാരണമാവും. അതിനാൽ തന്നെ പ്രതിസന്ധികൾ ഇല്ലാതാക്കാനും വേണ്ടിയായിരിക്കും ഈ യോഗം വിളിക്കുന്നത്.
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നു
ഇന്ത്യ റഷ്യയിൽ നിന്ന് തുടർച്ചയായി ക്രൂഡ് ഓയിൽ വാങ്ങുന്നു എന്ന കാരണം പറഞ്ഞാണ് ബുധനാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 25 ശതമാനം കൂടെ അധിക തീരുവ പ്രഖ്യാപിച്ചത്. ജൂലൈ 20 മുതൽ പ്രാബല്യത്തിൽ വന്ന 25 ശതമാനം താരിഫിനെ തുടർന്നാണ് ഈ വർദ്ധനവ്. ഇത് ഇന്ത്യക്കു അംഗീകാരിക്കാവുന്നതല്ല. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ മാത്രമല്ല എന്ന് നേരത്തെ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
"അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവും" എന്നാണ് യുഎസിൻ്റെ ഈ നടപടിയെ കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചത്.

കർഷകർക്കൊപ്പം ഇന്ത്യ
യുഎസ് പുതിയ താരിഫുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ചില കാര്യങ്ങൾ വ്യക്തമാക്കി. അതായത് കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കന്നുകാലി ഉടമകളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നാണ് അദ്ദേഹം വ്യാഴാഴ്ച ഡൽഹിയിൽ നടന്ന എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിൽ വ്യക്തമാക്കിയത്:
"കർഷകരുടെ ക്ഷേമമാണ് ഞങ്ങളുടെ മുൻഗണന. ഇന്ത്യ ഒരിക്കലും അവരുടെ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് ഞാൻ വ്യക്തിപരമായി വലിയ വില നൽകേണ്ടിവരുമെന്ന് എനിക്കറിയാം, പക്ഷേ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കന്നുകാലി വളർത്തുന്നവർക്കും വേണ്ടി ഞാൻ എന്തിനും തയ്യാറാണ് - ഇന്ത്യയും അങ്ങനെ തന്നെ." എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
താരിഫ് വിഷയത്തിൽ ഇന്ത്യയുമായുള്ള ചർച്ചകൾ ഉടൻ പുനരാരംഭിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ വ്യക്തമാക്കി. ആഗസ്റ്റ് 27 നാണ് 50 ശതമാനം തീരുവ പ്രാബല്യത്തിൽ വരുന്നത്. ഇത് സത്യത്തിൽ ഇന്ത്യക്കുമേലുള്ള അമേരിക്കയുടെ കടുത്ത സമ്മർദ്ദമാണ്. റഷ്യയുമായുള്ള ബന്ധത്തിനെതിരെ ഇത്രയും വലിയ തീരുമാനം ഇന്ത്യക്ക് ഒരിക്കലും സ്വീകാര്യമാവുന്നില്ല. ഇന്ന് പ്രധാനമന്ത്രി വിളിക്കുന്ന യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ സംഭവിക്കുമെന്നും അത് ഇന്ത്യക്ക് ആശ്വാസകരമാവുന്നതായിരിക്കുമെന്നും പ്രതീക്ഷിക്കാം.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

വന്ദേ ഭാരത് സ്ലീപ്പർ: മുംബൈ-ബംഗളൂരു യാത്ര ഇനി മിന്നൽ വേഗത്തിൽ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications