കേന്ദ്രസർക്കാർ രാജ്യത്തെ യുവാക്കളുടെ നേട്ടത്തിനും ഉന്നമനത്തിനുമായി നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. യുവാക്കൾക്കായി ഒരു പുതിയ പദ്ധതി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വികസിത് ഭാരത് റോസ്ഗാർ യോജനയാണ് (പിഎം-വിബിആർവൈ) എന്ന പദ്ധതിയിലൂടെ രാജ്യത്ത് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 3.5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. വികസിത് ഭാരത് റോസ്ഗാർ യോജന എന്താണെന്നും ആർക്കാണ് അതിന്‍റെ ഭാഗമാകാൻ സാധിക്കുക എന്നും നമുക്ക് നോക്കാം.
വികസിത് ഭാരത് റോസ്ഗാർ യോജന
രാജ്യത്ത് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2047 ഇന്ത്യയെ വികസിത രാജ്യമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗവുമാണ് പദ്ധതി. പദ്ധതി പ്രകാരം സ്വകാര്യ മേഖലയിൽ ആദ്യമായി ജോലി നേടുന്ന യുവാക്കൾക്ക് 15,000 ലഭിക്കും. അതോടൊപ്പം അവരെ ജോലിക്കെടുക്കുന്ന കമ്പനികൾക്കും ആനുകൂല്യങ്ങളുണ്ട്.
2025 ഓഗസ്റ്റ് 1 നും 2027 ജൂലൈ 31 നും ഇടയിൽ സൃഷ്ടിക്കപ്പെട്ട ജോലികൾക്കാണ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ബാധകമാകുക. പദ്ധതിയിൽ രണ്ട് ഭാഗങ്ങളുണ്ട്: ഭാഗം എ ആദ്യമായി ജോലിക്ക് വരുന്നവരെ കേന്ദ്രീകരിച്ചുള്ളതാണ്, ഭാഗം ബി തൊഴിലുടമകളെ കേന്ദ്രീകരിച്ചുള്ളതാണ്.
ഭാഗം എ
* 2025 ഓഗസ്റ്റ് 1 നും 2027 ജൂലൈ 31 നും ഇടയിൽ ജോലിയിൽ പ്രവേശിക്കുന്നവർക്കാണ് യോഗ്യത.
* സ്വകാര്യ മേഖലയിൽ ആദ്യമായി ജോലി ചെയ്യുന്നവരായിരിക്കണം.
* എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) രജിസ്റ്റർ ചെയ്തിരിക്കണം.
* പ്രതിമാസ വരുമാനം 1 ലക്ഷം രൂപയിൽ കവിയരുത്.

ഭാഗം ബി
* ഒരു ലക്ഷം രൂപ വരെ വരുമാനമുള്ള ജീവനക്കാരെ നിയമിക്കുന്നതിനുള്ള ആനുകൂല്യങ്ങൾ.
* ഓരോ പുതിയ ജീവനക്കാരനും രണ്ട് വർഷത്തേക്ക് പ്രതിമാസം 3,000 വരെ നൽകും
* നിർമ്മാണ മേഖലയിലെ തൊഴിലുടമകൾക്ക്, ആനുകൂല്യങ്ങൾ മൂന്നാമത്തെയും നാലാമത്തെയും വർഷത്തേക്ക് നീട്ടുന്നു.
* തൊഴിലുടമകൾ കുറഞ്ഞത് ആറ് മാസത്തേക്ക് പുതിയ നിയമനങ്ങൾ നിലനിർത്തണം.
* 50-ൽ താഴെ ജീവനക്കാരുണ്ടെങ്കിൽ രണ്ട് അധിക ജീവനക്കാരെ നിയമിക്കണം. 50 ൽ കൂടുതലോ തുല്യമോ ആണെങ്കിൽ അഞ്ച് അധിക ജീവനക്കാരെ നിയമിക്കണം.
* ആനുകൂല്യം നേടണമെങ്കിൽ കമ്പനികൾ ഇപിഎഫ്ഒ റജിസ്ട്രേഷനുള്ളവയായിരിക്കണം.
15,000 രൂപ എങ്ങനെ കിട്ടും?
ഗഡുക്കളായാണ് തുക വിതരണം ചെയ്യുക. ഉദാഹരണത്തിന് നിങ്ങൾക്ക് സ്വകാര്യ മേഖലയിൽ ആദ്യ ജോലി ലഭിച്ചെന്ന് കരുതുക. 6 മാസത്തിനുശേഷം ആദ്യ ഗഡു നൽകും. 12 മാസത്തിനുശേഷം രണ്ടാം ഗഡുവും ലഭിക്കും. രണ്ടാംഗഡു സേവിങ്സ് പദ്ധതിയിലേക്കാകും നിക്ഷേപിക്കുക. സമ്പാദ്യശീലം വളർത്തുകയാണ് ലക്ഷ്യം. നിശ്ചിത കാലത്തിനുശേഷം പണം പിൻവലിക്കാൻ അനുവദിക്കുകയും ചെയ്യും.
അപേക്ഷിക്കേണ്ടതുണ്ടോ..?
99,446 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആണ് പിഎം-വിബിആർവൈ നടപ്പിലാക്കുന്നത്. പദ്ധതിയിൽ ചേരുന്നതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. നിങ്ങളുടെ പിപിഎഫ് സൃഷ്ടിച്ച് ആധാറുമായി ലിങ്ക് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾ സ്വയമേവ യോഗ്യനാകും. തുക നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യപ്പെടും. തൊഴിലുടമകൾക്ക് പാൻ-ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ഫണ്ട് ലഭിക്കും.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications