തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജ ബമ്പറിലുടെ അഞ്ച് കോടിയുടെ ഭാഗ്യശാലി ആവുന്നത് ആരാണെന്ന് അറിയാന്‍ ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. നവംബർ 15ന് രണ്ടു മണിയ്ക്ക് പൂജ ബമ്പർ (BR 76) ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കും. 30 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ ഇന്നുവരെ വിറ്റുപോയെന്നാണ് ലോട്ടറി വകുപ്പില്‍ നിന്നുമുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പിന് അച്ചടിച്ച് പുറത്തിറക്കാന്‍ കഴിയുക.
സെപ്റ്റംബർ 22 നായിരുന്നു പൂജാ ബമ്പർ ലോട്ടറിയുടെ വിതരണം ആരംഭിച്ചത്. അഞ്ച് കോടി രൂപ ഒന്നാം സമ്മാനം നല്കുന്ന ടിക്കറ്റിന്റെ വില 200 രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം വീതം 5 പേർക്ക് (50 ലക്ഷം രൂപ). മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക് ( 50 ലക്ഷം രൂപ). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇത് കൂടാതെ സമാശ്വാസ സമ്മാനവും 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് പൂജാ ബംബർ ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്.

കഴിഞ്ഞ വർഷം പൂജാ ബംമ്പറിലൂടെ 61.12 കോടി രൂപയുടെ ലാഭം ലോട്ടറി വകുപ്പിന് ഉണ്ടായിരുന്നു. 35 ലക്ഷം ടിക്കറ്റുകള്‍ അടിച്ചതില്‍ 3422980 ടിക്കറ്റുകളും വിറ്റുപോയി. 77,020 ടിക്കറ്റുകളാണ് ബാക്കി വന്നത്. മൊത്തം ടിക്കറ്റ് വിൽപ്പനയിൽ നിന്നു ലഭിച്ച വരുമാനം 61.12 കോടി രൂപയായിരുന്നു. ഇതില്‍ നിന്ന് ടിക്കറ്റ് വില്‍പ്പനയും മറ്റ് ചെലവുകളെല്ലാം കഴിച്ചായിരുന്നു സർക്കാറിന് 25.1 കോടിരുപ ലാഭം ലഭിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
