കാത്തിരിപ്പ് അവസാനിക്കാറായി! പൂജാ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പിന് ഇനി വെറും 12 ദിവസം മാത്രം. 12 കോടിയുടെ ഒന്നാം സമ്മാനവുമായി എത്തുന്ന പൂജാ ബമ്പർ ലോട്ടറി വാങ്ങിയില്ലേ? എല്ലാ വർഷത്തെയും പോലെ ഇത്തവണയും റെക്കോർഡ് വിൽപ്പന പ്രതീക്ഷിച്ചെങ്കിലും വിപരീതമായിട്ടാണ് സംഭവിച്ചത്. ഈ വർഷം ഇതുവരെ വെറും 26 ലക്ഷത്തോളം ടിക്കറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞിട്ടുണ്ട്.
നറുക്കെടുപ്പിന് ഇനി രണ്ടാഴ്ച പോലും ബാക്കിയില്ല എന്നത് ആശങ്ക ഉയർത്തുന്നു. ടിക്കറ്റുകൾ വിറ്റു പോവാത്തതിൽ വിൽപ്പനക്കാർക്കും നിരാശയുണ്ടാവുന്നുണ്ട്. 2024ൽ അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളില്‍ 32 ലക്ഷവും നറുക്കെടുപ്പിന് രണ്ടാഴ്ച മുന്നേ തന്നെ വിറ്റു തീർന്നിരുന്നു. മാത്രമല്ല മൊത്തം 39 ലക്ഷം ടിക്കറ്റുകൾ കഴിഞ്ഞ വർഷം വിറ്റഴിച്ചിട്ടുമുണ്ട്. ഈ വർഷത്തെ വേഗത കാണുമ്പോൾ 30 ലക്ഷം പോലും കടക്കുമോയെന്ന ആശങ്കയുമുണ്ട്.
പൂജാ ബമ്പർ സമ്മാനഘടന
ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് പരമ്പരകൾക്ക് ഒരു കോടി വീതം ലഭിക്കും. മൂന്നാം സമ്മാനം ഓരോ പരമ്പരകൾക്കും രണ്ടു വീതം പത്ത് പേർക്ക് 5 ലക്ഷം രൂപ ലഭിക്കും. അഞ്ച് പരമ്പരകൾക്ക് 3 ലക്ഷം വീതം നാലാം സമ്മാനവും, അഞ്ച് പരമ്പരകൾക്ക് 2 ലക്ഷം വീതം അഞ്ചാം സമ്മാനവും വാഗ്ദാനം ചെയ്യുന്നു. ആറാം സമ്മാനം മുതൽ 5000, 1000, 500, 300 രൂപ വീതം ലഭിക്കും. 300 രൂപയാണ് ടിക്കറ്റ് വില.

ചതിച്ചത് ഓണം ബമ്പറും ജിഎസ്ടിയും
ഒക്ടോബർ 4ന് ഓണം ബമ്പറിൻ്റെ നറുക്കെടുപ്പ് വേദിയിൽ വെച്ചാൽ ഈ വർഷത്തെ പൂജാ ബമ്പർ BR106 ലോട്ടറിയുടെ പ്രകാശനവും നിർവ്വഹിച്ചത്. നവരാത്രി ആഘോഷങ്ങൾക്ക് ശേഷമായിരുന്നു പൂജ ബമ്പർ വിപണിയിലെത്തിയത്. ഇത് വിൽപ്പനയെ ബാധിച്ചിട്ടുണ്ട്. ഓണം ബമ്പർ നീട്ടി വെച്ചതാണ് പൂജാ ബമ്പറിൻ്റെ വരവിന് തടസ്സമായത്.
ജിഎസ്ടി വർദ്ധനവ് കാരണം ലോട്ടറി വിപണിയിൽ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ജിഎസ്ടി നിരക്കുകൾ ഉയർന്നതോടെ ലോട്ടറി സമ്മാനഘടനയിലും ഏജന്റുമാർക്ക് ലഭിക്കുന്ന കമ്മീഷനിലും മാറ്റം വരുത്താൻ അധികൃതർ നിർബന്ധിതരായി. പുതിയ മാറ്റം ലോട്ടറി തൊഴിലാളികൾക്കിടയിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. അതായത് വലിയ കച്ചവടക്കാരിൽ നിന്നും ടിക്കറ്റ് വാങ്ങി വിൽപ്പന നടത്തിയ ചെറുകിട ഏജന്റുമാർക്ക് 50 രൂപയുടെ ടിക്കറ്റിന് 7.35 രൂപ ലഭിച്ചിരുന്നു. എന്നാൽ, പുതിയ നിരക്ക് അനുസരിച്ച് ഇനി മുതൽ 6.35 രൂപയേ ലഭിക്കുകയുള്ളൂ.
സമ്മാനത്തുകയിലും കുറവുണ്ട്. അതായത് ടിക്കറ്റിന് 5,000 രൂപ സമ്മാനം അടിച്ചാൽ ഏജന്റിന് 570 രൂപ മുൻപ് ലഭിച്ചിരുന്നു. എന്നാൽ പുതിയ മാറ്റം അനുസരിച്ച് ഇനി 450 രൂപയാണ് ലഭിക്കുക. ഇത് സത്യത്തിൽ ഏജൻ്റുമാർക്കും നഷ്ടമാണ്. ഈ കാരണങ്ങളാൽ ഇത്തവണ അച്ചടിച്ച ടിക്കറ്റുകൾ പൂർണമായും വിപണിയിൽ വിറ്റഴില്ലെന്ന് കരുതേണ്ടി വരും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications