ഓണം ബമ്പറിനു ശേഷം നറുക്കെടുപ്പ് നടത്തുന്ന മറ്റൊരു ബമ്പർ ലോട്ടറിയാണ് പൂജാ ബമ്പർ ലോട്ടറി. ബമ്പർ ലോട്ടറികളുടെ ജനപ്രീതി വർദ്ധിക്കാൻ കാരണം അവയുടെ സമ്മാനത്തുകയാണ്. ഒന്നാം സമ്മാനം തന്നെ കോടികൾ വാഗ്ദാനം ചെയ്യുന്നത് ഏതൊരു സാധാരണക്കാരെയും അതിശയിപ്പിക്കുന്ന ഒന്നാണ്. പൂജാ ബമ്പർ നിലവിൽ 12 കോടിയാണ് ഒന്നാം സമ്മാനം നൽകുന്നത്. സത്യത്തിൽ ഓണം ബമ്പർ ഒന്നാം സമ്മാനത്തിൻ്റെ പകുതിയാണ് പൂജാ ബമ്പറിൻ്റെ ഒന്നാം സമ്മാനം.
ഇത്തവണ പൂജാ ബമ്പറിൻ്റെ വിൽപ്പനയിലും കാര്യമായ മുന്നേറ്റം കാണാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപ്പന വളരെ കുറവാണ്. ഈ 12 കോടി അടിച്ചാലും മുഴുവൻ തുകയൊന്നും നിങ്ങൾക്ക് ലഭിക്കുന്നില്ല എന്നത് യാഥാർത്ഥ്യം. എത്ര രൂപ വരെ ഭാഗ്യശാലിക്ക് ഉപയോഗിക്കാൻ സാധിക്കുമെന്ന് അറിയാം;
12 കോടി അടിച്ചാൽ എത്ര രൂപ ഭാഗ്യശാലിയുടെ അക്കൗണ്ടിലെത്തും?
ഒന്നാം സമ്മാനം അടിച്ചാൽ അത് മുഴുവനായും ഭാഗ്യശാലിക്ക് ചിലവഴിക്കാൻ സാധിക്കില്ല. പകുതിയോളം തുകയും സർക്കാരിലേക്കാണ് അടക്കുന്നത്. 12 കോടിയുടെ ഭാഗ്യം എത്തിയാൽ ആദ്യം ഏജൻ്റ് കമ്മീഷൻ കുറക്കും. സാധാരണയായി തുകയുടെ 10 ശതമാനമാണ് കമ്മീഷൻ ഈടാക്കുന്നത്. ഇവിടെ 12 കോടിയായതിനാൽ കമ്മീഷനായി ഈടാക്കുന്നത് 1.2 കോടി രൂപയായിരിക്കും.
ബാക്കി 10.8 കോടി രൂപയിൽ നിന്ന് നികുതി ഈടാക്കും. 30 ശതമാനം നിരക്കിൽ 3.24 കോടി രൂപയോളം ടിഡിഎസ് നൽകേണ്ടി വരും. നികുതി അടക്കുമ്പോൾ സർചാർജും നൽകം. 50 ലക്ഷം രൂപക്ക് മുകളിൽ വരുമാനമുള്ളവർ 37 ശതമാനം സർചാർജ് നൽകണം. ഇത് ഏകദേശം 1.19 കോടി രൂപയാണ്.

ഇതിനൊപ്പം 4% ആരോഗ്യ, വിദ്യാഭ്യാസ സെസ് നൽകേണ്ടി വരും. ഇത് ഏകദേശം 14.40 ലക്ഷം രൂപയായിരിക്കും അടക്കേണ്ടി വരിക. ഇത്രയും പൂർത്തിയായാൽ ബാക്കി ഭാഗ്യശാലിയുടെ അക്കൗണ്ടിലുണ്ടാവുന്ന സമ്മാനത്തുക ഏകദേശം 6.22 കോടി രൂപയാണ്. ഈ തുക നിങ്ങൾക്ക് ഉപയോഗിക്കാം. എന്നാൽ ഈ തുകയിൽ നിന്നും ചില നിശ്ചിത നിരക്കിലുള്ള നികുതി അടവുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ബുദ്ധിയോടെ ഈ തുക നിക്ഷേപം നടത്തുക, പണം ഇരട്ടിയാക്കുക.
സമ്മാനത്തുക
ഒന്നാം സമ്മാനം 12 കോടി. രണ്ടാം സമ്മാനം 1 കോടി രൂപയും, മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 3 ലക്ഷം വീതം നാലാം സമ്മാനവും, 2 ലക്ഷം വീതം അഞ്ചാം സമ്മാനവും ലഭിക്കും. ആറാം സമ്മാനം മുതൽ 5000, 1000, 500, 300 രൂപ വീതം ലഭിക്കും. 300 രൂപയാണ് ഒരു പൂജാ ബമ്പർ ലോട്ടറിയുടെ വില.
നറുക്കെടുപ്പിൽ മാറ്റമുണ്ടോ?
2025 നവംബർ 22ന് ഉച്ചക്ക് 2 മണിയോടെ തിരുവനന്തപുരം ബേക്കറി ജംങ്ഷനു സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ഈ വർഷത്തെ പൂജാ ബമ്പർ BR- 106 ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കും. ഇതുവരെയും നറുക്കെടുപ്പ് തിയ്യതിയിൽ മാറ്റമില്ല.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications