ഒരുമനുഷ്യന് എപ്പോൾ വേണമെങ്കിലും അസുഖങ്ങൾ പിടിപ്പെടാം. അതുകൊണ്ടു തന്നെ കൃത്യമായ സാമ്പത്തിക ക്രമീകരണം ജീവിതത്തിൽ അത്യാവശ്യമാണ്. അല്ലെങ്കിൽ നിർബന്ധമായും ഒരു ലൈഫ് ഇൻഷുറൻസ് പോളിസി ഉണ്ടാകണം. നമ്മുടെ രാജ്യത്ത് നിരവധി സ്വാകാര്യ ലൈഫ് ഇൻഷുറൻസ് പോളിസികൾ ഉണ്ട്. എന്നാൽ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിനും മുകളിലാണ് അവയുടെ പ്രീമിയം. അതേസമയം കേന്ദ്രസർക്കാർ നൽകുന്ന ലൈഫ് ഇൻഷുറൻസ് പോളിസികളും ഇന്ന് നിലവിലുണ്ട്. അത്തരത്തിലുള്ള ഒന്നാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന (PMJJBY). ആർക്കൊക്കെ ഈ പോളിസിയിൽ ചേരാം, പ്രീമിയം തുക എത്രയാണ്, എത്ര രൂപയുടെ പരിരക്ഷയാണ് ലഭിക്കുക തുടങ്ങിയ എല്ലാകാര്യങ്ങളും നമുക്ക് പരിശോധിക്കാം.
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന
2015 ഫെബ്രുവരിയിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് 2015 ലെ ബജറ്റ് പ്രസംഗത്തിൽ ഇത് ആദ്യം പരാമർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മെയ് 9 ന് കൊൽക്കത്തയിൽ പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴില്‍ നിരവധിയായിട്ടുള്ള ആനുകൂല്യങ്ങള്‍ ആണ് ഉള്ളത്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് ആദായ നികുതി നിയമങ്ങള്‍ അനുസരിച്ചുള്ള നികുതി ഇളവുകള്‍. 18 നും 50 നും ഇടയിൽ പ്രായമുള്ള എല്ലാ വരിക്കാർക്കും 2 ലക്ഷം രൂപയുടെ ഒരു വർഷത്തെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഈ പദ്ധതി നൽകുന്നു.
ഈ ഇൻഷുറൻസിൽ ഒരു വരിക്കാരന് പ്രതിവർഷം നൽകേണ്ട പ്രീമിയം 436 രൂപ മാത്രമാണ്. ഇത് വരിക്കാരുടെ ബാങ്ക്, പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ചെയ്യപ്പെടും.

എന്താണ് യോഗ്യത...?
നേരത്തെ സൂചിപ്പിച്ചത് പോലെ അംഗമാകാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ പ്രായം 18 നും 50 വയസിനും ഇടയിലായിരിക്കണം. അതോടൊപ്പം അപേക്ഷകന് ഒരു വ്യക്തിഗത ബാങ്ക് / പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷകന് ഓന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ, സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി മാത്രമേ പദ്ധതിയിൽ ചേരാൻ സാധിക്കുകയുള്ളു. ഓരോ വര്‍ഷവും പുതുക്കാവുന്ന തരത്തിലാണ് പോളിസി കാലാവധി.
എങ്ങനെ പദ്ധതിയിൽ ചേരാം..?
പോസ്റ്റ് ഓഫീസില്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി പോയാല്‍ ഇന്ത്യ പോസ്റ്റ് പേമെന്‍റ്സ് ബാങ്ക് അക്കൗണ്ട് എടുക്കാനും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാനും സാധിക്കും. ബാങ്ക് വഴിയാണെങ്കിൽ അംഗീകൃത വൈബ്സൈറ്റിൽ (janasurakha.gov.in) നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് എടുക്കുക. തുടർന്ന്, പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷാ ഫോമിൽ ഒപ്പിടുകയും, ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അറ്റാച്ച് ചെയ്യുകയും, ബാങ്കിലെ ഉദ്യോഗസ്ഥന് സമർപ്പിക്കുകയും ചെയ്യാം. അംഗത്വം ലഭിക്കുന്നതിന് വൈദ്യപരിശോധനയുടെ ആവശ്യമില്ല.
പദ്ധതിയിൽ ചേരുന്ന വ്യക്തിക്ക് ഏത് കാരണത്താല്‍ സംഭവിക്കുന്ന മരണത്തിനും രണ്ട് ലക്ഷം രൂപയുടെ കവറേജ് ലഭിക്കും.ഭാഗികമായി അംഗവൈകല്യം സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയും ലഭിക്കും. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ നോമിനി ഉടമയുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടുകയാണ് വേണ്ടത്. ആകസ്മികമായ മരണം, അപകടം അടക്കമുള്ള സാഹചര്യങ്ങളില്‍ അംഗങ്ങള്‍ക്ക് പരിരക്ഷയുണ്ടായിരിക്കും.
എൻആർഐകൾക്ക് ചേരാമോ..?
ഇന്ത്യയിൽ ഒരു ശാഖയിൽ ബാങ്ക് അക്കൗണ്ട് ഉള്ള ഏതൊരു എൻആർഐകൾക്കും പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജനയിൽ ചേരാം. അതേസമയം ക്ലെയിം ആനുകൂല്യം ഗുണഭോക്താവിന് ഇന്ത്യൻ കറൻസിയിൽ മാത്രമേ നൽകൂ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications