'മുരിങ്ങയിൽ നിന്ന് വർഷത്തിൽ 12 ലക്ഷം രൂപ വരുമാനം', പെണ്ണൊരു പൊന്നാകുന്നത് ഇങ്ങനെ
ഗ്രാമത്തിൽ മുരിങ്ങയുടെ വില കുറയുന്നത് കണ്ട് പല കർഷകർക്കും വലിയ ആശയക്കുഴപ്പവും ദു:ഖവും ഉണ്ടായിരുന്നു. എന്നാൽ വിലക്കയറ്റം വന്നപ്പോൾ, പലർക്കും കൃഷി ചെയ്തിട്ടുള്ള മുരിങ്ങയിൽ നിന്ന് വലിയ നേട്ടം ലഭിച്ചു. എന്നാൽ, വീണ്ടും അപ്രതീക്ഷിതമായി വില ഇടിഞ്ഞപ്പോൾ പലരുടെയും ആദായം കുറഞ്ഞു. ഇവിടെയാണ് തുടങ്ങിവെച്ച സംരഭം കൈ വിടാതെ തമിഴ്നാട്ടിലെ പൊന്നരശി എന്ന വീട്ടമ്മ ഇപ്പോഴും മുരിങ്ങ കൃഷി വഴി ലക്ഷങ്ങൾ വരുമാനം നേടിക്കൊണ്ടിരിക്കുന്നത്. എവിടെയാണോ ഒരു സ്ത്രീ തോറ്റു പോകുന്നത്, അവിടെ പൊന്നരശി വിജയിച്ചു കാണിച്ചു എന്ന് പറയാം.
പൊന്നരശിയുടെ എന്ന സംരംഭക ഇന്ന് കോയമ്പത്തൂരിലെ കർഷകർക്ക് ഒരു വലിയ പ്രചോദനമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് അവർ മുരിങ്ങ കൃഷി മാത്രമല്ല, ഇതോടനുബന്ധിച്ചുള്ള ഉൽപ്പന്നങ്ങളും വിപണിയിൽ കൊണ്ടുവരികയും അതിലൂടെ മികച്ച ബിസിനസ്സ് സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
പൊന്നരശിയുടെ മുരിങ്ങ കൃഷിയുടെ തുടക്കം
ഒരു കർഷക കുടുംബത്തിൽലാണ് പൊന്നരശി ജനിച്ചത്. അതിനാൽ കൃഷിയുമായുള്ള അവരുടെ ബന്ധം വളരെ അടുപ്പമേറിയതാണ്. എന്നാൽ, മുരിങ്ങ കൃഷിയിൽ വിജയം നേടാമെന്നും അതുവഴി വലിയൊരു സംരംഭക ആകാമെന്നും പൊന്നാരശി കരുതിയിരുന്നില്ല. ദിണ്ടിഗൽ എന്ന ഗ്രാമത്തിലാണ് പൊന്നരശി തന്റെ മുരിങ്ങ കൃഷി ആരംഭിച്ചത്.
അവരുടെ കൃഷി ആരംഭിച്ചതിനുശേഷം, വിപണിയിൽ വില ഉയർന്നതോടെ ആദ്യഘട്ടത്തിൽ വലിയ നേട്ടങ്ങൾ അവർക്കു ലഭിച്ചു. എന്നാൽ വില കുറയുമ്പോഴും, കൃഷിയെ അവർ കൈവിട്ടില്ലെന്നു മാത്രമല്ല അതിനെ കുറേക്കൂടി ചേർത്തു പിടിക്കാൻ അവർ ശ്രമിച്ചു. മുരിങ്ങയ്ക്ക് വില കുറയുമ്പോൾ അതിന് മറികടക്കാൻ വേണ്ടി വിവിധ തരത്തിലുള്ള ബിസിനസ് തന്ത്രം പൊന്നാരശി ഉപയോഗിച്ചു.
13,000 രൂപ മുതൽ 3 കോടി രൂപ വരെ നേടിയ കാലങ്ങൾ
13,000 രൂപ കൊണ്ട് തുണി ബിസിനസ് ആരംഭിച്ച പൊന്നരശി, 3 കോടി രൂപ വരുമാനം നേടിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ പക്ഷേ അതാണ് സത്യം. മുരിങ്ങയിൽ വന്ന വിലക്കുറവിന് മറികടക്കാൻ ആണ് ആ യുവതി തുണിക്കച്ചവടം തിരഞ്ഞെടുത്തത്. പിന്നീട്, മുരിങ്ങ എണ്ണ ഉൽപാദനത്തിലൂടെ അതിന്റെ വിപണനം കൂടി തുടരാൻ തീരുമാനിച്ചതോടെ എല്ലാവരും നഷ്ടമെന്ന് കരുതിയതിനെ ലാഭമാക്കാൻ ഈ യുവതിയ്ക്ക് കഴിഞ്ഞു.

കൃഷി ശാസ്ത്രീയമായി പഠിച്ച്, വിജയം കണ്ടെത്തി
കൃഷിയുമായി ആഴത്തിലുള്ള ബന്ധം ഉള്ള പൊന്നരശി, കോയമ്പത്തൂരിലെ തമിഴ്നാട് കാർഷിക കോളേജിലെ പഠന പരിപാടികളിൽ പങ്കെടുക്കുകയും, അവിടെ കർഷകർക്ക് വേണ്ടി ഒരുക്കിയ പരിശീലനങ്ങളിൽ നിത്യ സാന്നിധ്യം ആവുകയും ചെയ്തു. ഇതോടെയാണ് മുരിങ്ങയുടെ കായ് ഉണക്കി അതിൽ നിന്നും എണ്ണ ഉൽപാദനത്തിന്റെ സാധ്യതകൾ അവർ മനസ്സിലാക്കിയത്.
പിന്നീട്, മുരിങ്ങയുടെ വിത്തിൽ നിന്ന് എണ്ണ വേർതിരിക്കുന്നതിനു വേണ്ടി അവർ സ്വയം പരീക്ഷണങ്ങൾ നടത്തി. എന്നാൽ, എണ്ണ വേർതിരിക്കാനുള്ള പ്രക്രിയ എളുപ്പമായിരുന്നില്ല. ഇതോടെ പലരും അവരെ സഹായിക്കാൻ എത്തുകയും ചെയ്തു.
വിപണനത്തിന്റെ തുടക്കം
2 ലക്ഷം രൂപ വിലയുള്ള സർക്കാർ സബ്സിഡി ഉപയോഗിച്ച്, പൊന്നരശി ഒരു പാക്കിങ് യൂണിറ്റ് ആരംഭിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഉപയോഗത്തിലൂടെ, മുരിങ്ങ എണ്ണ, ഇല പൊടി, സോപ്പ്, ഷാംപൂ, സൂപ്പ് പൗഡർ തുടങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയും സംരംഭം കൂടുതൽ വളർത്തുകയും ചെയ്തു.
വെറും ഒരു മുരിങ്ങയിൽ നിന്ന് 36 ഉൽപ്പന്നങ്ങൾ
ഇന്ന്, പൊന്നരശിയുടെ സംരംഭം 36 ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചിട്ടുണ്ട്. അതിൽത്തന്നെ മുരിങ്ങ എണ്ണ, ഇല ഉണക്കി പൊടിച്ചതും, സോപ്പ്, ഷാംപൂ, സോപ്പ് പൗഡർ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് അംഗീകൃത ഗുണനിലവാര സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്.
നഗരങ്ങളിലേക്ക് പടരുന്ന മുരിങ്ങ വിപ്ലവം
പൊന്നരശിയുടെ സംരംഭത്തിന്റെ പെരുമ ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് എത്തിയതോടെ, ഇന്ന് വലിയൊരു ബിസിനസ്സ് ആയി തന്നെ ഇത് മാറിയിട്ടുണ്ട്. വർക്ക്ഷോപ്പുകൾ, വിപണന തന്ത്രങ്ങൾ, ഗുണനിലവാര പരിശോധന, സേവനങ്ങൾ എന്നിവയിലൂടെ അവരുടെ സംരംഭം കൂടുതൽ ഉന്നതിയിൽ എത്തിയിട്ടുണ്ട്.
പൊന്നരശിയുടെ കഥ: പെൺക്കരുത്തിന്റെ അടയാളം
പൊന്നരശിയുടെ വിജയകരമായ യാത്ര, ഏതൊരു സംരംഭകർക്കും പ്രചോദനമാക്കി എടുക്കാവുന്ന ഒന്നാണ്. ഒരു കൃഷി ലാഭകരമല്ലെന്ന് തോന്നുമ്പോൾ അതിൽ നിന്നും വലിയ ബിസിനസ് സാധ്യത വളർത്തിയെടുക്കുന്നത് ആണ് വിജയം ഉള്ളത്. അതിലാണ് പൊന്നരശി വിജയിച്ചത്. വെറുമൊരു ഗ്രാമത്തിൽ നിന്ന് ഉയർന്നുവന്ന ചിന്താഗതി ഇപ്പോൾ നഗരങ്ങളിലേക്കും വ്യാപിച്ചതോടെ, ഒരു മുരിങ്ങക്കാ കൊണ്ട് ഇത്രയും വലിയ ലാഭം ഉണ്ടാക്കാൻ കഴിയുമോ എന്നതാണ് എല്ലാവരും ചിന്തിക്കുന്നത് എന്നാൽ അത് സാധ്യമാണെന്ന് ഒരു യുവതി തെളിയിച്ചിരിക്കുന്നു.


Click it and Unblock the Notifications


