ഏറ്റവും സുരക്ഷിത നിക്ഷേപം ഏതാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം സ്ഥിര നിക്ഷേപം എന്നായിരിക്കും. വിപണിയിലെ ചാഞ്ചാട്ടങ്ങൾ ബാധിക്കാതെ ഉറപ്പായ വരുമാനം സ്ഥിര നിക്ഷേപം നൽകുന്നു. 7 ദിവസങ്ങൾ മുതൽ 10 വർഷം വരെ നിക്ഷേപ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുണ്ട്. 2024 സ്ഥിര നിക്ഷേപകർക്ക് സന്തോഷം പകരുന്ന വർഷമാണ്. കാരണം പുതുവർഷം ആരംഭിച്ചതുമുതൽ പല ബാങ്കുകളും അവരുടെ സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പരിഷ്കരിച്ചു. അതോടൊപ്പം ചില ബാങ്കുകൾ അവരുടെ പ്രത്യേക സ്ഥിര നിക്ഷേപത്തിന്റെ അവസാന തീയതി നീട്ടിയിട്ടുകയും ചെയ്തു. ബാങ്കുകളുടെ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുകൾ അറിയാം.
പഞ്ചാബ് നാഷണൽ ബാങ്ക്
ഈ മാസം രണ്ട് തവണയാണ് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് പഞ്ചാബ് നാഷണൽ ബാങ്ക് പരിഷ്കരിച്ചത്. 80 ബേസിസ് പോയിന്റുകളാണ് (ബിപിഎസ്) പഞ്ചാബ് നാഷണൽ ബാങ്ക് വർദ്ധിപ്പിച്ചത്. ഇതോടെ സാധാരണ പൗരന്മാർക്ക് 300 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.05 ശനമാനം പലിശ നേടാം. നേരത്തെ ഇത് 6.25 ശതമാനമായിരുന്നു. 300 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനവും സൂപ്പർ സീനിയർ പൗരന്മാർക്ക് 7.85 ശതമാനവും പലിശ ലഭിക്കും. മറ്റുള്ള സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശനിരക്ക് പഞ്ചാബ് നാഷണൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 4% മുതൽ 7.75% വരെ നേടാം. സൂപ്പർ സീനിയർ പൗരന്മാർക്ക് 4.30% മുതൽ 8.05% വരെ പലിശ നിരക്കും പഞ്ചാബ് നാഷണൽ ബാങ്ക് നൽകും.

ഫെഡറൽ ബാങ്ക്
500 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കാണ് ഫെഡറൽ ബാങ്ക് ഉയർത്തിയത്. ഈ നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 7.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനവും നേടാം. കാലാവധി തീരുന്നതിന് മുൻപ് പിൻവലിക്കാനാവാത്ത 1 കോടി മുതൽ 2 കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.90 ശതമാനമായും ഫെഡറൽ ബാങ്ക് ഉയർത്തി. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 3% മുതൽ 7.75% വരെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ ഫെഡറൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 8.25% വരെ പലിശ ലഭിക്കും. പുതുക്കിയ പലിശ നിരക്കുകൾ 2024 ജനുവരി 17 മുതൽ പ്രാബല്യത്തിലാണ്.
ഐഡിബിഐ ബാങ്ക്
ഐഡിബിഐ ബാങ്കും എഫ്ഡി പലിശ നിരക്കുകൾ പരിഷ്കരിച്ചു. പുനരവലോകനത്തിന് ശേഷം ഐഡിബിഐ ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 3% മുതൽ 7% വരെ (പ്രത്യേക ഉത്സവ നിക്ഷേപം ഒഴികെ) സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.50% വരെ പലിശ ലഭിക്കും. 2024 ജനുവരി 17 മുതൽ നിരക്കുകൾ പ്രാബല്യത്തിലാണ്.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ചിണ്ടുണ്ട്. ബാങ്ക് ഓഫ് ബറോഡ 360 (BoB 360) എന്ന സ്ഥിര നിക്ഷേപ പദ്ധതി ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ നിക്ഷേപ പദ്ധതിയില്‍ ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയും പരമാവധി നിക്ഷേപ തുക 2 കോടി രൂപ വരെയുമാണ്. പൊതുജനങ്ങൾക്കും 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും പലിശയാണ് ബാങ്ക് ഓഫ് ബറോഡ 360 വാഗ്ദാനം ചെയ്യുന്നത്. മറ്റ് സ്ഥിര നിക്ഷേങ്ങളുടെ പലിശ 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിന് പൊതുജനങ്ങൾക്ക് 4.45% മുതൽ 7.25% വരെയും മുതിർന്ന പൗരന്മാർക്ക് 4.75% മുതൽ 7.75 ശതമാനം വരെയുമാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശ നൽകുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ബാങ്കുകൾ എഫ്ഡിയുടെ പലിശ നിരക്ക് ഇടയ്ക്കിടയ്ക്ക് വര്‍ദ്ധിപ്പിക്കുന്നുണ്ട്. ആ ഒരു സാഹചര്യത്തിൽ, പണം നിക്ഷേപിക്കാൻ പദ്ധതിയിടുകയാണെങ്കിൽ ഏതു ബാങ്കാണ് കൂടുതല്‍ പലിശ നിരക്ക് വാഗ്ദാനം ചെയ്യന്നത് എന്നത് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications