കാത്തിരിപ്പിന് ഒടുവിൽ ഓണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. TH 577825 എന്ന നമ്പരിനാണ് ഈ വർഷത്തെ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭ്യമായത്. ഇനിയും ബമ്പറടിച്ച വ്യക്തി ആരാണെന്ന് വ്യക്തമായിട്ടില്ല. ഓണം ബമ്പർ ടിക്കറ്റ് എടുത്തവർ പലരും ഇത്തവണ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും പലരെയും ഭാഗ്യ ദേവത തുണച്ചില്ല. എന്നാൽ വിഷമിക്കേണ്ട, ഓണം ബമ്പറിന് പിന്നാലെ 12 കോടിയുടെ പൂജാ ബമ്പർ ലോട്ടറി വിൽപ്പന ആരംഭിച്ചിരിക്കുന്നു.
ഒക്ടോബർ 4 ശനിയാഴ്ചയായിരുന്നു ഓണം ബമ്പർ നറുക്കെടുപ്പ് നടന്നത്. അന്ന് നറുക്കെടുപ്പിന് മുന്നോടിയായി ഉച്ചക്ക് 1 മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന ധനവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം നടത്തി. ആന്റണി രാജു എംഎല്‍എ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുൻ പ്രേംരാജ്, ജോയിന്റ് ഡയറക്ടറായ മായ എൻ പിള്ള, രാജ്കപൂർ എന്നിവരും ചടങ്ങിൽ ഉണ്ടായിരുന്നു.
25 കോടി അടിക്കാത്തവർ ഭാഗ്യം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലേ? എങ്കിൽ പൂജാ ബമ്പർ ടിക്കറ്റുകൾ വേഗം തന്നെ വാങ്ങിച്ചോളൂ. 300 രൂപയാണ് ടിക്കറ്റ് വില.

പൂജാ ബമ്പർ സമ്മാനഘടന
ഈ വർഷത്തെ പൂജാ ബമ്പര്‍ BR106 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5 ലക്ഷം രൂപയും, നാലാം സമ്മാനമായി ലഭിക്കുന്നത് 3 ലക്ഷം രൂപയുമാണ്. അഞ്ചാം സമ്മാനം 2 ലക്ഷം രൂപയാണ്. ആറാം സമ്മാനം മുതൽ 5000, 1000, 500, 300 രൂപ വീതം സമ്മാനാർഹർക്ക് ലഭിക്കുന്നു.
നറുക്കെടുപ്പ് എപ്പോൾ?
ഈ വർഷത്തെ പൂജ ബമ്പറിൻ്റെ നറുക്കെടുപ്പ് നവംബർ 22ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ഓണം ബമ്പറിനു ശേഷം ഏറ്റവും വലിയ ബമ്പർ തുക വാഗ്ദാനം ചെയ്യുന്ന ഒരു ബമ്പർ ലോട്ടറിയാണ് പൂജാ ബമ്പർ. ഇത്തവണ ഓണം ബമ്പറിൻ്റെ നറുക്കെടുപ്പ് തിയ്യതി സെപ്റ്റംബർ 27ന് തീരുമാനിച്ചെങ്കിലും പല കാരണങ്ങളാൽ നറുക്കെടുപ്പിന് തലേ ദിവസമാണ് തിയ്യതിയിൽ മാറ്റം വന്നത്. അതിനു ശേഷമാണ് ഒക്ടോബർ 4ന് നറുക്കെടുപ്പ് നടന്നത്. ഇത്തവണ പൂജാ ബമ്പർ നറുക്കെടുപ്പ് തിയ്യതിയിലും നാടകീയമായ മാറ്റങ്ങൾ സംഭവിക്കുമോ?. കാത്തിരിക്കാം.
വിൽപ്പന
ഇത്തവണ ഓണം ബമ്പർ ടിക്കറ്റുകൾ ഏകദേശം 75 ലക്ഷത്തിനു മേൽ വിറ്റഴിഞ്ഞിരുന്നു. പൂജാ ബമ്പറിൻ്റെ ടിക്കറ്റുകൾക്കും ആവശ്യക്കാർ കൂടുതലാണ്. ഓണം ബമ്പറിൽ നേട്ടം ലഭിക്കാത്തവർ പൂജാ ബമ്പർ ലക്ഷ്യമിട്ട് ടിക്കറ്റ് വാങ്ങാനും സാധ്യതയേറെയാണ്. അതിനാൽ കഴിഞ്ഞ വർഷത്തെ പൂജാ ബമ്പർ വിൽപ്പനയേക്കാൾ കുതിപ്പ് ഇത്തവണ സംഭവിച്ചേക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications