ഓണം ബമ്പർ പോലെ ഏറെ പ്രതീക്ഷകളുള്ള ഭാഗ്യക്കുറി നറുക്കെടുപ്പാണ് പൂജാ ബമ്പർ. 12 കോടിയുടെ ഭാഗ്യം ആർക്കാണെന്ന ചോദ്യം കഴിഞ്ഞ കുറേ ദിവസങ്ങളായി ഉയരുന്നുണ്ട്. മലയാളികൾ പൊതുവേ ലോട്ടറി വാങ്ങി ഭാഗ്യം പരീക്ഷിക്കുന്നവരാണ്. കേരള സംസ്ഥാന ലോട്ടറി വകുപ്പിന് കീഴിൽ നിരവധി ലോട്ടറികളുണ്ട്. അതിലെ 6 ബമ്പറുകളിൽ ഒന്നാണ് പൂജാ ബമ്പർ. ഓണം ബമ്പറിൽ ഭാഗ്യം കിട്ടാത്തവർ പൂജാ ബമ്പറിനു വേണ്ടി പരിശ്രമിക്കുകയാണ്.
300 രൂപ വിലയുള്ള പൂജാ ബമ്പറിന്റെ നറുക്കെടുപ്പിന് ഇനി കൃത്യം 2 ദിവസം മാത്രം. ഡിസംബർ 4നാണ് നറുക്കെടുപ്പ് നടക്കുന്നത്. പൂജാ ബമ്പർ അടിച്ചാൽ ഏജന്റ് ഉൾപ്പെടെ 7 പേരാണ് കോടീശ്വരൻമാരാവുന്നത്. മാത്രമല്ല 20 പേർ ലക്ഷപ്രഭുക്കളാവും.
പൂജാ ബമ്പർ സമ്മാനം......
പൂജാ ബമ്പർ BR-100ന്റെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി പത്ത് പേർക്ക് 10 ലക്ഷം രൂപ വീതം ലഭിക്കും. നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപ അഞ്ചു പേർക്കും, അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപ വീതം അഞ്ച് പേർക്കും ലഭിക്കും. ആറ് മുതൽ ഒൻപത് വരെയുള്ള സമ്മാനങ്ങൾ യഥാക്രമം 5000 , 1000, 500, 300 രൂപ എന്നിങ്ങനെയാണ് നൽകുന്നത്. സമാശ്വാസ സമ്മാനമായി നാല് പേർക്ക് 1 ലക്ഷം രൂപ വീതവും ലഭിക്കും.
വലിയ തുക നിങ്ങൾക്ക് സമ്മാനമായി എത്തിയാൽ എത്ര രൂപ നിങ്ങൾക്ക് കിട്ടും? മാത്രമല്ല നികുതി ഇനത്തിൽ എത്ര രൂപ അടക്കേണ്ടി വരും? ഇത് എല്ലാവരെയും ആശയക്കുഴപ്പത്തിലാഴ്ത്തുന്ന ചോദ്യങ്ങളാണ്. സർക്കാർ സംവിധാനത്തിലൂടെയാണ് ലോട്ടറി നറുക്കെടുപ്പുകൾ നടക്കുന്നതും സമ്മാനങ്ങൾ നൽകുന്നതും. അതിനാൽ സർക്കാരിലേക്ക് തന്നെ ഒരു നിശ്ചിത തുക സമ്മാനാർഹമായ വ്യക്തി അടക്കേണ്ടി വരും. കൂടുതൽ അറിയാം.

12 കോടിയ്ക്ക് എത്ര രൂപ നികുതി അടക്കണം?
