20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന് കീഴിലുള്ള രണ്ടാമത്തെ നടപടികള്‍ പ്രഖ്യാപിച്ച ധനമന്ത്രി നിര്‍മല സീതാരാമന്, പ്രധാന് മന്ത്രി ആവാസ് യോജന (പിഎംഎവൈ) ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (സിഎല്‍എസ്എസ്) 2021 മാര്‍ച്ച് 31 വരെ നീട്ടുന്നതായി പ്രഖ്യാപിച്ചു. മിതമായ നിരക്കില്‍ ഭവന നിര്‍മ്മാണത്തിന് ഡിമാന്‍ഡ് സൃഷ്ടിക്കാന്‍ ഇത് സഹായിക്കുമെന്നും ഭവന നിര്‍മ്മാണ മേഖലയില്‍ 70,000 കോടി രൂപയുടെ നിക്ഷേപത്തിന് കാരണമാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. സിഎല്‍എസ്എസിന് കീഴില്‍ ഭവന വായ്പയെടുക്കുന്നവര്‍ക്ക് അവരുടെ ആദ്യ വീട് വാങ്ങുന്നതിന് 2,35,068 രൂപവരെ പലിശയിളവ് ലഭിക്കും.
സബ്സിഡി ഇനത്തിലെ അവസാന തുക അപേക്ഷകന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം, വായ്പ തുക, വീടിന്റെ വലുപ്പം എന്നിവയെ ആശ്രയിച്ചിരിക്കും. നിങ്ങളുടെ വാര്‍ഷിക വരുമാനം 6 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയില്‍ ആണെങ്കില്‍, നിങ്ങള്‍ MIG-1 സ്കീമിന് കീഴിലാവും വരിക. കൂടാതെ 12 ലക്ഷം മുതല്‍ 18 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ MIG-2 വിഭാഗത്തില്‍പ്പെടുന്നു.
MIG-1 സ്കീമിന് കീഴില്‍ നിങ്ങള്‍ക്ക് പരമാവധി സബ്സിഡിയായി 2,35,068 രൂപയും MIG-2 സ്കീമിന് കീഴില്‍ 2,30,156 രൂപയും ലഭിക്കുമെന്നതാണ് ഇവിടെ എടുത്തുപറയേണ്ട കാര്യം. നിങ്ങള്‍ ഭവന വായ്പയെടുത്ത ബാങ്കിന് സര്‍ക്കാര്‍ ഈ സബ്സിഡി നല്കുന്നു. പ്രസ്തുത സബ്സിഡി ലഭിച്ച ശേഷം ബാങ്ക് നിങ്ങളുടെ ഭവന വായ്പയുടെ മാസതവണ കുറയ്ക്കുന്നതായിരിക്കും.
സിഎല്‍എസ്എസ് സബ്സിഡി എങ്ങനെ കണക്കാക്കുന്നു?
MIG-1 വിഭാഗത്തില്‍, 9 ലക്ഷം രൂപവരെയുള്ള വായ്പ തുകയുടെ 4 ശതമാനം പലിശ അടിസ്ഥാനമാക്കിയാണ് സബ്സിഡി തുക കണക്കാക്കുന്നത്. MIG-2 വിഭാഗത്തില്‍ 12 ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് 3 ശതമാനം പലിശ സബ്സിഡി നല്കുന്നു. ഒരു വീട് വാങ്ങുന്നതിനായി നിങ്ങള്‍ ഉയര്‍ന്ന തുകയ്ക്ക് വായ്പ എടുത്തിട്ടുണ്ടെങ്കിലും, നിങ്ങളുടെ സബ്സിഡി മുകളിലുള്ള തുകയിലേക്ക് പരിമിതപ്പെടുത്തും. സബ്സിഡി തുക കണക്കാക്കുന്നതിന് വായ്പയുടെ കാലാവധി 20 വര്‍ഷമായി കണക്കാക്കുന്നു, അല്ലെങ്കില്‍ വായ്പയുടെ യഥാര്‍ഥ കാലാവധി. ഇവയില്‍ ഏതാണോ കുറവ് അത് കണക്കിലെടുക്കുന്നതാവും.
സിഎല്‍എസ്എസിന് എങ്ങനെ അപേക്ഷിക്കാം?
നിങ്ങളൊരു വീട് വാങ്ങുന്നയാള്‍ ആയിരിക്കണമെന്നതാണ് ഈ സബ്സിഡി ലഭിക്കാനുള്ള ആദ്യ യോഗ്യത. നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കോ ഇതിനകം അവരുടെ പേരില്‍ വസ്തുവകകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ സബ്സിഡി ലഭിക്കുകയില്ല. ഇതു ലഭിക്കാനുള്ള അപേക്ഷ നിങ്ങള്‍ ഭവനവായ്പ നേടിയ ബാങ്ക് വഴി പ്രൊസസ്സ് ചെയ്യും. മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയാവാന്‍ 3-6 മാസം വരെ എടുക്കുന്നുതാണ്.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications