ദില്ലി; പുതിയ ഡിജിറ്റല് പേമെന്റ് സംവിധാനം 'ഇ-റുപ്പി' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സുതാര്യവും പാളിച്ചകളില്ലാത്തതുമായ സേവനം ഉറപ്പാക്കാൻ സംവിധാനം സഹായിക്കുമെന്നും പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച് പറഞ്ഞു.രാജ്യത്ത് ഡിജിറ്റൽ കറൻസി നടപ്പാക്കുന്നതിന്റെ ആദ്യപടിയായണ് ഇ- റുപ്പി സംവിധാനത്തിന് തുടക്കം കുറിച്ചത്.

ഇന്ന് രാജ്യം ഡിജിറ്റൽ സംവിധാനത്ത് ഒരു പുതിയ മാനം നൽകുകയാണ്.ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിലും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പദ്ധതി (ഡിബിടി) കൂടുതൽ ഫലപ്രദമാക്കുന്നതിലും ഇ-റുപ്പി വൗച്ചർ വലിയ പങ്ക് വഹിക്കാൻ പോകുകയാണ്.എല്ലാവർക്കും സുതാര്യവും പാളിച്ചകളില്ലാത്തതുമായ സേവനം ഉറപ്പാക്കാൻ ഇ-റുപ്പി സഹായിക്കും, പ്രധാനമന്ത്രി പറഞ്ഞു.
സർക്കാരിന് മാത്രമല്ല, പൊതുസംഘടനകൾക്ക് ചികിത്സാ സഹായങ്ങൾ നൽകാനോ വിദ്യാഭ്യാസത്തിനോ മറ്റേതെങ്കിലും ആവശ്യങ്ങൾക്കോ മറ്റുള്ളവരെ സഹായിക്കാനും ഇ റുപ്പി സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഡിജിറ്റൽ പേയ്മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ സംവിധാനമാണ് ഇ-റുപി. ഇത് ക്യൂആർ കോഡ് രൂപത്തിലോ അല്ലേങ്കിൽ എസ്എംസ് മുഖേനയോ പ്രീപെയ്ഡ് ഗിഫ്റ്റ് വൗച്ചർ രൂപത്തിലാകും ഗുണഭോക്താക്കളുടെ മൊബൈലിൽ ലഭിക്കുക. ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളോ ഇൻറർനെറ്റ് ബാങ്കിംഗോ ഇല്ലാതെ തന്നെ സ്വീകരണ കേന്ദ്രങ്ങളിൽ വൗച്ചർ റെഡീം ചെയ്യാൻ കഴിയും.സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ.നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് പുതിയ സംവിധാനം വികസിപ്പിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