12 കോടി ബമ്പർ അടിച്ചാൽ ആ തുക മൊത്തമായി ഉപയോഗിക്കാൻ സാധിക്കില്ല. എന്നാൽ മറ്റു ചാർജുകൾ ഈടാക്കിയ ശേഷം നിങ്ങൾക്ക് എത്ര രൂപയാണ് ലഭിക്കുന്നതെന്ന് അറിയുമോ? ലോട്ടറി അടിച്ചാൽ ആദ്യം ഏജന്റ് കമ്മീഷൻ ഈടാക്കും. അത് ഏകദേശം 10 ശതമാനമാണ്. അപ്പോൾ 12 കോടിയുടെ 10% എന്നാൽ ഏകദേശം 1.2 കോടി രൂപ ഏജന്റ് കമ്മീഷന്‍ നൽകണം. ശേഷം 10.8 കോടി രൂപയാണ് ബാക്കിയുള്ളത്. ഈ തുകയും നിങ്ങൾക്ക് ചിലവഴിക്കാൻ സാധിക്കില്ല. ഇനി നികുതി ഈടാക്കേണ്ടതുണ്ട്.
10 ലക്ഷം രൂപയില്‍ കൂടുതൽ വാർഷിക വരുമാനമുണ്ടെങ്കിൽ അതിന്റെ 30% നികുതിയായി നൽകണം. അപ്പോൾ ഈ 10.8 കോടി കൈവശമുള്ള വ്യക്തി 30% കണക്കാക്കിയാൽ 3.24 കോടി രൂപ നികുതി നൽകണം. അതായത് ഈ തുകയും ഈടാക്കിയ ശേഷമാണ് ബമ്പറടിച്ച വ്യക്തിയുടെ അക്കൗണ്ടിലേക്ക് ബാക്കി തുക എത്തുന്നത്. കണക്ക് പ്രകാരം ഏകദേശം 7.56 കോടി രൂപയായിരിക്കും പൂജാ ബമ്പർ ഒന്നാം സമ്മാനം നേടിയ വ്യക്തിയുടെ കൈവശം ലഭിക്കുന്നത്. ഏകദേശം 4.44 കോടിയോളം രൂപ നിങ്ങൾക്ക് ലഭിക്കില്ല.
കൈവശം എത്തിയ ലോട്ടറി തുകയിൽ വീണ്ടും നികുതി ഈടാക്കുമോ?
50 ലക്ഷം രൂപയിലധികം പ്രതിവർഷം വരുമാനമുള്ളവര്‍ ആദായ നികുതിക്കൊപ്പം സര്‍ചാര്‍ജ് നൽകണം. വരുമാനത്തിന്റെ തോത് അനുസരിച്ച് സർചാർജിൽ വ്യത്യാസമുണ്ടാവും.
- 50 ലക്ഷം മുതല്‍ 1 കോടി വരെ: 10% സർചാർജ്
- 1 കോടി മുതല്‍ 2 കോടി വരെ: 15% സർചാർജ്
- 2 കോടി മുതല്‍ 5 കോടി വരെ: 25% സർചാർജ്
- 5 കോടിക്ക് മുകളിൽ വരുമാനം: 37% സര്‍ചാര്‍ജ്
പൂജാ ബമ്പറിലൂടെ 5 കോടിയ്ക്ക് മുകളിൽ വരുമാനം വരുന്നതിനാൽ 37% സര്‍ചാര്‍ജ് കണക്കാക്കണം. എങ്കിൽ ഏകദേശം 1.19 കോടി രൂപ സർചാർജ് നൽകണം. ശേഷം ഹെല്‍ത്ത് & എജ്യുക്കേഷന്‍ സെസ് അടക്കണം. ഏകദേശം 17.7 ലക്ഷം രൂപയാണ് 12 കോടി ബമ്പറടിച്ച വ്യക്തി അടക്കേണ്ട സെസ്. ഇത്രയും തുക അടച്ചതിനു ശേഷം ഒന്നാം സമ്മാനം ലഭിച്ച വ്യക്തിയുടെ അക്കൗണ്ടിൽ ഏകദേശം 6.19 കോടി രൂപയായിരിക്കും ഉണ്ടായിരിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
