ഗ്രാമ-നഗര ഉൾപ്രദേശങ്ങളിലേക്ക് നൈപുണ്യവികസനം എത്തിക്കാൻ പിഎംകെവിവൈ 3.0

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യൻ യുവത്വത്തെ തൊഴിൽ നൈപുണ്യത്തോടെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര നൈപുണ്യ വികസന സംരംഭ മന്ത്രാലയം ശനിയാഴ്ച്ച പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന 3.0 ന് തുടക്കമിട്ടു. 600ലേറെ ജില്ലകളിലായി യുവജനങ്ങൾക്ക് 300 ലേറെ തൊഴിൽ പരിശീലന കോഴ്സുകളാണ് ലഭ്യമാകുക.

നൈപുണ്യ വികസന സംരംഭക മന്ത്രി ഡോ. മഹേന്ദ്രനാഥ പാണ്ഡെയാണ് പിഎംകെവിവൈയുടെ മൂന്നാം പതിപ്പിന് തുടക്കമിട്ടത്. ഓൺലൈനായി നടന്ന ചടങ്ങിൽ എം എസ് ഇ ഡി സഹമന്ത്രി ആർകെ സിങും സന്നിഹിതനായിരുന്നു. പ്രാദേശികവും ആഗോളവുമായി തൊഴിൽ മേഖലയിൽ വരുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് തൊഴിൽ നൈപുണ്യം വളർത്തുകയെന്നതാണ് പിഎംകെവിവൈ മൂന്നാം പതിപ്പിൻറെ ലക്ഷ്യം.

ഗ്രാമ-നഗര ഉൾപ്രദേശങ്ങളിലേക്ക് നൈപുണ്യവികസനം എത്തിക്കാൻ പിഎംകെവിവൈ 3.0

28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 717 ജില്ലകളിലാണ് പിഎംകെവിവൈ 3.0 ന് തുടക്കമിട്ടിരിക്കുന്നത്. ആത്മനിർഭർ ഭാരതിലേക്കുള്ള മറ്റൊരു ചുവട് വെപ്പ് കൂടിയാണ് ഇതോടെ നടപ്പാകുന്നത്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ജില്ലകളുടെയും പിന്തുണയോടെയുള്ള കൂടുതൽ വികേന്ദ്രീകൃതമായ ഘടനയാണ് പിഎംകെവിവൈ 3.0ൻറേത്. ജില്ലാ നൈപുണ്യ വികസന കമ്മിറ്റികൾ (ഡിസ്ട്രിക്ട് സ്കിൽ കമ്മിറ്റീസ്) സംസ്ഥാന നൈപുണ്യ വികസന മിഷൻറെ (സ്റ്റേറ്റ് സ്കിൽ ഡവലപ്മെൻറ് മിഷൻ) മാനദണ്ഡങ്ങൾക്ക് കീഴിലായിരിക്കും പ്രവർത്തിക്കുക. ജില്ലാ കമ്മിറ്റികൾക്കാണ് ജില്ലാതലത്തിലുള്ള തൊഴിൽ നൈപുണ്യ വിടവ് നികത്തുന്നതിന് ഉത്തരവാദിത്തം നൽകിയിരിക്കുന്നത്. പുതിയ പതിപ്പ് പരിശീലന കേന്ദ്രീകൃതവും വിദ്യാർത്ഥി പ്രാധാന്യവും ഉള്ളതാണ്.

പിഎംകെവിവൈ 2.0 രാജ്യത്ത് നൈപുണ്യ വികസനാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പങ്ക് വഹിച്ചിരുന്നത് പോലെ പിഎംകെവിവൈ 3.0 തൊഴിൽസാധ്യതാടിസ്ഥാനത്തിലുള്ള വിദഗ്ദ്ധ പരിശീലനത്തിന് വഴിവെയ്ക്കും. ഡിജിറ്റൽ ടെക്നോളജി, ഇൻഡസ്ട്രി 4.0 മേഖലയിലേക്കാവശ്യമായ വിദഗ്ദ്ധ പരിശീലനം എന്നിവയെല്ലാമാണ് മൂന്നാം പതിപ്പ് ലക്ഷ്യം വെയ്ക്കുന്നത്. ആത്മനിർഭർ ഭാരത്, പ്രാദേശികമായതിന് വേണ്ടി ശബ്ദിക്കുക(വോക്കൽ ഫോർ ലോക്കൽ) എന്നീ കാഴ്ച്ചപാടുകളെ മുൻനിർത്തിയാണ് പിഎംകെവിവൈ 3.0 മൂന്നോട്ട് പോകുന്നത്.

കൂടുതൽ സംസ്ഥാനങ്ങൾ, ജില്ലകൾ, ബ്ലോക്കുകൾ എന്നിവിടങ്ങളിലേക്ക് കൂടി നൈപുണ്യ വികസനത്തെ എത്തിക്കുക എന്ന ഉദ്ദേശവും പിഎംകെവിവൈ 3.0നുണ്ട്. പിഎംകെവിവൈ 2.0 വിദഗ്ദ്ധ പരിശീലനത്തെ കേന്ദ്രീകരിച്ചും മുൻ കൂർ വിദഗ്ദ്ധ പരിശീലനത്തിൻറെ ആവശ്യകതയെ കണക്കിലെടുത്തുമായിരുന്നെങ്കിൽ ഇപ്പോഴത്തേത് തൊഴിൽ വിപണിയിലെ വിദഗ്ദ്ധ തൊഴിൽ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ്. പുത്തൻ തലമുറ ജോലികൾക്കുള്ള വൈദഗ്ദ്ധ്യത്തിനും ഇൻഡസ്ട്രി 4.0 തൊഴിൽ നൈപുണ്യത്തിനും പ്രധാന്യം നൽകി തൊഴിൽ വിപണിയിലെ വിദഗ്ദ്ധ തൊഴിലാളി ആവശ്യവും അഭാവവും തമ്മിലുള്ള വിടവ് നികത്താനാണ് ശ്രമം.

ദേശീയ വിദ്യഭ്യാസ നയം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രധാന്യം നൽകി തൊഴിൽ സാധ്യത വർദ്ധിപ്പിക്കുമ്പോൾ പിഎംകെവിവൈ ഏറ്റവും നേരത്തെ തന്നെ യുവത്വത്തിന് തൊഴിൽ പരിശീലനം നൽകാനുദ്ദേശിച്ചുള്ളതുമാണ്. ഇത് വഴി വ്യവസായ മേഖലയിലെ അവസരങ്ങളെ യുവജനങ്ങൾക്ക് ഗുണകരമായി മാറ്റാനാകും.

Read more about: india
English summary

PMKVY 3.0 Kickstarts In India; Complete Details

PMKVY 3.0 Kickstarts In India; Complete Details. Read in Malayalam.
Story first published: Saturday, January 16, 2021, 17:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X