രാജ്യത്തെ പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവര്‍ തങ്ങളുടെ റിപ്പോ അധിഷ്ഠിത വായ്പാ പലിശ നിരക്ക് 75 ബേസിസ് പോയിന്റ് കുറച്ചു. ഏപ്രില്‍ ഒന്നു മുതലാവും പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. കഴിഞ്ഞ ആഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് 75 ബിപിഎസ് കുറച്ചതിന് പുറകെയാണ് ബാങ്കുകളുടെ ഈ തീരുമാനം. മിക്ക പൊതുമേഖലാ ബാങ്കുകളും റിപ്പോ നിരക്ക് കുറച്ചതിന്റെ ആനുകൂല്യങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്.
'റിപ്പോ അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ നിരക്കിന്റെ (ആര്‍എല്‍എല്‍ആര്‍) ബാഹ്യ ബെഞ്ച്മാര്‍ക്ക് അധിഷ്ഠിത പ്രൊഡക്റ്റിന്റെ പരിധിയില്‍ വരുന്ന ഞങ്ങളുടെ വായ്പക്കാര്‍ക്ക്, ആര്‍ബിഐയുടെ പോളിസി നിരക്ക് 75 ബിപിഎസ് വെട്ടിക്കുറച്ചതിന്റെ മുഴുവന്‍ ആനുകൂല്യവും കൈമാറാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു,' പിഎന്‍ബി പ്രസ്താവനയില്‍ അറിയിച്ചു. റീട്ടെയില്‍, എംഎസ്എംഇ വായ്പക്കാര്‍ക്കാണ് ഈ വെട്ടിക്കുറവെന്നും പ്രസ്താവനയില്‍ ബാങ്ക് വ്യക്തമാക്കി.
ഇതിനു പുറമെ, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും (ഐഒബി) ആര്‍എല്‍എല്‍ആര്‍ 75 ബിപിഎസ് കുറച്ചതായി അറിയിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ആര്‍എല്‍എല്‍ആര്‍, നിലവിലുള്ള 8 ശതമാനത്തില്‍ നിന്ന് പ്രതിവര്‍ഷത്തേക്ക് 7.25 ശതമാനമായി കുറയും. ചില്ലറ വായ്പകള്‍ (ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, വാഹനം), ആര്‍എല്‍എല്‍ആറുമായി ബന്ധിപ്പിച്ചിട്ടുള്ള എംഎസ്എംഇ വായ്പകള്‍ എന്നിവ ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്ക് അവരുടെ ടെനറുകളിലുടനീളം 30 ബിപിഎസ് കുറച്ചിട്ടുണ്ട്. ഇത് സംയോജിത എന്റിറ്റിക്ക് ബാധകമാകും. ഏപ്രില്‍ ഒന്നു മുതല്‍ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. എംസിഎല്‍ആര്‍ 8.45 ശതമാനത്തില്‍ നിന്ന് 8.25 ശതമാനമായി കുറച്ചതായും ഇത് ഏപ്രില്‍ 10 തൊട്ട് പ്രാബല്യത്തില്‍ വരുമെന്നും ഐഒബി വ്യക്തമാക്കി. മറ്റൊരു പൊതുമേഖലാ ബാങ്കായ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, തങ്ങളുടെ എംസിഎല്‍ആര്‍ 25 ബിപിഎസ് കുറച്ചതായി അറിയിച്ചിട്ടുണ്ട്.
ഏപ്രില്‍ ഒന്നു തൊട്ട് പ്രാബല്യത്തില്‍ വരുന്ന പുതിയ നിരക്ക് 7.75 ശതമാനമായിരിക്കും. മുമ്പിത് എട്ട് ശതമാനമായിരുന്നു. ആന്ധ്ര ബാങ്ക്, കോര്പ്പറേഷന് ബാങ്ക് എന്നിവയുടെ ഉപഭോക്താക്കള്‍ക്കും പുതിയ ബെഞ്ച്മാര്‍ക്ക് നിരക്കുകള്‍ ബാധകമാണ്. ഈ രണ്ട് ബാങ്കുകളും യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുമായിട്ടാവും ലയിക്കുക. വിവിധ മെച്യൂരിറ്റി ടേം ബക്കറ്റ് നിക്ഷേപ നിരക്ക് ഒരു വര്‍ഷത്തിലും അതിനുശേഷവും കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് പരമാവധി 5.80 ശതമാനമായി കുറച്ചതായും പിഎന്‍ബി അറിയിച്ചു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications