Pooja Bumper BR 106 Result: കേരളം കാത്തിരുന്ന ലോട്ടറി നറുക്കെടുപ്പ് ഇന്നാണ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ പൂജാ ബമ്പര്‍ BR 106 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിലാണ് നടക്കുക. 300 രൂപ ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഔപചാരിക ചടങ്ങുകള്‍ ഒഴിവാക്കിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്.
കോടികളുടെ സമ്മാനം
ജെഎ, ജെബി, ജെസി, ജെഡി, ജെഇ എന്നിങ്ങനെ അഞ്ചു പരമ്പരകളാണ് പൂജ ബംപറിലുള്ളത്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 5 പേർക്ക് ലഭിക്കും. 5 ലക്ഷം വീതം 10 പേര്‍ക്ക് ലഭിക്കുന്നതാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം മൂന്ന് ലക്ഷം വീതം 5 പരമ്പരകള്‍ക്കാണ്. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം വീതം 5 പരമ്പരകള്‍ക്കും ലഭിക്കും. 5000, 1000, 500, 300 എന്നിങ്ങനെയാണ് യഥാക്രമം ആറ്, ഏഴ്, എട്ട്, ഒന്‍പത് സമ്മാനങ്ങള്‍.
കയ്യിൽ കിട്ടുക 6 കോടി
പൂജ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 12 കോടിയാണെങ്കിലും അത് മുഴുവൻ ലോട്ടറി അടിക്കുന്ന ആൾക്ക് കിട്ടില്ല. നിരവധി നികുതികളും കമ്മീഷനും കഴിച്ചുള്ള തുക മാത്രമേ ഭാഗ്യവാന് കയ്യിൽ കിട്ടുകയുള്ളു. 1.2 കോടി രൂപ ഏജന്റ് കമ്മീഷന്‍, 30 ശതമാനം ടിഡിഎസ്, 3.24 കോടി രൂപയാണ് ടിഡിഎസ്. 50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ 37 ശതമാനം സര്‍ചാര്‍ജും നല്‍കണം. ഏകദേശം 1.19 കോടിയുണ്ടാകുമിത്. 4 ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ്, ഇത് ഏകദേശം 14.40 ലക്ഷം രൂപ. ഇതിനെല്ലാം ശേഷം ബാക്കിയാകുന്നത് 6.22 കോടി രൂപ. ഈ തുകയാണ് ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് കിട്ടുക.

കഴിഞ്ഞ വർഷം കരുനാഗപ്പള്ളിയിൽ
കഴിഞ്ഞ വർഷത്തെ പൂജ ബമ്പർ അടിച്ചത് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലായിരുന്നു. കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറായിരുന്നു 12 കോടിയുടെ ഭാഗ്യവാൻ. കൊല്ലത്ത് വിറ്റ ജെസി 325526 എന്ന ടിക്കറ്റിനായിരുന്നു ബമ്പർ അടിച്ചത്. 39 ലക്ഷം പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് കഴിഞ്ഞ തവണ വിറ്റഴിച്ചത്.
വിൽപ്പന കുറഞ്ഞു
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പൂർ ബമ്പർ ലോട്ടറി വിൽപ്പനയിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. രണ്ടാഴ്ച മുൻപ് വരെ ഏകദേശം 26 ലക്ഷം ടിക്കറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം ഇത് 32 ലക്ഷമായിരുന്നു. ജിഎസ്ടി വർധനവ്, ഏജന്റ് കമ്മീഷനിലെ കുറവ്, വിപണിയിൽ എത്താൻ വൈകിയത് എന്നിവയാണ് വിൽപ്പന കുറയാൻ കാരണമായി വിലയിരുത്തുന്നത്. എന്നാൽ നറുക്കെടുപ്പ് ദിവസം അടുത്തതോടെ വിൽപ്പനയിൽ കാര്യമായ കുതിച്ച് ചാട്ടം ഉണ്ടാകുമെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications