സമ്പാദ്യ നിക്ഷേപ പദ്ധതികൾ വിപണിയിൽ നിരവധിയാണെങ്കിലും ഇന്നും ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നതും അവരുടെ പണം നിക്ഷേപിക്കുന്നതുമായ ഇടമാണ് പോസ്റ്റ് ഓഫീസ്. വിവിധ പ്രായക്കർക്ക് അവരുടെ വ്യത്യസ്തമായ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാൻ സാധിക്കുന്ന നിരവധി പദ്ധതികൾ പോസ്റ്റ് ഓഫീസ് രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. സർക്കാർ പിന്തുണയോടെ എത്തുന്ന ഈ പദ്ധതികളെല്ലാം അപകടരഹിതമായ നിക്ഷേപത്തിൽ ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും വാഗ്ദാനം ചെയ്യുന്നു. ഇതിൽ കൂടുതലും ചെറുകിട നിക്ഷേപ പദ്ധതികളാണെങ്കിലും നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവിതം സുരക്ഷിതമാക്കാൻ സാധിക്കുന്ന സ്കീമുകളും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു.
പൊതു സുരക്ഷാ പദ്ധതികൾക്ക് കീഴിൽ പ്രധാനമായും മൂന്ന് സ്കീമുകളാണ് പോസ്റ്റ് ഓഫീസ് ജനങ്ങൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റ് ഓഫീസ് ജൻ സുരക്ഷാ യോജനയ്ക്ക് കീഴിൽ, നിങ്ങൾക്ക് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, അടൽ പെൻഷൻ യോജന എന്നിവയിൽ നിക്ഷേപിക്കാം. നിങ്ങളുടെ വരുമാനത്തിൽ നിന്ന് ഒരു ചെറിയ നിക്ഷേപം നടത്തുന്നതിലൂടെ, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വലിയ സഹായം ക്രമീകരിക്കാൻ കഴിയും. ഈ പദ്ധതികളെക്കുറിച്ച് വിശദമായി അറിയാം,

പ്രൈം മിനിസ്റ്റർ ജീവൻ ജ്യോതി ഇൻഷുറൻസ് സ്കീം: നിങ്ങളുടെ അഭാവത്തിൽ നിങ്ങളുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്ന ഒരു ടേം ഇൻഷുറൻസ് പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം, ഇൻഷ്വർ ചെയ്തയാൾ മരണപ്പെട്ടാൽ അയാളുടെ കുടുംബത്തിന് 2 ലക്ഷം രൂപ വരെ ധനസഹായം നൽകും. കുടുംബത്തിന്റെ ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിലെ പല ആവശ്യങ്ങളും നിറവേറ്റാൻ ഈ പദ്ധതിവഴി സാധിക്കും. പ്രതിവർഷം 436 രൂപ മാത്രം നൽകി ഈ പ്ലാൻ വാങ്ങാവുന്നതാണ്. എല്ലാ മാസവും ഏകദേശം 36 രൂപ മാത്രമാണ് ഒരാൾക്ക് നീക്കിവെക്കേണ്ടത്. 18 നും 50 നും ഇടയിൽ പ്രായമുള്ള ആർക്കും ഈ ഇൻഷുറൻസ് പ്ലാൻ വാങ്ങാവുന്നതാണ്.
പ്രധാൻ മന്ത്രി സുരക്ഷ ബീമ യോജന: സാമ്പത്തികമായി ദുർബലരായവർക്ക്, സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ പ്രീമിയം അടക്കാൻ കഴിയാത്ത ആളുകൾക്ക് പ്രത്യേകിച്ചും പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് പ്രധാൻ മന്ത്രി സുരക്ഷ ബീമ യോജന. 2015-ൽ ആരംഭിച്ച സ്കീമിൽ അപകടമുണ്ടായാൽ 2 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഈ സ്കീമിന് വാർഷിക പ്രീമിയം അടയ്‌ക്കേണ്ടത് 20 രൂപ മാത്രംമാണ്. ഇൻഷ്വർ ചെയ്ത വ്യക്തി അപകടത്തിൽ മരിച്ചാൽ, ഇൻഷുറൻസ് തുക അയാളുടെ നോമിനിക്ക് നൽകും. അതേസമയം പോളിസി ഉടമയ്ക്ക് അംഗവൈകല്യം സംഭവിച്ചാൽ നിയമപ്രകാരം ഒരു ലക്ഷം രൂപയുടെ സഹായം ലഭിക്കും. 18 വയസിനും 70 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
അടൽ പെൻഷൻ യോജന: നിങ്ങളുടെ വാർദ്ധക്യ കാലത്തേക്ക് സ്ഥിര വരുമാനം ക്രമീകരിക്കാൻ സഹായിക്കുന്ന പദ്ധതിയാണ് അടൽ പെൻഷൻ യോജന. ഈ പദ്ധതിയിലൂടെ പ്രതിമാസം 5000 രൂപ വരെ പെൻഷൻ ലഭിക്കും. എന്നിരുന്നാലും, നിങ്ങൾക്ക് എത്ര പെൻഷൻ ലഭിക്കും എന്നത് നിങ്ങളുടെ നിക്ഷേപത്തെ ആശ്രയിച്ചിരിക്കുന്നു. നികുതിദായകരല്ലാത്ത, 18 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും സർക്കാരിന്റെ ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications