പെട്ടെന്ന് പണം സമ്പാദിക്കണമെന്ന് ആഗ്രഹമില്ലാത്ത മനുഷ്യരുണ്ടാകില്ല. എന്നാൽ അതിനുള്ള കുറുക്കുവഴികൾ പല പ്രശ്നങ്ങളും സൃഷ്ടിക്കും. അതേസമയം ഒരുപ്രശ്നവുമില്ലാതെ ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും കോടീശ്വരനാകാനുള്ള വഴി കേരളാ ലോട്ടറിയാണ്. അടിച്ചാൽ കോടികൾ കയ്യിലേക്കെത്തും. ജീവിതം അടിപൊളി. എന്നാൽ ഒരാൾക്ക് ലോട്ടറി അടിക്കാനുള്ള സാധ്യത എത്രയാണെന്ന് അറിയാമോ..? വളരെ ചെറുതാണ്. കാരണം ലക്ഷക്കണക്കിന് ലോട്ടറികളാണ് ഓരോ ദിവസവും കേരളത്തിൽ വിറ്റഴിയുന്നത്.
300 രൂപ മുടക്കിയാൽ 12 കോടി
ഓണം ബമ്പർ നറുക്കെടുപ്പും 25 കോടി കിട്ടിയ ആലപ്പുഴക്കാരനെ നമ്മളെല്ലാവരും കണ്ടതാണ്. ഓണം ബമ്പറിൽ ഭാഗ്യം ലഭിക്കാത്തവർക്ക് ഇനി മുന്നിലുള്ളത് പൂജ ബമ്പര്‍ ആണ്. എന്നാല്‍ വെറും 300 രൂപ മുടക്കിയാല്‍ നിങ്ങള്‍ക്ക് പൂജ ബമ്പര്‍ ടിക്കറ്റ് സ്വന്തമാക്കാനാകും. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്ക് ലഭിക്കുമ്പോൾ മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം) ലഭിക്കും. നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും നല്‍കും. 5000, 2000, 1000 തുടങ്ങി മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.
നറുക്കെടുപ്പ്
നവംബര്‍ 22നാണ് പൂജ ബമ്പറിന്റെ നറുക്കെടുപ്പ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ച് നറുക്കെടുപ്പ് നടക്കും. എന്നാൽ ഓണം ബമ്പർ നറുക്കെടുപ്പ് മാറ്റിയത് പോലെ പൂജ ബമ്പർ നറുക്കെടുപ്പും മാറ്റുമോ എന്ന് പിന്നീട് മാത്രമേ അറിയാൻ സാധിക്കുകയുള്ളു.

കയ്യിൽ കിട്ടുക 6 കോടി
പൂജ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 12 കോടിയാണെങ്കിലും അത് മുഴുവൻ ലോട്ടറി അടിക്കുന്ന ആൾക്ക് കിട്ടില്ല. നിരവധി നികുതികളും കമ്മീഷനും കഴിച്ചുള്ള തുക മാത്രമേ ഭാഗ്യവാന് കയ്യിൽ കിട്ടുകയുള്ളു. 1.2 കോടി രൂപ ഏജന്റ് കമ്മീഷന്‍, 30 ശതമാനം ടിഡിഎസ്, 3.24 കോടി രൂപയാണ് ടിഡിഎസ്. 50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ 37 ശതമാനം സര്‍ചാര്‍ജും നല്‍കണം. ഏകദേശം 1.19 കോടിയുണ്ടാകുമിത്. 4 ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ്, ഇത് ഏകദേശം 14.40 ലക്ഷം രൂപ. ഇതിനെല്ലാം ശേഷം ബാക്കിയാകുന്നത് 6.22 കോടി രൂപ. ഈ തുകയാണ് ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് കിട്ടുക.
കഴിഞ്ഞ വർഷം കായംകുളത്ത്
കഴിഞ്ഞ വർഷത്തെ പൂജാ ബമ്പറടിച്ചത് കായംകുളത്ത് നിന്നും വിൽപ്പന നടന്ന JC 325526 എന്ന നമ്പറിനാണ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ദിനേശ് കുമാർ എന്ന വ്യക്തിക്കാണ് 12 കോടി അടിച്ചത്. പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പിലെ രണ്ടാം സമ്മാനം JA 378749, JB 939547, JC 616613, JD 211004, JE 584418 എന്നീ നമ്പറുകള്‍ക്ക് ലഭിച്ചു. ഒരു കോടി രൂപവീതമാണ് സമ്മാനത്തുക. 39 ലക്ഷം പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് കഴിഞ്ഞ തവണ വിറ്റഴിച്ചത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
