ഈ വർഷത്തെ പൂജാ ബമ്പർ ലോട്ടറി ഏറെ പ്രതീക്ഷകൾ നൽകുന്നു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം ആർക്കായിരിക്കും എന്ന ആകാംക്ഷയിലാണ് ടിക്കറ്റെടുത്തവരും എടുക്കാനൊരുങ്ങുന്നവരും. ഒന്നാം സമ്മാനം 12 കോടിയാണെങ്കിലും, മൊത്തം തുകയും അക്കൗണ്ടിലേക്ക് വരില്ല എന്നത് ഒരു വസ്തുതയാണ്. എങ്കിലും, നികുതികൾക്ക് ശേഷം പോലും വലിയൊരു തുക ലഭിക്കുമെന്നതിൽ സംശയമില്ല.
വീട്, കാർ, സ്വർണം, കടങ്ങൾ വീട്ടൽ തുടങ്ങിയ നിരവധി സ്വപ്നങ്ങൾ മനസ്സിൽ കണ്ടിട്ടുണ്ടാവും ഓരോരുത്തരും ബമ്പർ ടിക്കറ്റ് എടുക്കുന്നത്. എന്നാൽ, ആഗ്രഹങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിനേക്കാൾ പ്രധാനമാണ്, ഈ ബമ്പർ സമ്മാനത്തുക കൈപ്പറ്റാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നത്. സമ്മാനത്തുക സ്വന്തമാക്കാൻ ഒരു വിജയി ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് വിശദമായി അറിയാം:
1. പൂജാ ബമ്പർ ലോട്ടറി വാങ്ങിയാൽ ആദ്യം അതിന്റെ പുറകില്‍ നിങ്ങളുടെ പേരും മേല്‍വിലാസവും എഴുതണം. സമ്മാനാർഹൻ്റെ സ്വന്തം ടിക്കറ്റാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് ഇത്. ഈ ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുകയും വേണം, കേടുപാടുകൾ ഉണ്ടായിരിക്കരുത്.
2. നറുക്കെടുപ്പ് ഫലം എത്തിയാൽ നിങ്ങളുടെ നമ്പർ പരിശോധിക്കുക. അതിനു ശേഷം സമ്മാനം സ്വന്തമാക്കുന്നതിന് അപേക്ഷിക്കാം.

3. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ രണ്ട് ഭാഗങ്ങളുടെയും കോപ്പി എടുത്ത് ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.
4. സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ വേണം. ഈ ഫോട്ടോയും ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.
5. ലോട്ടറി വെബ്‌സൈറ്റില്‍ നിന്നും സ്റ്റാമ്പ് രസീത് ഫോറം ഡൗണ്‍ലോഡ് ചെയ്ത് കൃത്യമായി വിവരങ്ങൾ പൂരിപ്പിക്കുക. അതിൽ 1 രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കണം.
6. അപേക്ഷയോടൊപ്പം തിരിച്ചറിയൽ രേഖയും വേണം. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാം.
7. ദേശസാത്കൃത ബാങ്ക്, ഷെഡ്യൂള്‍ ബാങ്ക്, സഹകരണ ബാങ്ക് തുടങ്ങിയ ബാങ്കുകളിലും നിങ്ങൾക്ക് ടിക്കറ്റ് സമർപ്പിക്കാം.
8. ബാങ്കില്‍ ടിക്കറ്റ് നല്‍കുമ്പോള്‍, സമ്മാനാര്‍ഹനില്‍ നിന്ന് അധികാര സാക്ഷ്യപത്രം, ബാങ്കിന്റെ സാക്ഷ്യപത്രം, സമ്മാനത്തുക വാങ്ങാന്‍ അധികാരപ്പെടുത്തിയ സാക്ഷ്യപത്രം എന്നീ രേഖകൾ ബാങ്ക് നേരിട്ട് സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിലേക്ക് അയയ്ക്കും.
9. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്കാണ് സമ്മാനം ലഭിച്ചതെങ്കിൽ അപേക്ഷക്കൊപ്പം കുട്ടിയുടെ രക്ഷിതാക്കളുടെ വിവരങ്ങളും സമർപ്പിക്കണം.
10. ഒന്നിലധികം ആളുകൾ ചേർന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചതെങ്കിൽ അതിൽ ഒരാൾക്ക് മാത്രമേ സമ്മാനം കൈപ്പറ്റാനാവു. അതിനാൽ എല്ലാവരും ചേർന്ന് ഒരാളെ ഇതിനായി തിരഞ്ഞെടുത്ത് 50 രൂപയുടെ മുദ്രപത്രത്തില്‍ സാക്ഷ്യപ്പെടുത്തി ലോട്ടറി വകുപ്പില്‍ സമര്‍പ്പിക്കണം.
12 കോടിയാണെങ്കിലും രണ്ടാം സമ്മാനമായ 1 കോടിയാണെങ്കിലും നിങ്ങൾ ഇത്രയും രേഖകൾ സമർപ്പിച്ചാൽ മാത്രമേ സമ്മാനാർഹമായ തുക ലഭിക്കുകയുള്ളൂ. ലോട്ടറി ടിക്കറ്റ് അലക്ഷ്യമായി വെക്കുകയോ, അവയിൽ കേടുപാടുകൾ ഉണ്ടാവുകയോ ചെയ്താൽ സമ്മാനം അടിച്ചാൽ പോലും അത് നിങ്ങൾക്ക് നേട്ടം നൽകുന്നില്ല. അതിനാൽ 300 രൂപ മുടക്കി പൂജാ ബമ്പർ ടിക്കറ്റ് എടുത്തവർ അത് സുരക്ഷിതമായ ഒരു സ്ഥലത്ത് സൂക്ഷിച്ച് വെക്കൂ. നവംബർ 22ന് രണ്ട് മണിക്ക് നറുക്കെടുക്കുമ്പോൾ ആ ടിക്കറ്റിനായിരിക്കും സമ്മാനം ലഭിക്കുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
