കേരളം ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുന്നു. അടുത്ത ബമ്പർ സമ്മാനം കൈപ്പറ്റാൻ നിങ്ങൾ റെഡിയാണോ? എങ്കിൽ കാത്തിരിക്കാം, ഈ വർഷത്തെ പൂജാ ബമ്പർ നറുക്കെടുപ്പിന് ഇനി വെറും ദിവസങ്ങൾ മാത്രം. ടിക്കറ്റ് ഇനിയും എടുക്കാത്തവരുണ്ടോ? മറക്കല്ലേ, നവംബർ 22ന് ഉച്ചയോടെ പൂജാ ബമ്പർ BR 106 ലോട്ടറിയുടെ റിസൾട്ട് പ്രഖ്യാപിക്കും. അതിനു മുന്നേ തന്നെ ടിക്കറ്റ് സ്വന്തമാക്കൂ. 12 കോടിയാണ് ഒന്നാം സമ്മാനം. ഈ ഭാഗ്യം നഷ്ടപ്പെടുത്തരുത്.
മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വിൽപ്പനയിൽ അൽപം പുറകിലാണ് പൂജാ ബമ്പർ. അതിനു കാരണം ലോട്ടറിക്കുമേൽ ജിഎസ്ടിയുടെ ആഘാതം വന്നതാണ്. ഇത് വിൽപ്പനക്കാർക്കിടയിലും ഏജൻ്റുമാർക്കിടയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ കാരണങ്ങളാണ് പൂജാ ബമ്പറിൻ്റെ വിൽപ്പനക്ക് തടസ്സമായത്. എങ്കിലും നറുക്കെടുപ്പിനായി കേരളം ആകാംഷയോടെ കാത്തിരിക്കുന്നുണ്ട്.
300 രൂപയാണ് പൂജാ ബമ്പർ ലോട്ടറി ടിക്കറ്റ് വില. 300 രൂപ ചിലവാക്കിയാൽ 12 കോടി ബമ്പറടിക്കുന്നത് നിങ്ങൾക്കായിരിക്കും. നിരവധി സാമ്പത്തിക ലക്ഷ്യങ്ങളുമായി കാത്തിരിക്കുന്ന സാധാരണക്കാർക്ക് തീർച്ചയായും ഇത്തരം ബമ്പർ ലോട്ടറി ഒരു വലിയ ആശ്വാസമായിരിക്കും. കഴിഞ്ഞ വർഷം കായംകുളത്ത് നിന്നും വിൽപ്പന നടന്ന JC 325526 എന്ന നമ്പറിനാണ് ബമ്പറടിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ദിനേശ് കുമാറിനായിരുന്നു 12 കോടിയുടെ ഭാഗ്യം തെളിഞ്ഞത്.

സമ്മാനഘടന അറിയാം
പൂജാ ബമ്പര്‍ BR106 ലോട്ടറിയുടെ ഒന്നാം സമ്മാനം 12 കോടി. രണ്ടാം സമ്മാനം അഞ്ച് പരമ്പരകൾക്ക് ഒരു കോടി വീതം. മൂന്നാം സമ്മാനം ഓരോ പരമ്പരകൾക്കും രണ്ടു വീതം പത്ത് പേർക്ക് 5 ലക്ഷം രൂപ. അഞ്ച് പരമ്പരകൾക്ക് 3 ലക്ഷം വീതം നാലാം സമ്മാനവും, അഞ്ച് പരമ്പരകൾക്ക് 2 ലക്ഷം വീതം അഞ്ചാം സമ്മാനവും നേടാം. ആറാം സമ്മാനം മുതൽ 5000, 1000, 500, 300 രൂപ വീതം ഉറപ്പാക്കാം. ഇതെല്ലാം പ്രോത്സാഹന സമ്മാനങ്ങളാണ്. ഇതിനു പുറമേ സമാശ്വാസ സമ്മാനമായി ലഭിക്കുന്നത് 4 പേർക്ക് 1 ലക്ഷം രൂപ വീതമാണ്.
ഭാഗ്യം ആർക്കായിരിക്കും?
പൂജാ ബമ്പറിൻ്റെ 12 കോടി അടിക്കുന്നത് ഒരു മലയാളിക്ക് തന്നെയായിരിക്കും എന്ന പ്രതീക്ഷയിലാണ് എല്ലാവരും. കഴിഞ്ഞ വർഷത്തേതു പോലെ ഈ വർഷവും കൊല്ലത്തേക്ക് ബമ്പർ കൊണ്ടു പോവുമോ? അതോ വിൽപ്പനയിൽ മത്സരിക്കുന്ന പാലക്കാട് ജില്ലയിലേക്ക് ഭാഗ്യം എത്തുമോ? നവംബർ 22ന് ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനു സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാഗ്യനമ്പറുകൾ കണ്ടെത്തുന്നത്. ഉച്ചക്ക് 1 മണി വരെ ടിക്കറ്റ് വിൽപ്പന നടക്കും. അതിനു മുന്നേ തന്നെ ടിക്കറ്റുകൾ കൈപ്പറ്റാൻ മറക്കണ്ട.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications