ഫിക്സഡ് ഡെപ്പോസിറ്റുകൾ ഏതൊരു വ്യക്തിയുടെയും സമ്പാദ്യ ശീലം വർദ്ധിപ്പിക്കുന്നു. ഉയർന്ന പലിശയുള്ള എഫ്.ഡികൾ നിങ്ങളുടെ നിക്ഷേപത്തെ വളർത്തുന്നു. സ്ഥിര നിക്ഷേപങ്ങൾ ഒരു ജനപ്രിയ നിക്ഷേപ ഓപ്ഷനാണ്. വ്യക്തികൾക്ക് ഒരു നിശ്ചിത കാലയളവിലേക്ക് ഒറ്റത്തവണയായി ഒരു വലിയ തുക നിക്ഷേപിക്കാനും അതിലൂടെ സ്ഥിരമായ പലിശ ഉറപ്പാക്കാനും കഴിയും. ഒരു സാധാരണ സേവിംഗ്സ് അക്കൗണ്ടിനേക്കാൾ വലി നേട്ടം എഫ്.ഡികളിലൂടെ ലഭിക്കുന്നു. ഇതാണ് ഫികസഡ് ഡെപ്പോസിറ്റ് അഥവാ സ്ഥിര നിക്ഷേപങ്ങളോട് ആളുകൾക്ക് ഇത്രയും താത്പര്യം.
രാജ്യത്തെ എല്ലാ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ഫിക്സഡ് ഡെപ്പോസിറ്റുകൾ വാഗ്ദാനം ചെയ്യുന്നു. ഈയിടെ പല ബാങ്കുകളും അവരുടെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണൽ ബാങ്കും (PNB) അതിൻ്റെ സ്ഥിരനിക്ഷേപ (FD) പലിശ നിരക്കുകൾ പരിഷ്കരിച്ചു.
പഞ്ചാപ് നാഷണൽ ബാങ്ക് 3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശയിൽ മാറ്റം വരുത്തുകയും രണ്ട് പുതിയ കാലാവധികൾ അവതരിപ്പിക്കുകയും ചെയ്തു. ഇത് 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഈ മാറ്റം ഏറെ ശ്രദ്ധേയമാണ്. ഇതിലൂടെ പഞ്ചാപ് നാഷണൽ ബാങ്കിലെ എഫ്.ഡികൾ ഉയർന്ന പലിശ തന്നെ വാഗ്ദാനം ചെയ്യുന്നു.
പുതിയ കാലാവധിയും പലിശ നിരക്കും അറിയാം...
2025 ജനുവരി 1 മുതലാണ് പുതിയ പരിഷ്കാരങ്ങൾ നിലവിൽ വന്നത്. പുതിയ കാലയളവുകൾ 303 ദിവസത്തെ എഫ്.ഡിയും, 506 ദിവസത്തെ എഫ്.ഡിയുമാണ്. സാധാരണ പൗരൻമാർക്ക് 303 ദിവസത്തെ എഫ്.ഡിയ്ക്ക് 7 ശതമാനം പലിശയും 506 ദിവസത്തെ എഫ്.ഡിയ്ക്ക് 6.7 ശതമാനം പലിശയും നൽകുന്നു.
ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് 3.5 ശതമാനം മുതൽ 7.25 ശതമാനം വരെയാണ് പഞ്ചാപ് നാഷണൽ ബാങ്ക് എഫ്.ഡികൾക്ക് പലിശ വാഗ്ദാനം ചെയ്യുന്നത്. 7.25 ശതമാനം എന്ന ഉയർന്ന നിരക്ക് 400 ദിവസത്തെ കാലാവധിക്കാണ് നൽകുന്നത്.

പി.എൻ.ബി എഫ്.ഡിയും പലിശയും
7 മുതൽ 14 ദിവസം വരെയുള്ള എഫ്.ഡിക്ക് സാധാരണ പൗരൻമാർക്ക് 3.5% പലിശയും, മുതിർന്ന പൗരൻമാർക്ക് 4.0% പലിശയും നൽകുന്നു. 46 മുതൽ 60 ദിവസം വരെയുള്ള എഫ്.ഡിക്ക് സാധാരണ പൗരൻമാർക്ക് 4.5% പലിശയും മുതിർന്ന പൗരൻമാർക്ക് 5.0% പലിശയും നൽകുന്നു. 180 മുതൽ 270 ദിവസം വരെയുള്ള എഫ്.ഡിക്ക് സാധാരണ പൗരൻമാർക്ക് 6.25% പലിശയും മുതിർന്ന പൗരൻമാർക്ക് 6.75% പലിശയും നൽകുന്നു. 300 ദിവസത്തെ എഫ്.ഡിയിൽ സാധാരണ പൗരൻമാർക്ക് 7.05 ശതമാനവും മുതിർന്ന പൗരൻമാർക്ക് 7.55 ശതമാനവും പലിശ ലഭിക്കുന്നു.
303 ദിവസത്തെ പുതിയ എഫ്.ഡി സാധാരണ പൗരൻമാർക്ക് 7.0% പലിശയും മുതിർന്ന പൗരൻമാർക്ക് 7.5% പലിശയും വാഗ്ദാനം ചെയ്യുന്നു. 506 ദിവസത്തെ പുതിയ എഫ്.ഡിയിൽ സാധാരണ പൗരൻമാർക്ക് 6.7ശതമാനവും മുതിർന്ന പൗരൻമാർക്ക് 7.2 ശതമാനവും പലിശ ഉറപ്പാക്കാം.
നിരവധി എഫ്.ഡി കാലാവധികൾ പി.എൻ.ബി ഉറപ്പ് നൽകുന്നു. എന്നാൽ ഓരോ കാലാവധിയും വ്യത്യസ്ത പലിശ നിരക്കാണ് നൽകുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
