പോലീസ് ഞങ്ങൾക്ക് നേരെ തോക്ക് ചൂണ്ടി, നേപ്പാളിലെ അനുഭവം വിവരിച്ച് മലയാളികൾ, മടക്ക യാത്ര വൈകും

ജെൻ സീ പ്രക്ഷോഭത്തില്‍ ആളിക്കത്തുകയാണ് നേപ്പാൾ. നേപ്പാള്‍ പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്‍ഷ്യല്‍ പാലസും പ്രക്ഷോഭകര്‍ തകര്‍ത്തു. നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ത്സലനാഥ് ഖനാലിന്റെ വീടിനും പ്രക്ഷോഭകാരികള്‍ തീയിട്ടിരുന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാക്കര്‍ വെന്തു മരിച്ചു. പ്രതിഷേധങ്ങളില്‍ 22 പേരാണ് ഇതുവരെ മരിച്ചത്.യുവജന പ്രതിഷേധത്തില്‍ പ്രസിഡന്‍റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. പിന്നാലെ നേപ്പാളിന്‍റെ ഭരണം സൈന്യം ഏറ്റെടുത്തിരിക്കുകയാണ്.

നേപ്പാളിൽ കുടുങ്ങി മലയാളികൾ

നിരവധി മലയാളി വിനോദ സഞ്ചാരികളാണ് കാഠ്മണ്ഡുവിൽ കുടുങ്ങിയത്. കോഴിക്കോട് സ്വദേശികളടക്കമുള്ള നിരവധി മലയാളികളാണ് സ്ഥലത്ത് കുടുങ്ങിയത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂര്‍ എന്നിവിടങ്ങളിൽ നിന്ന് നേപ്പാളിലേക്ക് പോയ 40ഓളം വിനോദ സഞ്ചാരികളാണ് വഴിയിൽ കുടുങ്ങിയത്. നടുക്കുന്ന അനുഭവങ്ങളാണ് നേപ്പാളിൽ നിന്നും നേരിടേണ്ടി വന്നതെന്നാണ് അവർ പറയുന്നത്. പ്രതിഷേധക്കാർക്കിടയിൽ കുടങ്ങിയപ്പോൾ സഹായത്തിനായി പോയ പോലീസ് സ്റ്റേഷൻ പോലും ആക്രമിക്കപ്പെട്ടെന്നാണ് മലയാളിയായ മേത്തൽ ബക്കർ പറയുന്നത്.

പ്രതിഷേധക്കാർ റോഡിന്‍റെ നടുവിൽ ടയറുകൾ കത്തിച്ച് സ്റ്റേഷൻ ഗേറ്റും ബോർഡുകളും തകർത്തു. ഞങ്ങൾ പ്രതിഷേധക്കാരാണെന്ന് കരുതി പോലീസ് ഞങ്ങൾക്ക് നേരെ തോക്ക് ചൂണ്ടി ഓടാൻ പറഞ്ഞു. ഞങ്ങൾ ജീവനും കൊണ്ട് ഓടി. ഞങ്ങൾ ഇപ്പോൾ ഒരു ലോഡ്ജിൽ സുരക്ഷിതരാണെന്നും ബക്കർ വിവരിച്ചു.

അടങ്ങാതെ ജെൻ സീ, നേപ്പാളിൽ കുടുങ്ങി മലയാളികൾ

നേപ്പാളിലെത്തിയത് തിങ്കളാഴ്ച

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് കോഴിക്കോട്ടെ ഒരു സ്വകാര്യ ട്രാവൽ ഏജൻസി വഴി നേപ്പാളിലേക്ക് പുറപ്പെട്ട 15 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്ന സംഘം തിങ്കളാഴ്ച രാവിലെ നേപ്പാളിലെത്തി നാഗർകോട്ട് പർവത മേഖല സന്ദർശിച്ചു. ചൊവ്വാഴ്ച, ബസിൽ പൊഖാറയിലേക്ക് പോകുന്നതിനിടെയാണ് അവർ കലാപത്തിൽ കുടുങ്ങിയത്.

പ്രതിഷേധക്കാർ തങ്ങളോട് ബഹുമാനത്തോടെയാണ് പെരുമാറിയതെന്നും എന്നാൽ സർക്കാർ കെട്ടിടങ്ങളും വാഹനങ്ങളും ലക്ഷ്യമാക്കി തീയിടുകയും സ്വത്തുക്കൾ തകർക്കുകയും ചെയ്യുകയായിരുന്നുവെന്നും ബക്കർ മാതൃഭൂമിയോട് പറഞ്ഞു. റോഡുകളിൽ ഇരുചക്ര വാഹനങ്ങൾ ഒഴികെ മറ്റൊന്നും കാണുന്നില്ല. എപ്പോൾ വീട്ടിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഞങ്ങൾക്ക് അറിയില്ല. പുറത്തിറങ്ങരുതെന്ന് അധികൃതർ കർശനമായ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബക്കർ വ്യക്തമാക്കി.

പ്രതിഷേധത്തിന് കാരണം

ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് പ്രക്ഷോഭത്തിന് തുടക്കമായത്. സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. കാഠ്മണ്ഡു വിമാനത്താവളത്തിന്റെ നിയന്ത്രണവും സൈന്യം ഏറ്റെടുത്തിട്ടുണ്ട്. ബുധനാഴ്ച വരെ കാഠ്മണ്ഡുവിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇന്ത്യന്‍ വിമാന കമ്പനികളും ഇവിടേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. എയര്‍ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് എന്നിവയുടെ സർവ്വീസുകളാണ് റദ്ദാക്കിയത്.

ഇന്ത്യയും റഷ്യയുമടക്കമുള്ള ലോകരാജ്യങ്ങൾ നേപ്പാളിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാരോട് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നതുവരെ നേപ്പാളിലേക്ക് യാത്ര ചെയ്യരുതെന്നും ഇരുരാജ്യങ്ങളും നിർദേശിച്ചു. അതിനിടെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി . അതിർത്തിയിലെ നേപ്പാൾ സർക്കാരിന്‍റെ ഓഫീസുകൾക്ക് ഇന്നലെ പ്രതിഷേധക്കാർ തീയിട്ടിരുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X