എല്ലാ ദിവസവും സംസ്ഥാനത്ത് ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. എന്നാൽ ബമ്പർ ടിക്കറ്റുകൾക്കും അതിൻ്റെ നറുക്കെടുപ്പിനുമുള്ള ജനപ്രീതി കൂടുതലാണ്. അതിൻ്റെ പ്രധാന കാരണം ഉയർന്ന സമ്മാനഘടനയാണ്. വർഷത്തിൽ 6 ബമ്പർ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ഈ വർഷം അവസാനം നറുക്കെടുക്കുന്ന ബമ്പർ ലോട്ടറിയാണ് പൂജാ ബമ്പർ. പൂജക്കു പിന്നാലെ ക്രിസ്മസ്- ന്യൂഇയർ ബമ്പർ വിപണിയിലെത്തുമെങ്കിലും നറുക്കെടുപ്പ് നടക്കുന്നത് അടുത്ത വർഷം ആദ്യമായിരിക്കും.
ഭാഗ്യാന്വേഷികൾക്ക് ഇനി വെറും 3 ദിവസം മാത്രമാണ് ബാക്കി. അതെ ഈ വർഷത്തെ പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് നവംബർ 22ന് ഉച്ചയോടെ നടക്കും. തിരുവനന്തപുരം ബേക്കറി ജംങ്ഷനു സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് പ്രഖ്യാപിക്കുന്നത്. ഭാഗ്യം തേടുന്നവർ മുൻ വർഷങ്ങളിൽ വിജയിച്ച നമ്പറുകളും ഭാഗ്യം ഒളിഞ്ഞിരിക്കുന്ന ജില്ലകളും പണിഗണിക്കാറുണ്ട്. എന്നാൽ എല്ലാ വർഷവും ഒരേ ജില്ലയിൽ നിന്നും മാത്രമല്ല ഒന്നാം സമ്മാനം അടിച്ചതും.
ഇത്തവണ നറുക്കെടുപ്പിനായി കാത്തിരിക്കുന്നവരും, ടിക്കറ്റ് വാങ്ങുന്നവരും ഏത് ജില്ലയിൽ നിന്നാണ് ടിക്കറ്റ് വാങ്ങുന്നത്? ഏതൊരു ബമ്പർ ടിക്കറ്റുകളുടെയും വിൽപ്പനയുടെ കാര്യത്തിൽ പാലക്കാട് ജില്ലയായിരിക്കും മുന്നിൽ. 12 കോടി അടിക്കാൻ സാധ്യതയുള്ള ജില്ല തിരഞ്ഞെടുക്കുന്നതിനു മുന്നേ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഏതെല്ലാം ജില്ലകളിലേക്കാണ് ഒന്നാം സമ്മാനം തേടിയെത്തിയത് എന്ന് പരിശോധിച്ചാലോ?

- 2024 - JC 325526 - കായംകുളം
- 2023 - JC 253199 - കാസര്‍ഗോഡ്
- 2022 - JC 110398 - ഗുരുവായൂര്‍
- 2021 - RA 591801 - തിരുവനന്തപുരം
- 2020 - NA 399409 - തിരുവനന്തപുരം
- 2019 - RI 332952 - കോട്ടയം
- 2018 - VA 489017 - കോട്ടയം
- 2017 - RA 657205 - തൃശൂര്‍
- 2016 - TH 211619 - പാലക്കാട്
- 2015 - NA 766093 - പാലക്കാട്
- 2014 - PA 203798 - പാലക്കാട്
കണക്കുകൾ പരിശോധിച്ചാൽ 2014, 2015, 2016 വർഷങ്ങളിൽ തുടർച്ചയായി പാലക്കാട് ജില്ലയിലാണ് പൂജാ ബമ്പറിൻ്റെ ഒന്നാം സമ്മാനം അടിച്ചത്. പക്ഷേ അതിനു ശേഷം പാലക്കാട് ജില്ലയിലേക്ക് ബമ്പർ ഭാഗ്യം എത്തിയിട്ടില്ല. കഴിഞ്ഞ വർഷം പോലും പാലക്കാട് ജില്ലയിൽ വിൽപ്പന കൂടുതലായിരുന്നു. എന്നിട്ടും കായംകുളത്തേക്കാണ് 12 കോടി ഭാഗ്യം എത്തിയത്. ഈ വർഷം ഏത് ജില്ലയിലായിരിക്കും?
സമ്മാനഘടന
ഒന്നാം സമ്മാനം 12 കോടി. രണ്ടാം സമ്മാനം ഒരു കോടി. മൂന്നാം സമ്മാനം 5 ലക്ഷം രൂപയും, നാലാം സമ്മാനം 3 ലക്ഷം രൂപയുമാണ്. അഞ്ചാം സമ്മാനം 2 ലക്ഷം രൂപയാണ്. ആറാം സമ്മാനം മുതൽ 5000, 1000, 500, 300 രൂപ വീതം ഉറപ്പാക്കാം. സമാശ്വാസ സമ്മാനമായി ലഭിക്കുന്നത് 4 പേർക്ക് 1 ലക്ഷം രൂപ വീതമാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications