ആഗോള ആശയവിനിമയ ഏജന്‍സിയായ ബിസിഡബ്ല്യു (ബര്‍സണ്‍ കോണ്‍&വോള്‍ഫ്) പുറത്തിറക്കിയ 2020 -ലെ ട്വിപ്ലോമസി റാങ്കിംഗില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന രണ്ടാമത്തെ നേതാവായി. 57.9 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള മോദി, ഒമ്പത് വ്യത്യസ്ത ഭാഷാ അക്കൗണ്ടുകളില്‍ 51 ദശലക്ഷം ഫോളോവേഴ്സുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയെക്കാളും മുന്നിലാണ്.
2014 -ലും 2019 -ലും നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) തുടര്‍ച്ചയായ രണ്ട് വിജയം മോദിയുടെ സമൂഹ മാധ്യമ പ്രശസ്തി കുത്തനെ ഉയര്‍ത്താന്‍ കാരണമായി. നാലാം വര്‍ഷത്തില്‍, ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ലോക നേതാവ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ്. 81.1 ദശലക്ഷത്തിലധികം ആളുകളാണ് ട്വിറ്ററില്‍ അദ്ദേഹത്തെ പിന്തുടരുന്നത്. ഇത് വര്‍ഷം തോറും 33 ശതമാനം വര്‍ധിച്ചു.

ട്വിറ്ററിലെ ഏറ്റവും പ്രഭാവമുള്ള ലോക നേതാവ് കൂടിയാണ് പ്രസിഡന്റ് ട്രംപ്. അദ്ദേഹത്തിന്റെ ഓരോ ട്വീറ്റും ശരാശരി 24,000 റീട്വീറ്റുകള്‍ നേടുന്നു. ഇത് ഒരു ട്വീറ്റിന് 23,573 റീട്വീറ്റുകള്‍ നേടുന്ന സൗദി സല്മാന് രാജാവിനെക്കാള്‍ അല്‍പ്പം മികച്ചതാണ്. എങ്കിലും, ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമായ klear.com കണക്കാക്കിയ യഥാര്‍ത്ഥ സ്ഥാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റാങ്കിംഗില്‍ മുന്നിലാണെന്ന് കാണിക്കുന്നു.
മോദിയുടെ അക്കൗണ്ട് ശരാശരി 40 ദശലക്ഷം ഫോളോവേഴ്സിലേക്ക്, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ട്വീറ്റുകളിലൂടെ 70 ശതമാനം ഫോളോവേഴ്സിലേക്ക് എത്തുന്നു. ഇത് ട്രംപ് നേടുന്ന റീട്വീറ്റുകളുടെ ഇരട്ടിയിലധികം വരുമെന്നാണ് പറയുന്നത്. 163 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെയും 132 വിദേശകാര്യ മന്ത്രിമാരുടെയും വ്യക്തിഗത അക്കൗണ്ടുകള്‍ ട്വിറ്ററിലുലുണ്ട്. 2020 ജൂണ്‍ 1 -ലെ കണക്കനുസരിച്ച്, ലോക നേതാക്കളുടെ 1,089 വ്യക്തിഗത, സ്ഥാപന ട്വിറ്റര്‍ അക്കൗണ്ടുകള്‍ ട്വിറ്ററിലുണ്ട് (മൊത്തം 620 ദശലക്ഷത്തിലധികം പിന്തുടര്ച്ചക്കാരോടെ).
റിപ്പോര്‍ട്ട് അനുസരിച്ച്, 189 രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കും നേതാക്കള്‍ക്കും സമൂഹ മാധ്യമത്തില്‍ ഔദ്യോഗിക സാന്നിധ്യമുണ്ട്. ഇത് 193 യുഎന്‍ അംഗരാജ്യങ്ങളില്‍ 98 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. ലാവോസ്, ഉത്തര കൊറിയ, സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പി, തുര്‍ക്മെനിസ്ഥാന്‍ എന്നീ നാല് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് ട്വിറ്ററില്‍ സാന്നിധ്യമില്ല. വിദേശകാര്യ മന്ത്രാലയങ്ങളില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പിന്തുടര്ച്ചക്കാരുള്ളത് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനാണ്, ശേഷം സൗദി അറേബ്യയും ഇന്ത്യയും തൊട്ടുപുറകെ തന്നെ നിലയുറപ്പിച്ചിരിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
