വൈദ്യുതിയുടെ ഉയർന്ന ചാർജും ലഭ്യതക്കുറവും ദിനം പ്രതി വലിയ ഒരു പ്രശ്നം സാധാരണക്കാരിൽ സൃഷ്ടിക്കുന്നുണ്ട്. ഇതിനെ മറികടക്കാനാണ് സോളാർ എന്ന പദ്ധതി തന്നെ രൂപം കൊണ്ടത്. 2024 ലെ ബജറ്റിൽ സോളാർ പദ്ധതികളെ വീടുകളിലേക്ക് കൂടി വികസിപ്പിക്കാനും അതുവഴി ജലചൂഷണവും മറ്റും കുറയ്ക്കാനും വേണ്ടിയാണ് റൂഫ്ടോപ്പ് സോളാർ പദ്ധതിയ്ക്ക് കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജിലി യോജന എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരുന്നത്. ജനകീയമായി മാറിയ ഈ പദ്ധതിയിൽ ആർക്കെല്ലാം പങ്കെടുക്കാം എങ്ങനെ ഇത് ലഭ്യമാകും എന്നത് നമുക്ക് നോക്കാം.
2024 ഫെബ്രുവരി 29-നാണ് പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജനയ്ക്ക് ഇന്ത്യാ ഗവൺമെൻ്റ് അംഗീകാരം നൽകിയത്. 75,021 കോടി രൂപയാണ് പദ്ധതിക്കായി അന്ന് സർക്കാർ വകയിരുത്തിയിത്. 2026-27 സാമ്പത്തിക വർഷം വരെ പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. ദേശീയ തലത്തിൽ പദ്ധതി നിർവഹണത്തിനായി ഒരു ഏജൻസിയെയും സർക്കാർ നിയമിച്ചിരുന്നു.
സംസ്ഥാന തലത്തിൽ അതത് ഊർജ വകുപ്പിൻ്റെ സഹായത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു കേന്ദ്രം അന്ന് തീരുമാനിച്ചത്. ഇതിനും പ്രത്യേക ഏജൻസികളെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ഈ പദ്ധതി നടപ്പിലാക്കാൻ നെറ്റ് മീറ്ററുകളുടെ ഇൻസ്റ്റാളേഷൻ, പദ്ധതി കമ്മീഷൻ ചെയ്യൽ, വെണ്ടർ രജിസ്‌ട്രേഷൻ തുടങ്ങിയ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോകേണ്ടതുണ്ട്.
പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജിലി യോജനയിലൂടെ സബ്സിഡി എന്ന ലാഭം എങ്ങനെ ലഭിക്കും?
സോളാർ യൂണിറ്റ് ചെലവിൻ്റെ 60 ശതമാനമാണ് സർക്കാർ സബ്‌സിഡിയായി ഇന്ന് നൽകുന്നത് രണ്ടുകിലോവാട്ട് വരെ ശേഷിയുള്ള സോളാർ ഉൽപാദനത്തിനാണ് ഇത് ലഭിക്കാൻ യോഗ്യതയുള്ളത്. രണ്ടു മുതൽ മൂന്നുകിലോവാട്ട് വരെ ശേഷിയുള്ള സിസ്റ്റങ്ങൾക്ക് മൊത്തം ചെലവിൻ്റെ 40 ശതമാനം സബ്‌സിഡിയായി നൽകുമെന്നും സർക്കാർ അറിയിച്ചിരുന്നു. സ്കീം സബ്‌സിഡി പരമാലധി 3 കിലോവാട്ടിനായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു കിലോവാട്ടിന് 30,000 രൂപയും 2കിലോവാട്ടിന് 60,000 രൂപയും മൂന്ന് കിലോവാട്ടിന് 78,000 രൂപയുമാണ് സർക്കാർ സബ്‌സിഡി നൽകുന്നത്.

പദ്ധതിയുടെ പ്രത്യേകതകൾ
1. സൗജന്യ വൈദ്യുതി ആനുകൂല്യം
ഈ പദ്ധതി വഴി വീടുകൾക്ക് 300 യൂണിറ്റുകൾ വരെ വൈദ്യുതി സൗജന്യമായി ലഭിക്കും.
2. സുസ്ഥിരത പ്രാധാന്യം
ഈ പദ്ധതി റിന്യൂവബിൾ എനർജി (renewable energy) ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുകയും അതുവഴി പരിസ്ഥിതിക്ക് ഗുണപ്രദമായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.
3. നേരിട്ടുള്ള ആനുകൂല്യങ്ങൾ
ഇതിലൂടെ വൈദ്യുതി ബില്ലുകൾ ലാഭിക്കാനും, ദീർഘകാലത്തേക്ക് ഈ ടെക്നോളജി ഉപയോഗിക്കാനും കഴിയും.
4. തൊഴിൽ സൃഷ്ടിക്കുന്നു
ടെക്നീഷ്യന്മാർ, എഞ്ചിനീയർമാർ തുടങ്ങി നിരവധി ആളുകൾ ഈ പദ്ധതിയ്ക്ക് വേണ്ടത് കൊണ്ട് തന്നെ ഈ പദ്ധതി തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്നു.
ഈ പദ്ധതിയിലേക്ക് ആർക്കൊക്കെ അപേക്ഷിക്കാം?
ആദ്യം വേണ്ട യോഗ്യത സോളാർ പാനലുകൾ സ്ഥാപിക്കാൻ അനുയോജ്യമായ മേൽക്കൂരയുള്ള വീട് ഉണ്ടായിരിക്കുക എന്നത് തന്നെയാണ്. അപേക്ഷകൻ ഒരു ഇന്ത്യൻ പൗരനായിരിക്കണം എന്നത് രണ്ടാമത്തെ പ്രധാനപ്പെട്ട കാരണം. മറ്റൊന്ന് ഇത് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന വീട്ടുകാർക്ക് വൈദ്യുതി കണക്ഷൻ ഉണ്ടായിരിക്കണം. അതുപോലെ തന്നെ സോളാർ പാനലുകൾക്ക് മുൻപ് മറ്റ് സബ്‌സിഡികളൊന്നും ലഭിച്ചിട്ടുണ്ടാകരുത്.
അപേക്ഷിക്കേണ്ട വിധം
ആദ്യം പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജിലി യോജന പദ്ധതിയുടെ ദേശീയ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം . തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി വിതരണ കമ്പനിയുടെ പേര് തിരഞ്ഞെടുക്കാം. സോളാർ വൈദ്യുതി യൂണിറ്റ് ഉൽപാദനത്തിൻ്റെ അളവ്, ആനുകൂല്യങ്ങളുടെ കാൽക്കുലേറ്റർ, വെണ്ടർ റേറ്റിംഗ് തുടങ്ങിയ വിവരങ്ങൾ നൽകണം.
വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നു, അതോടൊപ്പം തന്നെ സാധാരണക്കാർക്ക് അടച്ചു പോകാവുന്ന തരത്തിലുള്ള ബില്ലുകൾ സൃഷ്ടിക്കുന്നു എന്നിവയും ഈ പദ്ധതിയുടെ പ്രത്യേകതകയാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications