ഓണം ബമ്പറിനു ശേഷം വമ്പൻ ഓഫറുകളുമായി പൂജാ ബമ്പർ വരുന്നു. ഈ വർഷത്തെ ഏറ്റവും വലിയ അവസാനത്തെ ബമ്പറും ഇതാണ്. അതിനാൽ അടുത്ത ഭാഗ്യ പരീക്ഷണത്തിന് നിങ്ങൾ തയ്യാറാണോ? കഴിഞ്ഞ തവണ ജില്ലകൾ താണ്ടി ടിക്കറ്റ് എടുത്തവർ നിരാശരാവേണ്ട. ഇത്തവണ പൂജാ ബമ്പർ ചതിക്കില്ല. ഇനി വെറും 5 ദിവസം മാത്രമാണ് പൂജാ ബമ്പർ നറുക്കെടുപ്പിന് ബാക്കിയുള്ളത്. ഭാഗ്യ പരീക്ഷണത്തിന് ഇനിയും തയ്യാറായില്ലേ...?
300 രൂപയ്ക്ക് 12 കോടിയാണ് ബമ്പർ അടിക്കുന്നത്. ഈ വർഷം അവസാനിക്കുമ്പോൾ കോടികൾ സമ്പാദിക്കാം. പൂജാ ബമ്പർ നറുക്കെടുപ്പ് 2024 ഡിസംബർ 4നാണ്.
പൂജാ ബമ്പർ സമ്മാനം......
പൂജാ ബമ്പർ BR-100ന്റെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി പത്ത് പേർക്ക് 10 ലക്ഷം രൂപ വീതം ലഭിക്കും. നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപ അഞ്ചു പേർക്കും, അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപ വീതം അഞ്ച് പേർക്കും ലഭിക്കും. ആറ് മുതൽ ഒൻപത് വരെയുള്ള സമ്മാനങ്ങൾ യഥാക്രമം 5000 , 1000, 500, 300 രൂപ എന്നിങ്ങനെയാണ് നൽകുന്നത്. സമാശ്വാസ സമ്മാനമായി നാല് പേർക്ക് 1 ലക്ഷം രൂപ വീതവും ലഭിക്കും.
6 കോടീശ്വരൻമാരാണ് പൂജ ബമ്പർ നറുക്കെടുപ്പിലൂടെ ജനിക്കുന്നത്. ഒപ്പം ആകർഷകമായ നിരവധി സമ്മാനങ്ങളും ഇത്തവണത്തെ പൂജ ബമ്പറിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. 25 കോടി പോയാലെന്താ... ഇത്തവണ 12 കോടി ഉറപ്പാണ്...

പൂജ ബമ്പർ ടിക്കറ്റുകൾ.....
തുടക്കത്തിൽ 25 ലക്ഷം ടിക്കറ്റുകളാണ് ആദ്യം അച്ചടിച്ചത്. ഒക്ടോബർ 9നാണ് പൂജ ബമ്പർ ടിക്കറ്റിന്റെ പ്രകാശനം ധനമന്ത്രി കെഎൻ ബാലഗോപാൽ നിർവ്വഹിച്ചത്. അന്ന് മുതലാണ് ടിക്കറ്റിന്റെ വിൽപ്പന ആരംഭിച്ചത്. ഇത്തവണ അഞ്ചു സീരീസുകളിലായാണ് പൂജാ ബമ്പർ ടിക്കറ്റ് പുറത്തിറക്കിയത്. JA, JB, JC, JD, JE എന്നീ സീരീസുകളാണ് ഉള്ളത്. വിൽപന ആരംഭിച്ച് വെറും 26 ദിവസം കൊണ്ട് 19 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. കഴിഞ്ഞ വർഷം മൊത്തം 39 ലക്ഷത്തോളം ടിക്കറ്റുകളായിരുന്നു വിൽപന നടന്നത്.
25 പോയെങ്കിലെന്താ 12 കോടി അടിക്കും....
പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 10 കോടിയിൽ നിന്ന് 12 കോടിയിലേക്ക് ഉയർത്തിയത് കഴിഞ്ഞ വർഷമാണ്. മാത്രമല്ല 250 രൂപയായിരുന്ന ടിക്കറ്റ് വില 300 രൂപയായി ഉയർത്തുകയും ചെയ്തു. ഈ 12 കോടി അടിക്കുന്ന വ്യക്തി ഏത് ജില്ലയിൽ നിന്നാണെന്ന ആകാംഷയിലാണ് എല്ലാവരും. ഇത്തവണത്തെ ഓണം ബമ്പറും അന്യ സംസ്ഥാനത്ത് നിന്നുള്ള വ്യക്തിക്കാണ് ലഭിച്ചത്. പൂജാ ബമ്പറും അതേ ട്രെൻഡ് ആവർത്തിക്കുമോ? 12 കോടിയെങ്കിലും ഒരു മലയാളിയ്ക്ക് അടിക്കുമോ? ഡിസംബർ 4ന് ഈ ആകാംഷയ്ക്ക് വിരമാമിടും.
ബമ്പറിന് ഇനി വെറും ദിവസങ്ങൾ മാത്രം...
12 കോടിയുടെ ഭാഗ്യത്തിന് ഇനി വെറും ദിവസങ്ങൾ മാത്രം. പൂജാ ബമ്പറിനായി കേരളം കാത്തിരിക്കുന്നു. ഓണം ബമ്പറിനു ശേഷം ഏറ്റവും വലിയ ബമ്പറാണ് പൂജാ ബമ്പർ. 2024 ഡിസംബർ 4നാണ് നറുക്കെടുപ്പ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
